അവർ ഒരു ഏകീകൃത സഹോദരവർഗത്തോടു ചേരുന്നു
അത് 1993 ആഗസ്ററ് 7-ാം തീയതി ഉക്രെയ്നിലെ കീവിലുള്ള റിപ്പബ്ലിക്കൻ സ്റേറഡിയത്തിലാണു നടന്നത്. 64,000-ത്തിലധികംപേർ ആ നിമിഷം വന്നെത്തിയപ്പോൾ വളരെ പ്രത്യാശാമനസ്കരായി കാണപ്പെട്ടു. പിന്നീട്, അർഥപൂർണമായ രണ്ടു ചോദ്യങ്ങൾക്ക് ആയിരങ്ങൾ “ഡാ!”, (“ഉവ്വ്!”) എന്ന് ഉച്ചത്തിൽ പ്രത്യുത്തരം നൽകി. ഈ വിധത്തിൽ അവർ തങ്ങളുടെ വിശ്വാസത്തിന്റെ ഒരു പരസ്യ പ്രഖ്യാപനം നടത്തുകയും യഹോവക്കായുള്ള തങ്ങളുടെ സമർപ്പണം പ്രതീകപ്പെടുത്തുന്നതിനായി സ്റേറഡിയത്തിൽ നിർമിച്ചിരുന്ന 6 കുളങ്ങളിലായി സ്നാപനമേൽക്കുകയും ചെയ്തു.—മത്തായി 28:19.
അങ്ങനെ യഹോവയുടെ സാക്ഷികളുടെ “ദിവ്യ ബോധന” സാർവദേശീയ കൺവെൻഷന്റെ മൂന്നാം ദിവസം സദസ്യർ ഒരു അസാധാരണ സംഭവം കാണുകയുണ്ടായി: 7, 402-പേർ സ്നാപനമേററു. ഒരു വിഭജിത സഭയുടെ ഭാഗമായിക്കൊണ്ടല്ല, മറിച്ച്, ലോകവ്യാപകമായ ഒരു ഏകീകൃത ക്രിസ്തീയ സഭയുടെ ഭാഗമായിത്തീർന്നുകൊണ്ട്.
യഥാർഥ ക്രിസ്തീയ ഐക്യത്തെക്കുറിച്ചു കൂടുതലായി അറിയുവാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ ദയവായി Watch Tower, H-58 Old Khandala Road, Lonavla 410 401, Mah.-യിലേക്കോ 2-ാം പേജിൽ കൊടുത്തിരിക്കുന്ന ഉചിതമായ മേൽവിലാസത്തിലേക്കോ എഴുതുക.