വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w99 6/1 പേ. 32
  • സത്‌പേരു നിലനിർത്തുകസു

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • സത്‌പേരു നിലനിർത്തുകസു
  • വീക്ഷാഗോപുരം—1999
വീക്ഷാഗോപുരം—1999
w99 6/1 പേ. 32

സത്‌പേരു നിലനിർത്തു​ക​സു

ന്ദരമായ ഒരു ചിത്ര​ത്തി​ന്റെ പരി​ശോ​ധന മൂല്യ​വ​ത്തായ ഒരു സംഗതി​യാണ്‌. കാൻവാ​സിൽ വിവിധ വർണങ്ങൾ പകർത്താൻ ഒരു കലാകാ​രൻ തന്റെ ബ്രഷ്‌ നൂറു​ക​ണ​ക്കി​നു പ്രാവ​ശ്യം ചലിപ്പി​ച്ചി​രി​ക്കു​ന്നത്‌ സൂക്ഷ്‌മ നിരീ​ക്ഷണം നടത്തുന്ന ഒരുവൻ ശ്രദ്ധി​ക്കും.

സമാന​മാണ്‌ സത്‌പേ​രി​ന്റെ കാര്യ​വും. പ്രതീ​കാ​ത്മ​ക​മാ​യി പറഞ്ഞാൽ, സത്‌പേ​രാ​കുന്ന ചിത്രം ലഭിക്കാൻ ബ്രഷ്‌ വിശാ​ല​മാ​യി ഒരു പ്രാവ​ശ്യം ചലിപ്പി​ച്ച​തു​കൊ​ണ്ടാ​യില്ല. അത്‌ ചെറിയ പ്രവൃ​ത്തി​ക​ളി​ലൂ​ടെ കുറെ കാലം കൊണ്ടു നേടി​യെ​ടു​ക്കുന്ന ഒന്നാണ്‌. അതേ, നമ്മുടെ സത്‌പ്ര​വൃ​ത്തി​ക​ളി​ലൂ​ടെ ക്രമേണ സത്‌പേര്‌ ഉണ്ടായി​വ​രു​ന്നു.

നേരെ​മ​റിച്ച്‌, അസ്ഥാന​ത്തുള്ള ഒരു ബ്രഷ്‌ സ്‌പർശം മതി ഒരു ചിത്ര​ത്തി​ന്റെ വില ഇടിച്ചു​ക​ള​യാൻ. നമ്മുടെ പേരിന്റെ കാര്യ​ത്തി​ലും ഇതു സത്യമാണ്‌. ജ്ഞാനി​യായ ശലോ​മോൻ ഇങ്ങനെ എഴുതി: “മനുഷ്യ​ന്റെ ഭോഷ​ത്വ​മോ അവന്റെ വഴിയെ മറിച്ചു​ക​ള​യു​ന്നു.” (സദൃശ​വാ​ക്യ​ങ്ങൾ 19:3) ഒരു സത്‌പേ​രി​നെ കളങ്ക​പ്പെ​ടു​ത്താൻ അൽപ്പം ഭോഷ​ത്വം മതി—ഉഗ്രമായ ഒരു കോപ പ്രകടനം, ലഹരി​പാ​നീ​യ​ങ്ങ​ളു​ടെ ഒരിക്ക​ലുള്ള അമി​തോ​പ​യോ​ഗം, അല്ലെങ്കിൽ അശുദ്ധ​മായ ഒരു ലൈം​ഗിക നടപടി. (സദൃശ​വാ​ക്യ​ങ്ങൾ 6:32; 14:17; 20:1) അപ്പോൾ, ഒരു നല്ല പേരു സമ്പാദി​ക്കാൻ യത്‌നി​ക്കു​ന്ന​തും അതു നിലനിർത്താൻ ഉത്സാഹ​ത്തോ​ടെ പ്രവർത്തി​ക്കു​ന്ന​തും എത്ര പ്രധാ​ന​മാണ്‌.— വെളി​പ്പാ​ടു 3:5 താരത​മ്യം ചെയ്യുക.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക