വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w99 8/15 പേ. 32
  • “ഉപ്പു കാരമില്ലാതെപോയാൽ”

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • “ഉപ്പു കാരമില്ലാതെപോയാൽ”
  • വീക്ഷാഗോപുരം—1999
വീക്ഷാഗോപുരം—1999
w99 8/15 പേ. 32

“ഉപ്പു കാരമി​ല്ലാ​തെ​പോ​യാൽ”

ഉപ്പിനെ ചൊല്ലി യുദ്ധങ്ങൾ നടന്നി​ട്ടുണ്ട്‌. പണമായി ഇത്‌ ഉപയോ​ഗി​ക്ക​പ്പെ​ട്ടി​ട്ടുണ്ട്‌. പുരാതന ചൈന​യിൽ സ്വർണം കഴിഞ്ഞാൽ അടുത്ത വില​യേ​റിയ വസ്‌തു ഉപ്പായി​രു​ന്നു. അതെ, വളരെ​ക്കാ​ല​മാ​യി മനുഷ്യർ ഇതിനെ വില​യേ​റിയ ഒരു വാണിജ്യ വസ്‌തു​വാ​യി വീക്ഷി​ച്ചി​രി​ക്കു​ന്നു. അതിനു രോഗ​ശമന, അണുനാ​ശക ഗുണങ്ങൾ ഉള്ളതായി ഇക്കാല​ത്തും കണക്കാ​ക്ക​പ്പെ​ടു​ന്നു. ലോക​മെ​മ്പാ​ടും ഇതൊരു സ്വാദു​വർധ​ക​മാ​യും സംരക്ഷ​ക​വ​സ്‌തു​വാ​യും ഉപയോ​ഗി​ക്ക​പ്പെ​ടു​ന്നു.

ഉപ്പിന്റെ അനേകം നല്ല ഗുണങ്ങ​ളും ഉപഭോ​ഗ​വും നിമിത്തം ബൈബി​ളിൽ അതിനെ ആലങ്കാ​രി​ക​മാ​യി ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌ അതിശ​യമല്ല. ഉദാഹ​ര​ണ​ത്തിന്‌, യഹോ​വ​യ്‌ക്കാ​യി യാഗപീ​ഠ​ത്തിൽ അർപ്പി​ക്കുന്ന ഏതൊരു വസ്‌തു​വി​ലും ഉപ്പു ചേർക്ക​ണ​മെന്നു മോ​ശൈക ന്യായ​പ്ര​മാ​ണം ആവശ്യ​പ്പെ​ട്ടി​രു​ന്നു. (ലേവ്യ​പു​സ്‌തകം 2:13) യാഗവ​സ്‌തു​വി​ന്റെ സ്വാദ്‌ വർധി​പ്പി​ക്കു​ന്ന​തിന്‌ ആയിരു​ന്നില്ല ഇങ്ങനെ ചെയ്‌തി​രു​ന്നത്‌, മറിച്ച്‌ അപക്ഷയ​ത്തിൽ നിന്ന്‌ അഥവാ അഴുക​ലിൽ നിന്ന്‌ ഉള്ള സ്വാത​ന്ത്ര്യ​ത്തെ ഉപ്പു പ്രതി​നി​ധീ​ക​രി​ച്ച​തു​കൊ​ണ്ടാ​കാം.

തന്റെ പ്രസി​ദ്ധ​മായ ഗിരി​പ്ര​ഭാ​ഷ​ണ​ത്തിൽ യേശു തന്റെ അനുഗാ​മി​ക​ളോട്‌ ഇങ്ങനെ പറഞ്ഞു: “നിങ്ങൾ ഭൂമി​യു​ടെ ഉപ്പാകു​ന്നു.” (മത്തായി 5:13) ഇത്തര​മൊ​രു പ്രസ്‌താ​വന നടത്തു​ക​വഴി യേശു അർഥമാ​ക്കി​യത്‌, ദൈവ​രാ​ജ്യ​ത്തെ കുറി​ച്ചുള്ള അവരുടെ പ്രസം​ഗ​ത്തിന്‌ ശ്രോ​താ​ക്ക​ളു​ടെ​മേൽ സംരക്ഷ​ക​മോ ജീവര​ക്ഷാ​ക​ര​മോ ആയ സ്വാധീ​നം ഉണ്ടായി​രു​ന്നേ​ക്കാം എന്നാണ്‌. യഥാർഥ​ത്തിൽ, യേശു​വി​ന്റെ വാക്കുകൾ അനുസ​രി​ക്കു​ന്നവർ, തങ്ങൾ ജീവി​ക്കു​ക​യും പ്രവർത്തി​ക്കു​ക​യും ചെയ്യുന്ന സമൂഹ​ങ്ങ​ളി​ലെ ധാർമി​ക​വും ആത്മീയ​വു​മായ അപക്ഷയ​ത്തിൽ നിന്നും സംരക്ഷി​ക്ക​പ്പെ​ടു​മാ​യി​രു​ന്നു.—1 പത്രൊസ്‌ 4:1-3.

എന്നിരു​ന്നാ​ലും, യേശു തുടർന്ന്‌ ഇങ്ങനെ മുന്നറി​യി​പ്പു കൊടു​ത്തു: “ഉപ്പു കാരമി​ല്ലാ​തെ​പോ​യാൽ അതിന്നു എന്തൊ​ന്നു​കൊ​ണ്ടു രസം വരുത്താം? പുറത്തു കളഞ്ഞിട്ടു മനുഷ്യൻ ചവിട്ടു​വാൻ അല്ലാതെ മറെറാ​ന്നി​ന്നും പിന്നെ കൊള്ളു​ന്നതല്ല.” ഇതിനെ കുറിച്ച്‌ ബൈബിൾ പണ്ഡിത​നായ ആൽബർട്ട്‌ ബാൻസ്‌ അഭി​പ്രാ​യ​പ്പെ​ട്ടത്‌ “സസ്യജന്യ പദാർഥ​ങ്ങ​ളും മണ്ണിലെ മാലി​ന്യ​ങ്ങ​ളും അടങ്ങിയ അശുദ്ധ​മായ ഉപ്പായി​രു​ന്നു” യേശു​വി​ന്റെ​യും ശിഷ്യ​ന്മാ​രു​ടെ​യും കാലത്തു​ണ്ടാ​യി​രു​ന്നത്‌ എന്നാണ്‌. അതു​കൊണ്ട്‌ ഉപ്പിന്‌ അതിന്റെ ഉപ്പുരസം നഷ്ടപ്പെ​ട്ടാൽ, “ഗണ്യമായ അളവിൽ മാലി​ന്യ​ങ്ങൾ” അവശേ​ഷി​ച്ചേ​ക്കാം. “നാം ചരൽ വിരി​ക്കു​ന്ന​തു​പോ​ലെ ഇത്‌ വഴിക​ളി​ലോ പാതക​ളി​ലോ വിരി​ക്കാ​ന​ല്ലാ​തെ . . . ഒന്നിനും കൊള്ളു​മാ​യി​രു​ന്നില്ല” എന്ന്‌ അദ്ദേഹം കൂട്ടി​ച്ചേർത്തു.

ഈ മുന്നറി​യി​പ്പി​നു ചെവി കൊടു​ത്തു​കൊണ്ട്‌, ക്രിസ്‌ത്യാ​നി​കൾ തങ്ങളുടെ പരസ്യ സാക്ഷീ​ക​രണം നിറു​ത്തി​ക്ക​ള​യാ​തി​രി​ക്കു​ന്ന​തി​നും ഭക്തികെട്ട മാർഗ​ത്തി​ലേക്കു വഴുതി വീഴാ​തി​രി​ക്കു​ന്ന​തി​നും ശ്രദ്ധാ​ലു​ക്ക​ളാ​യി​രി​ക്കണം. അല്ലാത്ത​പക്ഷം അവർ ആത്മീയ​മാ​യി ക്ഷയിച്ച്‌, ‘വീര്യം നഷ്ടപ്പെട്ട ഉപ്പു​പോ​ലെ’ ഉപയോ​ഗ​ശൂ​ന്യ​രാ​യി തീർന്നേ​ക്കാം.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക