അറിയിപ്പുകൾ
● സാഹിത്യ സമർപ്പണങ്ങൾ: ഡിസംബർ: പുതിയലോകഭാഷാന്തരം ബൈബിൾ, ത്രിത്വം അല്ലെങ്കിൽ നോക്കൂ! ലഘുപത്രികയോടൊത്ത് 48 രൂപക്ക്.
● ജനുവരി: “യുവജനങ്ങൾ ചോദിക്കുന്ന ചോദ്യങ്ങളും പ്രായോഗികമായ ഉത്തരങ്ങളും” രൂപ 15-നു സമർപ്പിക്കുക. (ഇതു ലഭ്യമല്ലാത്തിടത്ത് 192 പേജ് പുസ്തകങ്ങൾ രണ്ടെണ്ണം രൂപ 12-ന് അല്ലെങ്കിൽ ഒന്ന് രൂപ 6-ന് പ്രത്യേകസമർപ്പണമായി ഉപയോഗിക്കുക.)
● ഫെബ്രുവരി, മാർച്ച്: 192 പേജ് പുസ്തകങ്ങളുടെ പ്രത്യേക സമർപ്പണം രണ്ടെണ്ണം രൂപ 12-ന് അല്ലെങ്കിൽ ഒരെണ്ണം രൂപ 6-ന്.
● ഏപ്രിൽ: എന്നേക്കും ജീവിക്കാൻ പുസ്തകം രൂ. 35-ന് സമർപ്പിക്കുക, ചെറിയ സൈസ് രൂ. 20. ഈ പ്രസിദ്ധീകരണങ്ങൾ ഇല്ലാത്തിടത്ത് 192 പേജ് പഴയ രണ്ടു പുസ്തകങ്ങളുടെ പ്രത്യേക സമർപ്പണം ഒരെണ്ണത്തിന്റെ വിലയ്ക്ക് നടത്താം. നാട്ടുഭാഷകളിൽ പകുതിവിലക്ക് ഒരു പ്രത്യേകസമർപ്പണപുസ്തകം ആകാം.
● മെയ്യ്, ജൂൺ: വാച്ചടവറിന്റെ ഒരു വർഷത്തെ വരിസംഖ്യ 50 രൂപക്ക്. ആറുമാസവരിസംഖ്യകളും പ്രതിമാസപ്പതിപ്പുകളുടെ വാർഷികവരിസംഖ്യകളും രൂ. 25. (പ്രതിമാസപ്പതിപ്പുകൾക്ക് ആറുമാസവരിസംഖ്യയില്ല. വരിസംഖ്യ ലഭിക്കാത്തിടത്ത് രണ്ടു മാസികകളും ഒരു ലഘുപത്രികയുംകൂടി 8 രൂപക്ക് സമർപ്പിക്കാവുന്നതാണ്.)
● 30 മാസികകളിലധികം വിതരണക്കാരുടെ ഓർഡർ ഉളള സഭകൾ സാദ്ധ്യമെങ്കിൽ 5ന്റെ ഗുണിതങ്ങളായി തങ്ങളുടെ ഓർഡർ അയക്കണം. നിങ്ങളുടെ മാസികാ ഓർഡർമാററം അയക്കുമ്പോൾ ദയവായി ഇതു മനസ്സിൽ വെക്കുക.
● പാലക്കാട് ഡിസ്ട്രിക്ട് കൺവെൻഷൻഹോൾ മേൽവിലാസം: മുനിസിപ്പൽ ടൗൺഹോൾ, പാലക്കാട്, കേരള എന്നാണ്.
● സഭകൾ വരുംമാസങ്ങളിലേക്ക് മാസികകൾക്കുളള വർദ്ധിച്ച ആവശ്യത്തിനുളള ഓർഡറുകൾ അയക്കണം. ഏപ്രിലും മെയ്യും അനേകർ സഹായപയനിയറിംഗിൽ ഏർപ്പെടുന്ന പ്രത്യേകപ്രവർത്തനത്തിന്റെ മാസങ്ങളാകയാൽ സഭകൾ ആവശ്യത്തിന് മാസികകൾ ഉണ്ടെന്ന് നിശ്ചയപ്പെടുത്തണം.