വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w98 3/15 പേ. 11
  • “ഒറ്റവിരൽ ബൈബിൾ”

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • “ഒറ്റവിരൽ ബൈബിൾ”
  • വീക്ഷാഗോപുരം—1998
  • സമാനമായ വിവരം
  • ദൈവവചന സ്‌നേഹികൾക്ക്‌ ഒരു നാഴികക്കല്ല്‌
    വീക്ഷാഗോപുരം—1999
  • പുതിയലോക ഭാഷാന്തരം ലോകമെങ്ങും ദശലക്ഷങ്ങൾ വിലമതിക്കുന്നു
    2001 വീക്ഷാഗോപുരം
  • യഹോവ ആശയവിനിമയത്തിന്റെ ദൈവം
    2015 വീക്ഷാഗോപുരം
  • പുതിയലോക ഭാഷാന്തരം
    തിരുവെഴുത്തുകളിൽനിന്ന്‌ ന്യായവാദം ചെയ്യൽ
കൂടുതൽ കാണുക
വീക്ഷാഗോപുരം—1998
w98 3/15 പേ. 11

“ഒറ്റവിരൽ ബൈബിൾ”

രോഗ​ബാ​ധയെ തുടർന്ന്‌ ശരീരം തളർന്നു​പോയ ജോസഫ്‌ ഷാറെ​ഷെ​വ​സ്‌ക്കിക്ക്‌ ഒറ്റവിരൽ ടൈപ്പി​ങ്ങി​ലൂ​ടെ മാത്രമേ എഴുതാൻ കഴിയു​മാ​യി​രു​ന്നു​ള്ളൂ. എന്നിട്ടും, ഒരു വിദേ​ശി​ക്കു പ്രാവീ​ണ്യം നേടാൻ ഏറ്റവും വിഷമം​പി​ടിച്ച ഭാഷക​ളിൽ ഒന്നായ ചൈനീസ്‌ ഭാഷയി​ലേക്ക്‌ ബൈബിൾ പരിഭാ​ഷ​പ്പെ​ടു​ത്തുക എന്ന തന്റെ ലക്ഷ്യത്തിൽ അദ്ദേഹം എത്തി​ച്ചേർന്നു.

ജനനം​കൊണ്ട്‌ യഹൂദ​നായ ഷാറെ​ഷെ​വ​സ്‌ക്കി പ്രായ​പൂർത്തി​യാ​യ​പ്പോൾ ക്രിസ്‌ത്യാ​നി​ത്വ​ത്തെ​ക്കു​റിച്ച്‌ സൂക്ഷ്‌മ​മാ​യി പഠിക്കു​ക​യും അതു സ്വീക​രി​ക്കു​ക​യും ചെയ്‌തു. കാല​ക്ര​മ​ത്തിൽ അദ്ദേഹം ചൈന​യിൽ ഒരു മിഷന​റി​യാ​യി. അവിടെ അദ്ദേഹം അനേകം പരിഭാ​ഷാ പദ്ധതി​ക​ളിൽ പങ്കെടു​ത്തു. 1866-ൽ തുടങ്ങിയ ആ പ്രവർത്തനം 20-ാം നൂറ്റാ​ണ്ടി​ന്റെ ആദ്യവർഷ​ങ്ങൾവരെ തുടർന്നു. തന്റെ യഹൂദ പശ്ചാത്തലം നിമിത്തം സഹപണ്ഡി​ത​ന്മാ​രെ അപേക്ഷിച്ച്‌ ഷാറെ​ഷെ​വ​സ്‌ക്കിക്ക്‌ എബ്രായ ഭാഷ വളരെ​ക്കൂ​ടു​തൽ പരിചി​ത​മാ​യി​രു​ന്നു. അതു​കൊണ്ട്‌, മുഴു എബ്രായ തിരു​വെ​ഴു​ത്തു​ക​ളു​ടെ​യും പരിഭാഷ അദ്ദേഹത്തെ ഭരമേൽപ്പി​ച്ചു. തന്റെ ദീർഘ​മായ പരിഭാ​ഷാ​വൃ​ത്തി​യു​ടെ അവസാ​ന​ത്തോ​ട​ടുത്ത്‌, അദ്ദേഹം മുഴു ബൈബി​ളി​ന്റെ​യും റഫറൻസു​ക​ളോ​ടു​കൂ​ടിയ ഒരു ചൈനീസ്‌ പരിഭാ​ഷ​യും തയ്യാറാ​ക്കി.

