അറിയിപ്പുകൾ
● സാഹിത്യ സമർപ്പണങ്ങൾ: ഡിസംബർ: പുതിയലോകഭാഷാന്തരം ബൈബിൾ ഒരു മാസികാ വലിപ്പത്തിലുളള ലഘുപത്രികയോടൊത്ത്. ബൈബിൾ നമ്പർ 12 (റഫറൻസ്) ലഘുപത്രികയോടൊത്ത് ഉപയോഗിക്കുന്നിടത്ത് സംഭാവന 43ക. ആയിരിക്കും. പഴയ, 1971ലെയും 1981ലെയും ബൈബിൾ പതിപ്പുകൾ ലഘുപത്രികയോടൊത്ത് ഉപയോഗിക്കുന്നിടത്ത് സംഭാവന 38ക. ആയിരിക്കും. ജനുവരി 1990: യഥാർത്ഥ സമാധാനവും സുരക്ഷിതത്വവും—നിങ്ങൾക്കതെങ്ങനെ കണ്ടെത്താം? 10ക. സംഭാവനക്ക്. (യഥാർത്ഥ സമാധാനം ലഭ്യമല്ലാത്തിടത്ത് രണ്ടു പഴയ 192 പേജ് പുസ്തകങ്ങളുടെ പ്രത്യേക സമർപ്പണം 10ക. സംഭാവനക്ക്.) ഫെബ്രുവരി, മാർച്ച്: രണ്ടു പഴയ 192 പേജ് പുസ്തകങ്ങൾ, ഇംഗ്ലീഷ്, 10ക. നാട്ടുഭാഷയിൽ ഒന്ന്, 5ക.
●ഏപ്രിൽ: ഒരു പുതിയ ഭൂമിയിലേക്കുളള അതിജീവന 10ക. സംഭാവനക്ക്. (ഈ പ്രസിദ്ധീകരണം ലഭ്യമല്ലാത്തിടത്ത്, ബയൻറിട്ട രണ്ടു പഴയ 192 പേജ് പുസ്തകങ്ങളുടെ പ്രത്യേക സമർപ്പണം 10ക. സംഭാവനക്ക്. നാട്ടുഭാഷ: ബയൻറിട്ട പഴയ 192 പേജ് പുസ്തകങ്ങളിൽ ഒന്നിന്റെ പ്രത്യേക സമർപ്പണം 5ക.-ക്ക്.
●സഭകൾ വരുംമാസങ്ങളിലെ മാസികകളുടെ വർദ്ധിച്ച ആവശ്യങ്ങൾക്കുളള ഓർഡറുകൾ അയക്കണം. ഏപ്രിലിലും മെയ്യിലും അനേകർ സഹായ പയനിയറിംഗിൽ ഏർപ്പെടുന്നതുൾപ്പെടെ പ്രത്യേക പ്രവർത്തനങ്ങളുടെ കാലഘട്ടം എന്ന നിലയിൽ സഭകൾ മാസികകളുടെ ആവശ്യമായ ശേഖരം ഉണ്ടെന്ന് ഉറപ്പുവരുത്തണം.
●എല്ലാ സഭകൾക്കും തങ്ങൾക്കുളള ഫോറങ്ങളുടെ വാർഷികശേഖരം പെട്ടെന്നു തന്നെ ലഭിക്കും. ഇവക്കുളള വില ഡിസംബറിലെ തിരട്ടിൽ പ്രത്യക്ഷപ്പെടും. ബന്ധപ്പെട്ട സഹോദരങ്ങൾക്ക് ഉചിതമായ ഫോറങ്ങൾ വിതരണം ചെയ്യുന്നതിൽ സഹായിക്കുന്നതിന് എല്ലാ സെക്രട്ടറിമാർക്കും ഓരോ ചെക്ക്ലിസ്ററ് പ്രദാനം ചെയ്യും. സ്മാരക ക്ഷണക്കത്തുകളും ഉൾപ്പെടുത്തിയിരിക്കും.
●നേരത്തെ ഡിസംബർ 29-31-ൽ ഡാർജീലിംഗിൽ നടത്തപ്പെടാൻ ഉദ്ദേശിച്ചിരുന്ന ഡിസ്ട്രിക്ട് കൺവെൻഷൻ അതേ തീയതികളിൽ സിലിഗുരിയിൽ നടത്തപ്പെടും.
●കോഴിക്കോട്, ജനുവരി 5-7, 1990ലെ ഡിസ്ട്രിക്ട് കൺവെൻഷൻ ടാഗോർ സെൻറിനറി തീയേറററിൽ നടത്തപ്പെടും.
●സഭകൾ 1990 ജനുവരി 1ന് പുതിയ വാർഷികവാക്യം പ്രദർശിപ്പിക്കാൻ നിർദ്ദേശിക്കപ്പെടുന്നു, “നല്ല ധൈര്യശാലിയായി ‘യഹോവ എന്റെ സഹായി ആകുന്നു എന്നു പറയുക.’”—എബ്രായർ 13:6.
●1989 മെയ്യിലെ നമ്മുടെ രാജ്യശുശ്രൂഷ എഴുത്തു പുനരവലോകനത്തിന്റെ പുതിയ ക്രമീകരണം സംബന്ധിച്ചും എഴുത്തു പുനരവലോകന ചോദ്യക്കടലാസ്സ് നമ്മുടെ രാജ്യശുശ്രൂഷയുടെ ജനുവരിയിലെയും മെയ്യിലെയും സെപ്ററംബറിലെയും ലക്കങ്ങളുടെ ഭാഗമായിരിക്കുന്നതെപ്രകാരമായിരിക്കുമെന്നതു സംബന്ധിച്ചും വിശദീകരിച്ചു. എന്നിരുന്നാലും, ഉത്തരക്കടലാസ്സ് പിന്നീട് ചോദ്യക്കടലാസ്സിൽ പുനരവലോകനം ചെയ്യപ്പെടുന്ന മുഖ്യ ആശയങ്ങൾ വെളിപ്പെടുത്തുന്നതിന് ദിവ്യാധിപത്യ ശുശ്രൂഷാ സ്കൂൾമേൽവിചാരകൻ ഉപയോഗപ്പെടുത്തത്തക്കവണ്ണം വളരെനേരത്തെ അയക്കപ്പെടും.
●ഇപ്പോൾ ലഭ്യമായ പ്രസിദ്ധീകരണങ്ങൾ:
ജീവിതത്തിൽ വളരെയധികം കൂടി ഉൾപ്പെട്ടിരിക്കുന്നു!—ഗുജറാത്തി, ഹിന്ദി
ഒരു സുരക്ഷിതഭാവി-നിങ്ങൾക്കതു കണ്ടെത്താൻ കഴിയുന്ന വിധം—ഗുജറാത്തി
യഹോവയുടെ സാക്ഷികളും രക്തപ്രശ്നവും—ഇംഗ്ലീഷ്
●സ്റേറാക്കിലില്ലാത്ത പ്രസിദ്ധീകരണങ്ങൾ:
നിങ്ങൾക്ക് ഭൂമിയിലെ പരദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും (ചെറുത്)—ഇംഗ്ലീഷ്
ഭൂമിയിൽ എന്നേക്കും ജീവിതം ആസ്വദിക്കുക—ഇംഗ്ലീഷ്, മറാത്തി
സുവാർത്ത നിങ്ങളെ സന്തുഷ്ടരാക്കാൻ—മറാത്തി, മലയാളം
“രാജ്യത്തിന്റെ ഈ സുവാർത്ത”—ബംഗാളി
കരുതലുളള ഒരു ദൈവമുണ്ടോ?—മലയാളം
പരദീസ കൈവരുത്തുന്ന ഗവൺമെൻറ്—ഹിന്ദി