വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w99 5/1 പേ. 32
  • തിന്മയുടെ മേൽ വിജയം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • തിന്മയുടെ മേൽ വിജയം
  • വീക്ഷാഗോപുരം—1999
വീക്ഷാഗോപുരം—1999
w99 5/1 പേ. 32

തിന്മയു​ടെ മേൽ വിജയം

‘ഈചത്ത നായ്‌ എന്റെ യജമാ​ന​നായ രാജാ​വി​നെ ശപിക്കു​ന്നതു എന്തു? ഞാൻ ചെന്നു അവന്റെ തല വെട്ടി​ക്ക​ള​യട്ടെ.’ ഒരു ഇസ്രാ​യേല്യ സേനാ​പതി ആയിരുന്ന അബീശാ​യി ആണ്‌ അപ്രകാ​രം ചെയ്യാൻ അനുവാ​ദം ചോദി​ച്ചത്‌. തന്റെ യജമാ​ന​നായ ദാവീദ്‌ രാജാ​വി​നെ ബെന്യാ​മീ​ന്യ​നായ ശിമെയി ശപിക്കു​ന്നത്‌ അബീശാ​യി​ക്കു സഹിച്ചില്ല. അത്‌ അബീശാ​യി​യെ കോപാ​കു​ല​നാ​ക്കി.—2 ശമൂവേൽ 16:5-9.

ഇന്ന്‌ പ്രബല​മാ​യി​രി​ക്കുന്ന, ‘മുള്ളിനെ മുള്ളു​കൊണ്ട്‌ എടുക്കുക’ എന്ന ചിന്താ​ഗ​തിക്ക്‌ അനുസൃ​തം ആയിരു​ന്നു അബീശാ​യി​യു​ടെ പ്രതി​ക​രണം. ദാവീ​ദി​ന്റെ മേൽ ചൊരിഞ്ഞ നിന്ദാ വാക്കു​കളെ പ്രതി ശിമെ​യി​ക്കു തക്ക ശിക്ഷ നൽകാൻ അബീശാ​യി ആഗ്രഹി​ച്ചു.

എന്നാൽ, ദാവീദ്‌ എങ്ങനെ​യാ​ണു പ്രതി​ക​രി​ച്ചത്‌? അബീശാ​യി​യെ വിലക്കി​ക്കൊണ്ട്‌ ദാവീദ്‌ പറഞ്ഞു: “അവനെ വെറുതെ വിട്ടേക്കൂ.” ശിമെ​യി​യു​ടെ കുറ്റാ​രോ​പ​ണ​ത്തിൽ തെല്ലും കഴമ്പി​ല്ലാ​യി​രു​ന്നെ​ങ്കി​ലും ദാവീദ്‌ താഴ്‌മ​യോ​ടെ, പ്രതി​കാ​രം ചെയ്യാ​നുള്ള പ്രലോ​ഭ​ന​ത്തി​നു വഴങ്ങി​യില്ല. പകരം, അവൻ കാര്യാ​ദി​കൾ യഹോ​വ​യു​ടെ കരങ്ങളിൽ സമർപ്പി​ച്ചു.—2 ശമൂവേൽ 16:10-13, പി.ഒ.സി. ബൈബിൾ.

പിന്നീട്‌, തന്റെ മകന്റെ വിഫല​മായ കിടമ​ത്സ​ര​ത്തി​നു ശേഷം രാജസ്ഥാ​ന​ത്തേക്കു മടങ്ങി​യെ​ത്തിയ ദാവീ​ദി​നെ അഭിവാ​ദ്യം ചെയ്യാൻ ആദ്യം എത്തിയ​വ​രിൽ ശിമെ​യി​യും ഉണ്ടായി​രു​ന്നു. തദവസ​ര​ത്തിൽ അവൻ ദാവീ​ദി​നോ​ടു ക്ഷമ യാചിച്ചു. വീണ്ടും അബീശാ​യി അവനെ കൊല്ലാൻ ആഗ്രഹി​ച്ചു. എന്നാൽ, ദാവീദ്‌ അതിന്‌ അനുവ​ദി​ച്ചില്ല.—2 ശമൂവേൽ 19:15-23.

പ്രസ്‌തു​ത സന്ദർഭ​ത്തിൽ ദാവീദ്‌ സമുചി​തം മുൻനി​ഴ​ലാ​ക്കിയ യേശു​ക്രി​സ്‌തു​വി​നെ കുറിച്ചു പത്രൊസ്‌ ഇങ്ങനെ എഴുതി: “തന്നെ ശകാരി​ച്ചി​ട്ടു പകരം ശകാരി​ക്കാ​തെ​യും കഷ്ടം അനുഭ​വി​ച്ചി​ട്ടു ഭീഷണം പറയാ​തെ​യും ന്യായ​മാ​യി വിധി​ക്കു​ന്ന​വങ്കൽ കാര്യം ഭരമേ​ല്‌പി​ക്ക​യ​ത്രേ ചെയ്‌തതു.”—1 പത്രൊസ്‌ 2:23.

‘വിനയ​ബു​ദ്ധി ഉള്ളവരാ​യി ദോഷ​ത്തി​ന്നു ദോഷം പകരം ചെയ്യാതി’രിക്കാൻ ഇന്നു ക്രിസ്‌ത്യാ​നി​കൾ ഉദ്‌ബോ​ധി​പ്പി​ക്ക​പ്പെ​ടു​ന്നു. (1 പത്രൊസ്‌ 3:8, 9) ദാവീ​ദി​ന്റെ​യും യേശു​ക്രി​സ്‌തു​വി​ന്റെ​യും മാതൃക പിൻപറ്റി നമുക്കും ‘നന്മയാൽ തിന്മയെ ജയിക്കാൻ’ സാധി​ക്കും.—റോമർ 12:17-21.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക