വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w94 1/15 പേ. 32
  • സ്വർണ ആപ്പിളുകൾപോലെ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • സ്വർണ ആപ്പിളുകൾപോലെ
  • വീക്ഷാഗോപുരം—1994
വീക്ഷാഗോപുരം—1994
w94 1/15 പേ. 32

സ്വർണ ആപ്പിളു​കൾപോ​ലെ

ആപ്പിളു​കൾ—അവ കണ്ണിന്‌ എത്ര ആനന്ദക​ര​വും നാവിന്‌ എത്ര സ്വാദി​ഷ്‌ഠ​വു​മാണ്‌! “തക്ക സമയത്ത്‌ ഉച്ചരി​ക്കുന്ന ഒരു വാക്ക്‌ വെള്ളി​ത്താ​ല​ങ്ങ​ളി​ലെ സ്വർണ ആപ്പിളു​കൾ പോ​ലെ​യാണ്‌” എന്നു പറയു​മ്പോൾ ബൈബിൾ ഈ സ്വാദി​ഷ്‌ഠ​ഫ​ലത്തെ ചിന്തോ​ദ്ദീ​പ​ക​മായ ഒരു സാദൃ​ശ്യ​ത്തിൽ ഉപയോ​ഗി​ക്കു​ക​യാ​ണു ചെയ്യു​ന്നത്‌. (സദൃശ​വാ​ക്യ​ങ്ങൾ 25:11, NW) ഈ പ്രസ്‌താ​വ​ന​യു​ടെ അർഥ​മെ​ന്താണ്‌?

“വെള്ളി​ത്താ​ല​ങ്ങ​ളി​ലെ സ്വർണ ആപ്പിളു​കൾ” എന്ന പദപ്ര​യോ​ഗം ചിത്ര​പ്പ​ണി​യുള്ള വെള്ളി​ത്ത​ളി​ക​യിൽ സ്വർണ​ഫ​ല​ത്തോ​ടു​കൂ​ടിയ കൊത്തു​പ​ണി​യെ അർഥമാ​ക്കി​യേ​ക്കാം. ഈ അധ്യാ​യ​ത്തി​ലെ മുൻ വാക്യങ്ങൾ ഒരു രാജാ​വി​നോ​ടുള്ള സമീപ​നത്തെ പരാമർശി​ക്കു​ന്ന​തു​കൊണ്ട്‌ ഈ വാക്യം ഒരു രാജാ​വി​നു നൽകുന്ന കാഴ്‌ച​കളെ—വെള്ളി​ത്ത​ളി​ക​ക​ളിൽ വച്ചിരി​ക്കുന്ന ആപ്പിളാ​കൃ​തി​യി​ലുള്ള സ്വർണാ​ഭ​ര​ണ​ങ്ങളെ—പരാമർശി​ച്ചേ​ക്കാം. (സദൃശ​വാ​ക്യ​ങ്ങൾ 25:6, 7) തീർച്ച​യാ​യും മതിപ്പു​ള​വാ​ക്കും​വി​ധം മനോ​ഹരം!

സമാന​മാ​യ മനോ​ഹാ​രിത ഉചിത​വും മാന്യ​വും സമയോ​ചി​ത​വു​മായ വാക്കു​കൾക്കുണ്ട്‌, എഴുത്തി​ലാ​യാ​ലും സംസാ​ര​ത്തി​ലാ​യാ​ലും. അവ അനേക വിധങ്ങ​ളിൽ ആനന്ദക​ര​വും പ്രോ​ത്സാ​ഹ​ജ​ന​ക​വും പ്രയോ​ജ​ന​പ്ര​ദ​വു​മാണ്‌. വിശേ​ഷി​ച്ചും ദിവ്യ​നി​ശ്വ​സ്‌ത​മാ​ക്ക​പ്പെട്ട ബൈബി​ളി​ലെ ആശയങ്ങൾ “വെള്ളി​ത്താ​ല​ങ്ങ​ളി​ലെ സ്വർണ ആപ്പിളു​കൾ”പോലെ മനോ​ഹ​ര​മാണ്‌.

സദൃശ​വാ​ക്യ​ങ്ങൾ 25:11-ൽ ശലോ​മോൻ രാജാവ്‌ പറഞ്ഞ ജ്ഞാന​മേ​റിയ വാക്കുകൾ ദൃഷ്ടാ​ന്തീ​ക​രി​ക്കു​ന്ന​തു​പോ​ലെ, “ഇമ്പമാ​യുള്ള വാക്കു​ക​ളും നേരായി എഴുതി​യി​രി​ക്കു​ന്ന​വ​യും സത്യമാ​യുള്ള വചനങ്ങ​ളും കണ്ടെത്തു​വാൻ” അദ്ദേഹം പരി​ശ്ര​മി​ച്ചു. (സഭാ​പ്ര​സം​ഗി 12:10; സദൃശ​വാ​ക്യ​ങ്ങൾ 25:1) നൂററാ​ണ്ടു​കൾക്കു​ശേഷം ക്രിസ്‌തീയ അപ്പോ​സ്‌ത​ല​നായ പൗലോസ്‌ ഇപ്രകാ​രം എഴുതി: “എല്ലാ തിരു​വെ​ഴു​ത്തും ദൈവ​നി​ശ്വ​സ്‌ത​വും . . . പ്രയോ​ജ​ന​പ്ര​ദ​വു​മാ​കു​ന്നു.” (2 തിമൊ​ഥെ​യോസ്‌ 3:16, NW) അതേ, ഏററവും നല്ല കരകൗ​ശ​ല​വി​ദ​ഗ്‌ധ​രു​ടെ പണിക​ളെ​പ്പോ​ലും കവച്ചു​വ​യ്‌ക്കുന്ന ശോഭ​യും മനോ​ഹാ​രി​ത​യു​മുള്ള പ്രയോ​ജ​ന​ക​ര​മായ ബുദ്ധ്യു​പ​ദേശം, പ്രവച​നങ്ങൾ, പദചി​ത്രങ്ങൾ, സത്യങ്ങൾ എന്നിവ​യാ​ണു ബൈബി​ളിൽ അടങ്ങി​യി​രി​ക്കു​ന്നത്‌. മാത്രമല്ല, ദൈവ​വ​ച​ന​മായ ബൈബി​ളിൽനി​ന്നുള്ള ജ്ഞാനം സമ്പാദി​ക്കുന്ന ഏതൊ​രു​വ​നും അമൂല്യ​മായ ഒരു സമ്പത്തു നേടു​ക​യാണ്‌, അനന്തജീ​വന്റെ പ്രത്യാ​ശയെ താലോ​ലി​ക്കാ​നും അയാൾക്കു കഴിയും.—സദൃശ​വാ​ക്യ​ങ്ങൾ 4:7-9; യോഹ​ന്നാൻ 17:3.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക