വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • km 12/89 പേ. 7
  • ചോദ്യപ്പെട്ടി

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ചോദ്യപ്പെട്ടി
  • നമ്മുടെ രാജ്യ ശുശ്രൂഷ—1989
  • സമാനമായ വിവരം
  • ചോദ്യപ്പെട്ടി
    നമ്മുടെ രാജ്യ ശുശ്രൂഷ—1997
  • ക്രിസ്‌തീയ ശവസംസ്‌കാരങ്ങൾ മാന്യവും ലളിതവും ദൈവത്തിനു പ്രസാദകരവും
    2009 വീക്ഷാഗോപുരം
  • ശവസംസ്‌കാര ആചാരങ്ങൾ സംബന്ധിച്ച ക്രിസ്‌തീയ വീക്ഷണം
    വീക്ഷാഗോപുരം—1998
  • യഹോ​വ​യു​ടെ സാക്ഷി​കൾ ശവസംസ്‌കാ​ര​ച്ച​ട​ങ്ങു​കളെ എങ്ങനെ വീക്ഷി​ക്കു​ന്നു?
    യഹോവയുടെ സാക്ഷികളെക്കുറിച്ച്‌ സാധാരണ ചോദിക്കാറുള്ള ചോദ്യങ്ങൾ
കൂടുതൽ കാണുക
നമ്മുടെ രാജ്യ ശുശ്രൂഷ—1989
km 12/89 പേ. 7

ചോദ്യ​പ്പെ​ട്ടി

● ഒരു സഹോ​ദരൻ ലോക​ത്തി​ലെ ഒരു കുപ്ര​സിദ്ധ കുററ​പ്പു​ള​ളി​ക്കു​വേണ്ടി ശവസം​സ്‌കാര ശുശ്രൂഷ നടത്തു​ന്നത്‌ ഉചിത​മാ​ണോ?

മരിച്ച​യാൾ യഹോ​വ​യു​ടെ സാക്ഷി​ക​ളിൽ പെട്ട ഒരാളു​ടെ അവിശ്വാ​സി​യായ ബന്ധുവി​നെ​പോ​ലു​ള​ള​യാ​ളും യഹോ​വ​യു​ടെ സാക്ഷി​ക​ളോട്‌ അൽപ്പം സഹവാസം ഉണ്ടായി​രി​ക്ക​യൊ ഒട്ടും സഹവാ​സ​മി​ല്ലാ​തി​രി​ക്ക​യൊ ചെയ്യുന്ന ആളുമാ​യി​രി​ക്കു​മ്പോൾ അയാളു​ടെ ശവസം​സ്‌കാര ശുശ്രൂഷ നടത്തു​ന്ന​തി​നെ​ക്കു​റിച്ച്‌ പലപ്പോ​ഴും സംശയങ്ങൾ ഉദിക്കു​ന്നു. അത്തരത്തി​ലു​ളള ഒരാൾക്കു​വേണ്ടി ശവസം​സ്‌കാര ശുശ്രൂഷ നടത്തു​ന്ന​തി​നെ സംബന്ധിച്ച ഒരു സമനി​ല​യു​ളള സമീപനം 1977 ജൂൺ 1, വാച്ച്‌ട​വ​റി​ന്റെ 346-7 പേജു​ക​ളിൽ അവതരി​പ്പി​ച്ചി​രി​ക്കു​ന്നു.

ലോക​ത്തി​ലെ കുപ്ര​സിദ്ധ കുററ​പ്പു​ള​ളി​യാ​യി വീക്ഷി​ക്ക​പ്പെ​ടുന്ന ഒരാൾക്കു​വേണ്ടി ശവസം​സ്‌കാര ശുശ്രൂഷ നടത്താൻ ആവശ്യ​പ്പെ​ട്ടാൽ നാം അതു നിരസി​ക്കണം, എന്തു​കൊ​ണ്ടെ​ന്നാൽ അത്‌ യഹോ​വ​ക്കും അവന്റെ സ്ഥാപന​ത്തി​നും ഒരു നിഷേ​ധ​ക​മായ വിധത്തിൽ കളങ്കം വരുത്തും.—സദൃശ. 18:3.

കഴിഞ്ഞ​കാ​ലത്ത്‌ കുററ​കൃ​ത്യ​ത്തിൽ ഏർപ്പെ​ട്ടി​രുന്ന ഒരു അസമർപ്പി​ത​നായ വ്യക്തി​യെ​ക്കു​റി​ച്ചെന്ത്‌? തുടർച്ച​യാ​യി ദുഷ്‌പ്ര​വൃ​ത്തി​യു​ടെ ഒരു ജീവിതം നയിച്ചു​കൊ​ണ്ടി​രു​ന്ന​യാ​ളും, കഴിഞ്ഞ​കാ​ലത്ത്‌ ഒരു മ്ലേച്‌ഛ​ജീ​വി​തം നയിച്ചി​രി​ക്ക​യും എന്നാൽ ആത്‌മീ​യ​മാ​യി രൂപാ​ന്തരം പ്രാപി​ച്ചു​കൊ​ണ്ടി​രി​ക്ക​യും പുതി​യ​വ്യ​ക്തി​ത്വം ധരിക്കാൻ കഠിന​ശ്രമം ചെയ്‌തു​കൊ​ണ്ടി​രി​ക്ക​യും ചെയ്‌തി​രുന്ന ഒരാളും തമ്മിൽ ഒരു വ്യത്യാ​സ​മുണ്ട്‌. (റോമ. 12:2; എഫേ. 4:17, 20-24) ആ വ്യക്തി ഇതു വരെ നീതി​നി​ഷ്‌ഠ​യു​ളള, ശുദ്ധീ​ക​രണം പ്രാപിച്ച, സമർപ്പി​ത​നും സ്‌നാ​പ​ന​മേ​റ​റ​വ​നു​മായ ഒരു ക്രിസ്‌ത്യാ​നി​യാ​യി​ത്തീർന്നി​രു​ന്നി​രി​ക്ക​യില്ല. (1 കൊരി. 6:9-11; വെളി. 7:9, 10) എന്നാൽ അയാൾ തന്റെ ജീവി​ത​ത്തി​നു മാററം വരുത്താൻ പടികൾ സ്വീക​രി​ച്ചി​രു​ന്നി​രു​ന്നി​രി​ക്കും, അയാളു​ടെ ശവസം​സ്‌കാര ശുശ്രൂഷ നിർവ​ഹി​ക്കു​ന്ന​തിന്‌ അഭ്യർത്ഥി​ച്ചാൽ ഇത്‌ പരിഗ​ണ​ന​യിൽ എടുക്കാൻ കഴിയും. ഇത്‌ സഭയുടെ സമാധാ​ന​ത്തി​നും യോജി​പ്പി​നും വിഘാതം സൃഷ്‌ടി​ക്ക​യി​ല്ലെ​ന്നും ദൈവ​ത്തി​ന്റെ ജനത്തിന്‌ നിന്ദ കൈവ​രു​ത്തു​ക​യി​ല്ലെ​ന്നും മൂപ്പൻമാർക്കു തോന്നു​ന്നെ​ങ്കിൽ ഒരു മൂപ്പന്‌ അദ്ദേഹ​ത്തി​ന്റെ മനസ്സാക്ഷി അനുവ​ദി​ക്കു​ന്നെ​ങ്കിൽ ഒരു പ്രസംഗം നടത്തു​ന്ന​തിന്‌ തടസ്സമില്ല.—1 കൊരി. 10:23, 24, 29, 32, 33.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക