അറിയിപ്പുകൾ
◼ സാഹിത്യ സമർപ്പണങ്ങൾ: മെയ്, ജൂൺ: വീക്ഷാഗോപുരത്തിന്റെ ഒരു വർഷത്തേക്കുളള വരിസംഖ്യ 60 രൂപക്ക്. ആറുമാസ വരിസംഖ്യകൾക്കും പ്രതിമാസ പതിപ്പുകളുടെ ഒരുവർഷ വരിസംഖ്യകൾക്കും 30 രൂപയാണ്. (പ്രതിമാസ പതിപ്പുകൾക്ക് ആറുമാസ വരിസംഖ്യകൾ ഇല്ല.) വരിസംഖ്യ ലഭിക്കാത്തിടത്ത് രണ്ടുമാസികകളും ഒരു ലഘുപത്രികയും കൂടെ 9 രൂപക്ക് സമർപ്പിക്കാവുന്നതാണ്. ജൂലൈ: ബൈബിൾ—ദൈവത്തിന്റെ വചനമോ അതോ മനുഷ്യന്റേതോ 12 രൂപക്ക്. (പ്രാദേശികഭാഷയിൽ: 192 പേജുളള പഴയ ഒരു പുസ്തകം 6രൂപക്ക് സമർപ്പിക്കാവുന്നതാണ്.) ഓഗസ്ററ്: നമ്മുടെ പ്രശ്നങ്ങൾ—അവ പരിഹരിക്കാൻ നമ്മെ ആർ സഹായിക്കും? എന്ന ലഘുപത്രിക ഉപയോഗിക്കുക. ഇത് ലഭ്യമല്ലാത്തിടത്ത് പിൻവരുന്ന ഏതെങ്കിലും 32 പേജ് ലഘുപത്രികകൾ ഉപയോഗിക്കുക: നിങ്ങൾ ത്രിത്വത്തിൽ വിശ്വസിക്കണമോ?, എന്നേക്കും നിലനിൽക്കുന്ന ദിവ്യനാമം, ഭൂമിയിൽ എന്നേക്കും ജീവിതം ആസ്വദിക്കുക!, നോക്കൂ! ഞാൻ സകലവും പുതുതാക്കുന്നു, പരദീസ കൈവരുത്തുന്ന ഗവൺമെൻറ്, എന്നിവ ഓരോന്നിനും 3രൂപക്ക്. സെപ്ററംബർ: എന്നേക്കും ജീവിക്കാൻ പുസ്തകം 40 രൂപക്ക്. (ചെറിയ വലിപ്പത്തിലുളളതിന് 20 രൂപ.)
◼ അദ്ധ്യക്ഷമേൽവിചാരകനോ അദ്ദേഹം ചുമതലപ്പെടുത്തുന്ന ആരെങ്കിലുമോ ജൂൺ 1-ന് അല്ലെങ്കിൽ അതിനുശേഷം എത്രയും പെട്ടെന്ന് സഭാക്കണക്കുകൾ ഓഡിററ് ചെയ്യണം.
◼ നാം സാഹിത്യം അച്ചടിക്കുന്ന എല്ലാ ഭാഷകളിലേക്കും ഭാഷാന്തരക്കാരെ ആവശ്യമുണ്ട്. മുഴുസമയ ഭാഷാന്തരവേലക്ക് പരിശീലനം ലഭിക്കാൻ താൽപര്യമുളള സഹോദരീസഹോദരൻമാർ പരീക്ഷണാർത്ഥമുളള ഭാഷാന്തര ഭാഗം ആവശ്യപ്പെട്ടുകൊണ്ട് ബ്രാഞ്ചോഫീസിനെഴുതാൻ ക്ഷണിക്കുന്നു. അപേക്ഷകർ 19-നും 35-നും ഇടക്ക് പ്രായമുളളവരും ഏകാകികളോ മക്കളില്ലാത്ത വിവാഹിതരോ ആയി ബെഥേലിൽ സേവിക്കാൻ യോഗ്യതയുളളവരും തങ്ങളുടെ സ്വന്തം ഭാഷയിലും ഇംഗ്ലീഷിലും നല്ല പരിജ്ഞാനമുളളവരും ആയിരിക്കണം. പയണിയർ ശുശ്രൂഷയിലുളളവർക്ക് മുൻഗണന ലഭിക്കും.
◼ ലഭ്യമായ പുതിയ പ്രസിദ്ധീകരണങ്ങൾ:
തെലുങ്ക്:നിങ്ങൾക്ക് ഭൂമിയിലെ പരദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും.
◼ സ്റേറാക്കില്ലാത്ത പ്രസിദ്ധീകരണങ്ങൾ:
ഇംഗ്ലീഷ്: യഹോവക്ക് സ്തുതി പാടുക (ചെറിയ പതിപ്പ്); സ്ക്കൂളും യഹോവയുടെ സാക്ഷികളും.