ഓർമിക്കാൻ ഒരു ദിവസം
തന്റെ മരണത്തിന്റെ തലേ രാത്രി, യേശു പുളിപ്പില്ലാത്ത അപ്പവും ഒരു പാനപാത്രം വീഞ്ഞും അപ്പൊസ്തലന്മാർക്കു കൊടുത്തുകൊണ്ട് അതു ഭക്ഷിക്കാനും പാനം ചെയ്യാനും അവരോടു പറഞ്ഞു. “എന്റെ ഓർമയ്ക്കായി ഇതു ചെയ്തുകൊണ്ടിരിപ്പിൻ” എന്നും അവൻ അവരോടു നിർദേശിച്ചു.—ലൂക്കൊസ് 22:19, “NW.”
ഈ വർഷം ആ സംഭവത്തിന്റെ വാർഷിക ആചരണം ഏപ്രിൽ 1 വ്യാഴാഴ്ച സൂര്യാസ്തമയ ശേഷമാണ്. യേശു കൽപ്പിച്ചതുപോലെ ഈ സ്മാരക ആചരണത്തിനായി ലോകമെമ്പാടുമുള്ള യഹോവയുടെ സാക്ഷികൾ ഈ പ്രത്യേക സായാഹ്നത്തിൽ കൂടിവരും. ഞങ്ങളോടൊപ്പം പങ്കുചേരാൻ നിങ്ങളെ ഹാർദമായി ക്ഷണിക്കുന്നു. ഈ പ്രത്യേക യോഗത്തിന്റെ കൃത്യസമയവും സ്ഥലവും അറിയാൻ ദയവായി നിങ്ങളുടെ പ്രദേശത്തുള്ള യഹോവയുടെ സാക്ഷികളുമായി ബന്ധപ്പെടുക.