വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • km 6/90 പേ. 2
  • ചോദ്യപ്പെട്ടി

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ചോദ്യപ്പെട്ടി
  • നമ്മുടെ രാജ്യ ശുശ്രൂഷ—1990
  • സമാനമായ വിവരം
  • പുതിയ സഭായോഗ പട്ടിക
    നമ്മുടെ രാജ്യ ശുശ്രൂഷ—2008
  • സർക്കിട്ട്‌ മേൽവിചാരകന്റെ സന്ദർശനത്തിന്‌ പിൻതുണ കൊടുക്കുക
    നമ്മുടെ രാജ്യ ശുശ്രൂഷ—1989
  • ആട്ടിൻകൂട്ടത്തെ മേയ്‌ക്കുന്ന മേൽവിചാരകന്മാർ
    യഹോവയുടെ ഇഷ്ടം ചെയ്യാൻ സംഘടിതർ
  • അന്യോന്യം പ്രോത്സാഹിപ്പിക്കുന്നതിനുള്ള അവസരം
    നമ്മുടെ രാജ്യ ശുശ്രൂഷ—2007
കൂടുതൽ കാണുക
നമ്മുടെ രാജ്യ ശുശ്രൂഷ—1990
km 6/90 പേ. 2

ചോദ്യ​പ്പെ​ട്ടി

● സർക്കി​ട്ട്‌മേൽവി​ചാ​ര​കന്റെ സന്ദർശ​ന​വാ​ര​ത്തിൽ സഭാപു​സ്‌ത​കാ​ദ്ധ്യ​യനം ഉൾപ്പെടെ പ്രത്യേക മീററിം​ഗു​കൾക്ക്‌ ഏതു പട്ടിക പിൻപ​റ​റണം?

സർക്കി​ട്ട്‌മേൽവി​ചാ​ര​കന്റെ സന്ദർശ​ന​സ​മ​യത്ത്‌ സഭാപു​സ്‌ത​കാ​ദ്ധ്യ​യ​ന​വും “നിങ്ങൾ പഠിച്ച കാര്യ​ങ്ങ​ളിൽ നിലനിൽക്കുക” എന്ന അഭിധാ​ന​ത്തി​ലു​ളള തിരു​വെ​ഴു​ത്തു​പ​ര​വും സ്ഥാപന​പ​ര​വു​മായ വിവര​ങ്ങ​ളു​ടെ ഒരു പരിചി​ന്ത​ന​വും സർക്കി​ട്ട്‌മേൽവി​ചാ​ര​കന്റെ ഒരു സേവന​പ്ര​സം​ഗ​വും ഉൾപ്പെടെ ഒരു പ്രത്യേക മീററിം​ഗിന്‌ മുഴു സഭയും രാജ്യ​ഹോ​ളിൽ കൂടി​വ​രു​ന്ന​തിന്‌ ക്രമീ​ക​ര​ണം​ചെ​യ്യു​ന്നു. ഈ മീററിംഗ്‌ വ്യാഴാ​ഴ്‌ച​യൊ വെളളി​യാ​ഴ്‌ച​യൊ നടത്തു​ന്ന​താണ്‌ കൂടുതൽ അഭികാ​മ്യം.

മീററിംഗ്‌ ഗീത​ത്തോ​ടും പ്രാർത്ഥ​ന​യോ​ടും​കൂ​ടെ ആരംഭി​ക്കു​ക​യും പിന്നീട്‌ മൂപ്പൻമാ​രിൽ ഒരാൾ 45 മിനി​റ​റു​നേ​രത്തെ സഭാപു​സ്‌ത​കാ​ദ്ധ്യ​യനം നിർവ​ഹി​ക്കു​ക​യും ചെയ്യുന്നു. ക്രമമായ പ്രതി​വാ​ര​പ​ഠ​ന​ത്തിൽ പതിവാ​യി ചെയ്യു​ന്ന​തു​പോ​ലെ​തന്നെ എല്ലാ ഖണ്ഡിക​യും വായി​പ്പി​ച്ചു​കൊണ്ട്‌ ആ വാരത്തി​ലേക്ക്‌ നിയമി​ക്ക​പ്പെ​ട്ടി​രി​ക്കുന്ന മുഴു ഭാഗവും തീർക്കു​ന്ന​തിന്‌ ശ്രമം ചെയ്യണം. സഭാപു​സ്‌ത​കാ​ദ്ധ്യ​യ​നത്തെ തുടർന്ന്‌ മറെറാ​രു രാജ്യ​ഗീ​തം ആലപി​ക്ക​പ്പെ​ടു​ന്നു. പിന്നീട്‌ സർക്കി​ട്ട്‌മേൽവി​ചാ​രകൻ “നിങ്ങൾ പഠിച്ച​കാ​ര്യ​ങ്ങ​ളിൽ നിലനിൽക്കുക” എന്ന ഭാഗം നിർവ​ഹി​ക്കാൻ 30 മിനി​ററ്‌ ഉപയോ​ഗി​ക്കു​ന്നു. അതിനു​ശേഷം അയാൾ സേവി​ക്കുന്ന സഭയുടെ ആവശ്യ​ങ്ങൾക്ക്‌ വിശേ​ഷാൽ അനു​യോ​ജ്യ​മായ ഒരു 30 മിനി​ററ്‌ സേവന​പ്ര​സം​ഗം നിർവ​ഹി​ക്കു​ന്നു. സേവന​പ്ര​സം​ഗ​ത്തി​ലൂ​ടെ സഭയെ കെട്ടു​പ​ണി​ചെ​യ്യു​ന്ന​തി​നും സഹോ​ദ​രങ്ങൾ രാജ്യ​സേ​വ​ന​ത്തിൽ ഉറച്ചു​നിൽക്കു​ന്ന​തിന്‌ പ്രോ​ത്‌സാ​ഹി​പ്പി​ക്കു​ന്ന​തി​നും രൂപകൽപ്പ​ന​ചെ​യ്‌തി​രി​ക്കുന്ന ഉചിത​മായ അഭിന​ന്ദ​ന​വും ബുദ്ധി​യു​പ​ദേ​ശ​വും നൽകുന്നു.

മീററിംഗ്‌ ഗീത​ത്തോ​ടും പ്രാർത്ഥ​ന​യോ​ടും​കൂ​ടെ ഉപസം​ഹ​രി​പ്പി​ക്കു​ന്നു. ഉപയോ​ഗി​ക്കുന്ന ഗീതങ്ങ​ളെ​ല്ലാം സർക്കി​ട്ട്‌മേൽവി​ചാ​ര​ക​നാൽ തിര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്നു. മുഴു പരിപാ​ടി​ക​ളും, ഗീതവും പ്രാർത്ഥ​ന​യും ഉൾപ്പെടെ രണ്ടു മണിക്കൂ​റിൽ കവിയ​രുത്‌.

ആയിര​ത്തി​ത്തൊ​ള​ളാ​യി​രത്തി എഴുപ​ത്തേ​ഴിൽ നടപ്പി​ലാ​ക്കിയ ഈ ക്രമീ​ക​രണം സർക്കിട്ട്‌ മേൽവി​ചാ​ര​കന്റെ സന്ദർശനം യഹോ​വ​യു​ടെ സ്ഥാപന​ത്തി​ന്റെ ഈ നല്ല കരുത​ലിൽ ഹാജരാ​കു​ക​യും പങ്കു​കൊ​ള​ളു​ക​യും ചെയ്യുന്ന മുഴു സഭയു​ടെ​യും ഓരോ പ്രസാ​ധ​ക​രു​ടെ​യും ആസ്വാ​ദ​ന​ത്തി​നും പ്രയോ​ജ​ന​ത്തി​നും ഉതകത്ത​ക്ക​വണ്ണം പ്രത്യേ​ക​ത​യു​ളള ഒന്നാക്കി​ത്തീർക്കു​ന്ന​തി​നു സംഭാ​വ​ന​ചെ​യ്യു​ന്നു.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക