ഒരു സവിശേഷ സംഭവത്തിനായി ദയവായി ഞങ്ങളോടു ചേരുക 1998 ഏപ്രിൽ 11, ശനിയാഴ്ച
തങ്ങളോടൊപ്പം ദൈവത്തിന്റെ പുത്രനാം ദാനമായ യേശുക്രിസ്തുവിനെ ഓർമിക്കുവാൻ യഹോവയുടെ സാക്ഷികൾ നിങ്ങളെ ഹാർദമായി ക്ഷണിക്കുന്നു. ഈ ദാനം ഭൂമിയിൽ നിത്യജീവൻ ആസ്വദിക്കുന്നതിനുള്ള പ്രത്യാശ തുറന്നുതന്നു.—യോഹന്നാൻ 3:16.
ഈ വർഷം യേശുക്രിസ്തുവിന്റെ മരണത്തിന്റെ സ്മാരകം ഏപ്രിൽ 11, ശനിയാഴ്ച സൂര്യാസ്തമയശേഷമായിരിക്കും ആഘോഷിക്കുന്നത്. ബൈബിൾ ചാന്ദ്രിക കലണ്ടറിലെ നീസാൻ 14-നു തത്തുല്യമാണ് ആ തീയതി. കൂടിവരുന്നതിനുള്ള കൃത്യസ്ഥലവും സമയവും അറിയാൻ ദയവായി പ്രദേശത്തുള്ള യഹോവയുടെ സാക്ഷികളുമായി ബന്ധപ്പെടുക.