വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w99 8/1 പേ. 32
  • വർഗീയതയും മതവും

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • വർഗീയതയും മതവും
  • വീക്ഷാഗോപുരം—1999
വീക്ഷാഗോപുരം—1999
w99 8/1 പേ. 32

വർഗീ​യ​ത​യും മതവും

“അമേരി​ക്ക​യി​ലെ വർഗീയ പ്രശ്‌നങ്ങൾ പരിഹ​രി​ച്ചി​ട്ടു വളരെ കാലം കഴി​ഞ്ഞെ​ന്നും കറുത്തവർ അവിടെ മറ്റുള്ള​വ​രോ​ടൊ​പ്പം തുല്യ അവകാ​ശ​മുള്ള പൗരന്മാർ ആണെന്നു​മുള്ള ധാരണ​യോ​ടെ​യാണ്‌ 1978-ൽ ഞാൻ ഐക്യ​നാ​ടു​ക​ളിൽ എത്തിയത്‌” എന്ന്‌ ടൈം മാസിക നടത്തിയ ഒരു അഭിമു​ഖ​ത്തിൽ ദക്ഷിണാ​ഫ്രി​ക്കൻ വംശജ​നായ മാർക്ക്‌ മാത്താ​ബാ​നെ എന്ന ഗ്രന്ഥകാ​രൻ പ്രസ്‌താ​വി​ച്ചു. “അനേകം കാര്യ​ങ്ങ​ളി​ലും അതു സത്യമാ​യി​രു​ന്നു​താ​നും. ഐക്യ​നാ​ടു​കൾ ദക്ഷിണാ​ഫ്രി​ക്ക​യെ​ക്കാൾ ഒരു നൂറ്റാണ്ടു മുമ്പി​ലാ​ണെന്ന്‌ എനിക്കു തോന്നി​പ്പോ​യി. എന്നാൽ, ആളുക​ളു​ടെ മനോ​ഭാ​വ​ത്തിൽ കാര്യ​മായ മാറ്റ​മൊ​ന്നും ഉണ്ടായി​ട്ടില്ല എന്നു മനസ്സി​ലാ​ക്കി​യ​പ്പോൾ ഞാൻ ഞെട്ടി​പ്പോ​യി.” ഈ ഞെട്ടി​ക്കുന്ന സംഗതി കണ്ടെത്താൻ ഇടയാ​ക്കി​യത്‌ എന്താണ്‌?

“അമേരി​ക്ക​യിൽ വർഗീയത ഏറ്റവു​മ​ധി​കം പ്രകട​മാ​കുന്ന ഒരു സമയമാണ്‌ ഞായറാഴ്‌ച രാവിലെ 11:00 മണി” എന്ന്‌ മാത്താ​ബാ​നെ പറയുന്നു. പള്ളിയിൽ വെച്ചുള്ള ആരാധ​ന​യ്‌ക്കാ​യി പോലും മറ്റു വർഗക്കാ​രു​മൊത്ത്‌ കൂടി​വ​രാൻ ആളുകൾക്കു മടിയാണ്‌ എന്ന കാര്യം അദ്ദേഹം ശ്രദ്ധിച്ചു. അങ്ങനെ​യെ​ങ്കിൽ, “ആഴ്‌ച​യി​ലെ മറ്റു ദിവസ​ങ്ങ​ളിൽ അവരുടെ മനോ​ഭാ​വം എന്തായി​രി​ക്കാം?” എന്ന്‌ അദ്ദേഹം ചോദി​ച്ചു. മാറ്റത്തി​നുള്ള പ്രേര​ക​ഘ​ടകം വിദ്യാ​ഭ്യാ​സ​മാ​ണെന്നു വാദി​ക്കുന്ന അദ്ദേഹം ഇങ്ങനെ പറഞ്ഞു: “വിദ്യാ​ഭ്യാ​സം ലഭിക്കു​മ്പോൾ മനുഷ്യ​രു​ടെ സമത്വം അംഗീ​ക​രി​ക്കാൻ നിങ്ങൾ നിർബ​ന്ധി​ത​നാ​യി​ത്തീ​രു​ന്നു.”

വിദ്യാ​ഭ്യാ​സ​മാ​ണു പരിഹാ​രം എന്നതി​നോട്‌ യഹോ​വ​യു​ടെ സാക്ഷി​ക​ളും യോജി​ക്കു​ന്നു. എങ്കിലും, അവർ വിശേ​ഷി​ച്ചു ശുപാർശ ചെയ്യു​ന്നതു ദൈവ​വ​ച​ന​ത്തിൽ അധിഷ്‌ഠി​ത​മായ വിദ്യാ​ഭ്യാ​സ​മാണ്‌. വർഗീയ മുൻവി​ധി​യാ​കുന്ന വേലി​ക്കെ​ട്ടു​കൾ—വംശീയ വിദ്വേ​ഷം കൊടി​കു​ത്തി വാഴു​ന്നി​ട​ങ്ങ​ളിൽ പോലും—പൊളി​ച്ചു​മാ​റ്റാൻ ബൈബിൾ അവരെ സഹായി​ക്കു​ന്നു. ദൈവ​വ​ച​ന​മായ ബൈബി​ളി​ലെ നിയമ​ങ്ങ​ളും തത്ത്വങ്ങ​ളും പഠിക്കാൻ വർഗ-ദേശ ഭേദ​മെ​ന്യേ ആളുകൾ ഓരോ ആഴ്‌ച​യി​ലും രാജ്യ​ഹാ​ളു​ക​ളിൽ കൂടി​വ​രു​ന്നു. ഈ യോഗ​ങ്ങ​ളിൽ പണപ്പി​രി​വു​ക​ളില്ല. നിങ്ങൾക്കും സ്വാഗതം!

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക