സന്തുഷ്ടിയിലേക്കുള്ള പടികൾ
1. ആത്മീയതയുടെ ആവശ്യം തിരിച്ചറിഞ്ഞ് അതു നട്ടുവളർത്തുക. യേശു പറഞ്ഞു: “ദൈവത്തിന്റെ വചനം കേട്ടു പ്രമാണിക്കുന്നവർ അത്രേ ഭാഗ്യവാന്മാർ [“സന്തുഷ്ടർ,” Nw].”—ലൂക്കൊസ് 11:28.
2. ധനത്തിനും ആഡംബരത്തിനും ഉള്ളതിനെക്കാൾ പ്രാധാന്യം ദൈവാംഗീകാരത്തിനാണെന്നു തിരിച്ചറിയുക. പൗലൊസ് എഴുതി: “അലംഭാവത്തോടുകൂടിയ [“സ്വയംപര്യാപ്തതയോടുകൂടിയ,” Nw] ദൈവഭക്തി വലുതായ ആദായം ആകുന്നു. . . . ഉണ്മാനും ഉടുപ്പാനും ഉണ്ടെങ്കിൽ മതി എന്നു നാം വിചാരിക്ക.”—1 തിമൊഥെയൊസ് 6:6-8.
3. ബൈബിൾ പരിശീലിത മനസ്സാക്ഷി നട്ടുവളർത്തി അതിനോടു പ്രതികരിക്കാൻ പരിശ്രമിക്കുക.—റോമർ 2:14, 15.
4. യഹോവയാം ദൈവത്തെ അനുസരിക്കാൻ ദൃഢനിശ്ചയം ചെയ്തുകൊണ്ട് അവന്റെ ജനത്തിൽ ഒരുവനായിരിക്കാൻ യോഗ്യത നേടുക. പുരാതന കാലത്തെ ദാവീദ് എഴുതി: “യഹോവ ദൈവമായിരിക്കുന്ന ജനം ഭാഗ്യമുള്ളതു [“സന്തുഷ്ടർ,” Nw] തന്നെ.”—സങ്കീർത്തനം 144:15.