നിങ്ങളെ ഹൃദയംഗമമായി ക്ഷണിച്ചുകൊള്ളുന്നു
മനുഷ്യ ചരിത്രത്തിൽ സംഭവിച്ചിട്ടുള്ളതിലേക്കും ഏററവും പ്രധാനപ്പെട്ട സംഗതിയാണ് മനുഷ്യനായ യേശുക്രിസ്തുവിന്റെ മരണം. 1,900 വർഷങ്ങൾക്കുമുമ്പു നടന്ന ആ സംഭവം ഒരു പറുദീസാ ഭൂമിയിൽ നിത്യജീവൻ നേടാനുള്ള പ്രതീക്ഷ തുറന്നുതന്നു. ഒരു ലളിതമായ ചടങ്ങിൽ യേശു പുളിപ്പില്ലാത്ത അപ്പവും വീഞ്ഞും തന്റെ സ്നേഹപുരസ്സരമായ മനുഷ്യബലിയുടെ പ്രതീകങ്ങളായി ഉപയോഗിച്ചു. എന്നിട്ട് അവൻ തന്റെ ശിഷ്യൻമാരോടു പറഞ്ഞു: “എന്റെ ഓർമ്മെക്കായി ഇതു ചെയ്വിൻ.” (ലൂക്കൊസ് 22:19) ഈ പ്രധാനപ്പെട്ട സംഭവം നിങ്ങൾ ഓർമിക്കുമോ? ഈ സ്മാരകാഘോഷം കൊണ്ടാടുന്നതിൽ തങ്ങളോടൊപ്പം ചേരാൻ യഹോവയുടെ സാക്ഷികൾ നിങ്ങളെ ഊഷ്മളമായി ക്ഷണിക്കുകയാണ്. അതു ബൈബിൾ ചാന്ദ്രിക കലണ്ടറിൽ നീസാൻ 14-നോട് ഒത്തുവരുന്ന തീയതിയിലെ സൂര്യാസ്തമയത്തിനുശേഷമായിരിക്കും. നിങ്ങളുടെ വീടിനോട് ഏററവും അടുത്തുള്ള രാജ്യഹാളിൽ നിങ്ങൾക്കു സംബന്ധിക്കാം. കൃത്യ സമയവും സ്ഥലവും അറിയാൻ പ്രദേശത്തെ യഹോവയുടെ സാക്ഷികളോടു ചോദിക്കുക. 1995-ലേക്കുള്ള ആഘോഷതീയതി ഏപ്രിൽ 14 വെള്ളിയാഴ്ചയായിരിക്കും.