ഒരു ബൈബിൾ പരിഭാ​ഷകൻ എന്ന നിലയിൽ ജോസഫ്‌ ഷാറെ​ഷെ​വ​സ്‌ക്കി സാധാ​ര​ണ​ക്കാ​രു​ടെ ഭാഷയി​ലുള്ള വിവർത്ത​ന​ങ്ങ​ളു​ടെ തീക്ഷ്‌ണ​ത​യുള്ള ഒരു വക്താവാ​യി​രു​ന്നു. എന്നാൽ അദ്ദേഹ​ത്തി​ന്റെ കൃത്യം എളുപ്പ​മുള്ള ഒന്നായി​രു​ന്നില്ല. ചൈനീസ്‌ ബൈബി​ളി​നുള്ള അദ്ദേഹ​ത്തി​ന്റെ സംഭാവന അതുല്യ​മാണ്‌, “കാരണം അത്‌ തികച്ചും സമ്പൂർണ​വും ഒട്ടനവധി ശാരീ​രിക വൈക​ല്യ​ങ്ങൾക്കു മധ്യേ പൂർത്തി​യാ​ക്ക​പ്പെ​ട്ട​തു​മാണ്‌” എന്ന്‌ ഒരായി​രം ഭാഷക​ളി​ലുള്ള പുസ്‌തകം (ഇംഗ്ലീഷ്‌) പ്രസ്‌താ​വി​ക്കു​ന്നു.

കൈകൾ തളർന്ന ശേഷവും ഷാറെ​ഷെ​വ​സ്‌ക്കി തന്റെ വേലയു​മാ​യി സാവധാ​നം മുന്നേറി. കൈകൾ സാധാരണ രീതി​യിൽ പ്രവർത്തി​ക്കു​ക​യി​ല്ലാ​യി​രു​ന്ന​തി​നാൽ ടൈപ്പ്‌ ചെയ്യു​ന്ന​തിന്‌ വലിയ ശ്രമം ആവശ്യ​മാ​യി​രു​ന്നു. അതു​കൊണ്ട്‌ അദ്ദേഹം ഈ പരിഭാ​ഷയെ ഒറ്റവിരൽ ബൈബിൾ എന്നു വിളിച്ചു. അതു പ്രസി​ദ്ധീ​ക​രി​ക്കാൻ, ഷാറെ​ഷെ​വ​സ്‌ക്കി തന്റെ ശാരീ​രിക വൈക​ല്യ​ങ്ങൾ ഗണ്യമാ​ക്കാ​തെ 25 വർഷം തുടർച്ച​യാ​യി ശ്രമം ചെയ്‌തു. പിന്മാ​റാ​തി​രു​ന്ന​തി​നാൽ, മറ്റേ​തൊ​രു ഭാഷ​യെ​യും അപേക്ഷിച്ച്‌ ഏറ്റവും കൂടുതൽ ആളുകൾ സംസാ​രി​ക്കുന്ന ചൈനീസ്‌ ഭാഷയിൽ ദൈവ​വ​ചനം ലഭ്യമാ​ക്കു​ന്ന​തിൽ പങ്കുപ​റ്റാൻ അദ്ദേഹ​ത്തി​നു കഴിഞ്ഞു.

[11-ാം പേജിലെ ചിത്ര​ത്തിന്‌ കടപ്പാട]

ചിത്രങ്ങൾ രണ്ടും: Courtesy of American Bible Society Archives

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക