ദൈവം വിഡ്ഢിയെ വെറുക്കുന്നു എന്തുകൊണ്ട്?
ബൈബിളിൽ ഉപയോഗിച്ചിരിക്കുന്ന “വിഡ്ഢി” എന്ന പദം മാനസിക പ്രാപ്തിയിൽ കുറവുള്ള ഒരു വ്യക്തിയെ സൂചിപ്പിക്കാതെ പൊതുവേ അർഥമാക്കുന്നത് ന്യായയുക്തമായ സംഗതികൾ നിരാകരിക്കുകയും ദൈവത്തിന്റെ നീതിനിഷ്ഠമായ നിലവാരങ്ങളുമായി പൊരുത്തപ്പെടാത്ത, ധാർമികമായി തലതിരിഞ്ഞ ഒരു ഗതി പിൻപററുകയും ചെയ്യുന്ന ഒരു വ്യക്തിയെ ആണ്. അത്തരമൊരുവനെ പരാമർശിക്കുന്ന വ്യത്യസ്ത എബ്രായ പദങ്ങൾ കേസിൽ (‘ഭോഷൻ’; സദൃശവാക്യങ്ങൾ 1:22), ഈവിൽ (“വിഡ്ഢിയായ ഒരുവൻ”; സദൃശവാക്യങ്ങൾ 12:15, NW), നവൽ (‘ബുദ്ധിഹീനൻ’; സദൃശവാക്യങ്ങൾ 17:7, NW), ലെററ്സ് (“പരിഹാസി”; സദൃശവാക്യങ്ങൾ 13:1) എന്നിവയാണ്. ഗ്രീക്കിലാണെങ്കിലോ അഫ്രോൺ “യുക്തിഹീന”നെയും (ലൂക്കോസ് 12:20, NW), അനോയെത്തോസ് “ബുദ്ധിയില്ലാത്ത”വനെയും (ഗലാത്യർ 3:1), മോറോസ് ഒരു ‘വിഡ്ഢി’യെ അഥവാ “വിഡ്ഢിയായ” ഒരുവനെയും പരാമർശിക്കുന്നു.—മത്തായി 23:17; 25:2, NW.
നാബാൽ എന്ന മമനുഷ്യന്റെ ജീവിതരീതി ദൃഷ്ടാന്തീകരിക്കുന്നതു വിഡ്ഢിയായ ഒരുവന്റെ മാർഗമാണ്, (1 ശമുവേൽ 25) അതുപോലെതന്നെയാണു സത്യദൈവത്തെ അറിഞ്ഞിട്ട് സൃഷ്ടവസ്തുക്കളെ ആരാധിക്കുന്നവരുടേതും. (റോമർ 1:20-25) ഒരു വിഡ്ഢി അഥവാ ബുദ്ധിയില്ലാത്ത വ്യക്തി “ഭോഷത്വം സംസാരിക്കും; വഷളത്വം ചെയ്തും യഹോവെക്കു വിരോധമായി അബദ്ധം സംസാരിച്ചും വിശപ്പുള്ളവരെ പട്ടിണിയിട്ടും ദാഹമുള്ളവർക്കു പാനം മുടക്കിയുംകൊണ്ടു അവന്റെ ഹൃദയം നീതികേടും പ്രവർത്തിക്കും” എന്നു യശയ്യാ പറഞ്ഞു. (യെശയ്യാവു 32:6) വിഡ്ഢികൾ ജ്ഞാനവും ശിക്ഷണവും പുച്ഛിച്ചുതള്ളുന്നു. (സദൃശവാക്യങ്ങൾ 1:7) ബുദ്ധ്യുപദേശത്തിനു ചെവികൊടുക്കുന്നതിനു പകരം വിഡ്ഢി “തന്റെ ദൃഷ്ടികളിൽ ശരി” എന്നു താൻ കരുതുന്ന മാർഗത്തിൽ ചരിക്കുന്നതിൽ തുടരുന്നു. (സദൃശവാക്യങ്ങൾ 12:15) അയാൾ അതിവേഗം നീരസപ്പെടുകയും തർക്കത്തിലേക്ക് എടുത്തുചാടുകയും ചെയ്യുന്നു. (സഭാപ്രസംഗി 7:9; സദൃശവാക്യങ്ങൾ 20:3) “യഹോവ ഇല്ല” എന്ന് അയാൾ തന്റെ ഹൃദയത്തിൽ പറയുന്നു (വായ്കൊണ്ട് അങ്ങനെ അധികം പറയുന്നില്ലെങ്കിലും അയാളുടെ പ്രവൃത്തികൾ സൂചിപ്പിക്കുന്നത് അങ്ങനെയാണ്).—സങ്കീർത്തനം 14:1, NW.
ശാസ്ത്രിമാരെയും പരീശൻമാരെയും യേശു കൃത്യമായിത്തന്നെ “മൂഢൻമാരും കുരുടൻമാരും” എന്ന് അഥവാ ജ്ഞാനമില്ലാത്ത, ധാർമികമായി ഒരു യോഗ്യതയുമില്ലാത്ത വ്യക്തികൾ എന്നു പരാമർശിച്ചു, എന്തെന്നാൽ മനുഷ്യനിർമിത പാരമ്പര്യംകൊണ്ടു സത്യത്തെ മാററിമറിച്ചിരുന്ന അവർ ഒരു കപടജീവിതഗതി പിൻപററിയിരുന്നു. കൂടാതെ, അവരുടെ വിവേചനയില്ലായ്മയെ ദൃഷ്ടാന്തീകരിച്ചുകൊണ്ട് ഈ വിശേഷണത്തിന്റെ ഔചിത്യത്തിനു യേശു ആക്കംകൂട്ടുകയും ചെയ്തു. (മത്തായി 23:15-22; 15:3) എന്നാൽ, ധാർമികമായി അയോഗ്യൻ എന്ന നിഗമനത്തിൽ കുററംവിധിച്ചുകൊണ്ട് ഒരു സഹോദരനെ “വെറുപ്പുളവാക്കുന്ന വിഡ്ഢി” എന്നു തെററായി വിളിക്കുന്ന ഒരു വ്യക്തി, തന്നേത്തന്നെ ഗീഹെന്നായ്ക്ക് ഇരയാക്കുമായിരുന്നു.—മത്തായി 5:22, NW; റോമർ 14:10-12; മത്തായി 7:1, 2.
അനുദിന ജീവിതത്തിൽനിന്ന് എടുത്തിരിക്കുന്ന യേശുവിന്റെ മികവുററ ദൃഷ്ടാന്തങ്ങളിൽപ്പെട്ടതാണു മണൽപ്പുറത്തു തന്റെ ഭവനം പണിത വിഡ്ഢിയായ മനുഷ്യന്റേതും നല്ല വിളവു നൽകുന്ന കൃഷിയിടമുണ്ടായിരുന്നതിനാൽ തന്റെ കളപ്പുര വലുതാക്കി ജീവിതം ശരിക്കൊന്ന് ആസ്വദിക്കാൻ പരിപാടിയിട്ട ധനികന്റേതും. ഇവ ആത്മീയ കാര്യങ്ങൾ അവഗണിക്കുന്നതിലെ വിഡ്ഢിത്തവും അതുവഴി നഷ്ടമാകുന്ന യഥാർഥ അനുഗ്രഹവും എടുത്തുകാണിക്കുന്നു. കൂടാതെ, ബുദ്ധിയില്ലാത്ത അഞ്ചു കന്യകമാരുടെ ദൃഷ്ടാന്തത്തിലൂടെ യേശു എടുത്തുകാട്ടിയപോലെ, ആത്മീയമായ ഒരു വിധത്തിൽ “ഒരുങ്ങി”യിരിക്കാൻ പരാജയപ്പെടുന്നതു വിഡ്ഢിത്തമാണ്, മണവാളനെ എതിരേൽക്കാൻ പുറപ്പെട്ട ആ കന്യകമാർ തങ്ങളുടെ വിളക്കുകൾക്കുവേണ്ടിയുള്ള എണ്ണ കരുതിയിരുന്നില്ല.—മത്തായി 7:24-27; ലൂക്കൊസ് 12:16-21; മത്തായി 25:1-13.
ഒരു യഥാർഥ ജ്ഞാനിയായിത്തീരുന്നതിന് ഒരു വ്യക്തി ലോകത്തിന്റെ ദൃഷ്ടിയിൽ വിഡ്ഢിയായിത്തീരണം, എന്തെന്നാൽ “ഈ ലോകത്തിന്റെ ജ്ഞാനം ദൈവസന്നിധിയിൽ ഭോഷത്വമത്രേ.” തന്നെ പ്രതിനിധാനം ചെയ്യാൻ യഹോവ തിരഞ്ഞെടുത്തിരിക്കുന്നതു ലൗകിക ജ്ഞാനികളെയല്ല, പകരം അറിവില്ലാത്ത വ്യക്തികൾ, വിഡ്ഢികൾ എന്നിങ്ങനെ നിസ്സാരമായി വീക്ഷിക്കപ്പെടുന്നവരെയാണ്. ഈ ലോകത്തിന്റെ വിഡ്ഢിത്തം കൂടുതൽ പ്രത്യക്ഷമാകുന്നതിൽ ഇതു കലാശിച്ചിരിക്കുന്നു. അതിലുപരി, പ്രീതിപാത്രമായ വ്യക്തി ആത്മപ്രശംസ നടത്താനുള്ള സകല കാരണങ്ങളെയും ഇതു ദൂരീകരിക്കുന്നു. പകരം, സകല മഹത്ത്വവും പോകുന്നതോ, ന്യായമായും ജ്ഞാനത്തിന്റെ ഉറവായ യഹോവയിലേക്കും.—1 കൊരിന്ത്യർ 3:18, 19; 1:18-31.
ഒരു വിഡ്ഢിയോട് അവനു യോജിച്ച വിധത്തിൽത്തന്നെ അഥവാ “അവന്റെ ഭോഷത്വംപോലെ” അതായത് അയാളുടെ തരംതാണ വാദവിധംതന്നെ അവലംബിക്കുന്നു എന്ന അർഥത്തിൽ മറുപടി കൊടുത്താൽ അങ്ങനെ ചെയ്യുന്നവൻ എത്തിച്ചേരുന്നതു വിഡ്ഢിയുടെ ദുർബലമായ വാദഗതികളിലോ മാർഗത്തിലോ തന്നെയാണ്. ഇക്കാര്യത്തിൽ വിഡ്ഢികളെപ്പോലെ ആകാതിരിക്കാൻ നാം ഇങ്ങനെ ബുദ്ധ്യുപദേശിക്കപ്പെടുന്നു: “അവന്റെ ഭോഷത്വംപോലെ അവനോടു ഉത്തരം പറയരുതു.” നേരെമറിച്ച്, അയാളുടെ വാദങ്ങൾ കഴമ്പില്ലാത്തതാണ് എന്നു കാണിച്ചുകൊടുത്തുകൊണ്ടും, അതേ സമയം അവ താൻ എത്തിച്ചേർന്നിരിക്കുന്നതിൽനിന്നു തികച്ചും വ്യത്യസ്തമായ നിഗമനങ്ങളിലേക്കാണു നയിക്കുന്നത് എന്നു പ്രകടമാക്കിക്കൊണ്ടും വിശകലനം ചെയ്യുന്നു എന്ന അർഥത്തിൽ, “അവന്റെ ഭോഷത്വത്തിനു ഒത്തവണ്ണം” അവന് ഉത്തരം കൊടുക്കുന്നതു പ്രയോജനപ്രദമാണ് എന്നു സദൃശവാക്യങ്ങൾ 26:4, 5 പ്രകടമാക്കുന്നു.
(District convention addresses in English is replaced with this article)