അവരോടൊപ്പം കൂടിവരരുതോ?
ഞ്ചാവുകൂവാ ഊലിമ്പായ്ക്ക് 73 വയസ്സുണ്ട്. കഴിഞ്ഞ വർഷം അദ്ദേഹം 450 കിലോമീറ്റർ നീണ്ട ഒരു ദീർഘയാത്രയ്ക്കു പോയി. മുഴു ദൂരവും നടന്ന അദ്ദേഹം അതിന് 16 ദിവസമെടുത്തു.
പ്രായമേറിയ ഈ മാന്യദേഹം ആ ദീർഘയാത്ര നടത്തിയത് യഹോവയുടെ സാക്ഷികളുടെ വാർഷിക കൺവെൻഷനുകളിലൊന്നിൽ സംബന്ധിക്കാനായിരുന്നു. കൺവെൻഷനു ശേഷം, ആനന്ദഭരിതനും ആത്മീയമായി ബലിഷ്ഠനുമായിത്തീർന്ന അദ്ദേഹം തിരിച്ച് വീട്ടിലേക്കും നടക്കുകയായിരുന്നു—മറ്റൊരു 16 ദിവസംകൂടെ. അത് ശ്രമത്തിനുതക്ക മൂല്യമുള്ളതായിരുന്നോ? നിസ്സംശയമായും! കുറെ കാലമായി ഞ്ചാവുകൂവാ ഊലിമ്പാ വർഷന്തോറും ഈ യാത്ര നടത്തുന്നു.
കഴിഞ്ഞ വർഷം 230-ലധികം രാജ്യങ്ങളിൽനിന്നായി യഹോവയുടെ സാക്ഷികളുടെ കൺവെൻഷനുകളിൽ പങ്കെടുത്ത ഒന്നരക്കോടിയിലധികം ആളുകളിൽ ഒരുവനായിരുന്നു ആ ആഫ്രിക്കക്കാരൻ. തീർച്ചയായും, മിക്കവർക്കും കൺവെൻഷൻ സ്ഥലത്തേക്കു ദിവസങ്ങളോളം നടക്കേണ്ടയാവശ്യമില്ലായിരുന്നു. കാറിലോ ബസിലോ ട്രെയിനിലോ വിമാനത്തിലോ ഒക്കെയാണു ബഹുഭൂരിപക്ഷവും എത്തിച്ചേർന്നത്. നിങ്ങൾ അവരിലൊരാളായിരുന്നോ?
വീണ്ടും, 1998-ൽ ലോകമെമ്പാടും കൺവെൻഷനുകൾ നടക്കും. മിക്കവയും വേനൽക്കാലത്തായിരിക്കും (അഥവാ വരണ്ട കാലാവസ്ഥയിൽ). ആരോഗ്യം അനുവദിക്കുന്നെങ്കിൽ, സാധ്യതയനുസരിച്ച് ഞ്ചാവുകൂവാ ഊലിമ്പാ കൺവെൻഷനു പങ്കെടുക്കാനായി അതേ ദീർഘയാത്ര നടത്തും. അദ്ദേഹവും കോടിക്കണക്കിന് മറ്റുള്ളവരും പ്രായോഗികവും വിശ്വാസത്തെ ബലപ്പെടുത്തുന്നതും ഉണർവേകുന്നതുമായ പരിപാടി ശ്രദ്ധിക്കും. ഹാജരാകുന്ന സകലർക്കും പ്രസ്തുത കൺവെൻഷൻ ഈ വർഷത്തെ ഒരു സവിശേഷതയായിരിക്കും. ഹാജരാകാൻ നിങ്ങളെയും ഹാർദമായി ക്ഷണിക്കുന്നു. നിങ്ങളുടെ ഏറ്റവും അടുത്തുള്ള കൺവെൻഷൻ സ്ഥലം അറിയിക്കാൻ നിങ്ങളുടെ പ്രദേശത്തുള്ള യഹോവയുടെ സാക്ഷികൾ സന്തോഷമുള്ളവരായിരിക്കും.