ബ്രിട്ടനിലെ തീക്ഷ്ണതയുള്ള ക്രിസ്ത്യാനികൾ
ദി ഇക്കണോമിസ്ററ് (The Economist) അനുസരിച്ച് ബ്രിട്ടനിലെ 560 ലക്ഷം ജനങ്ങളിൽ 10 ശതമാനത്തിൽ കുറവാണ് ഇപ്പോൾ തീക്ഷ്ണതയുള്ള ക്രിസ്ത്യാനികൾ. ഒരു സാധാരണ ഞായറാഴ്ച പള്ളിശുശ്രൂഷയിൽ 40 ലക്ഷത്തിൽ കുറവ് ആളുകളേ പങ്കെടുക്കുന്നുള്ളു. ഇവരിൽ 11 ലക്ഷംപേർ മാത്രമാണ് ആംഗ്ലിക്കൻ സഭക്കാർ. ഏതായാലും അജ്ഞേയവാദം വ്യാപകമായിട്ടും ചർച്ച് ഓഫ് ഇംഗ്ലണ്ട് ദേശീയമതം എന്ന ചിരപ്രതിഷ്ഠനേടിയ അതിന്റെ സ്ഥാനത്തു തുടരുന്നു. “വർഷങ്ങളായി ബ്രിട്ടൻ ഒരു ക്രിസ്തീയ സമുദായമായിരുന്നിട്ടില്ല എന്നിരിക്കെ അജ്ഞേയവാദത്തെ അതൊട്ട് അംഗീകരിക്കുന്നുമില്ല. ഇതിനു കാരണം പാരമ്പര്യം കൈവിടാനുള്ള വൈമനസ്യം മാത്രമാണ്” എന്ന് അതേ വാർത്താപത്രിക അവകാശപ്പെടുന്നു. ആധുനിക രാഷ്ട്രീയ നേതാക്കളും പത്രങ്ങളും സഭാ-രാഷ്ട്ര ബന്ധത്തിൽ ഒരു വഴിത്തിരിവിനിടയാക്കിക്കൊണ്ട് സഭയെ അസ്ഥിരപ്പെടുത്തുന്നതിനു മുറവിളി കൂട്ടിക്കൊണ്ടിരിക്കുന്നു.
“തീർത്തും ലൗകികമായിരിക്കെ ക്രിസ്തീയമെന്ന് അവകാശപ്പെടുന്നൊരു ലോകമാണു ലോകങ്ങളിൽ ഏററവും വഷളായിട്ടുള്ളത്” എന്ന് ദി ഇക്കണോമിസ്ററിന്റെ 19-ാം നൂററാണ്ടിലെ പത്രാധിപനായ വാൾട്ടർ ബഗെഹോട്ട് വിലപിച്ചു. എന്നാൽ, പൊ.യു. ഒന്നാം നൂററാണ്ടിൽ യേശുക്രിസ്തു തന്റെ ശിഷ്യൻമാരെക്കുറിച്ച് ‘താൻ ലോകത്തിന്റെ ഭാഗമല്ലാത്തതുപോലെ അവരും ലോകത്തിന്റെ ഭാഗമല്ല’ എന്നു പറഞ്ഞു. (യോഹന്നാൻ 17:16) എന്നിരുന്നാലും, അവിടുന്ന് അവരെ ദൈവരാജ്യം പ്രസംഗിക്കാൻ ലോകത്തിലേക്ക് അയച്ചതു. അതുപോലെ ഇന്ന് യഹോവയുടെ സാക്ഷികൾ “പരസ്യമായും വീടുതോറും” തീക്ഷ്ണതയോടെ പ്രസംഗിക്കുന്നതിൽ സുപ്രസിദ്ധരാണ്.—പ്രവൃത്തികൾ 20:20.
ആംഗ്ലിക്കൻ സഭക്കാരുമായി തുലനം ചെയ്യുമ്പോൾ ബ്രിട്ടനിലെ 1,26,173 സാക്ഷികൾ എണ്ണത്തിൽ കുറവാണ്. എന്നിരുന്നാലും അവർ ക്രിസ്തീയ യോഗങ്ങളിൽ ഹാജരായിക്കൊണ്ട് ഒരു മാസത്തിൽ 20 മണിക്കൂർ ചെലവഴിച്ചു. കൂടാതെ, 1992-ൽ ഓരോ സാക്ഷിയും മേൽപ്പറഞ്ഞ സമയത്തിനു പുറമേ ഒരു മാസം ശരാശരി 16 മണിക്കൂർ, നീതിയുള്ള ലോകം താമസിയാതെ സ്ഥാപിക്കുന്ന ഗവൺമെൻറായ ദൈവരാജ്യത്തിന്റെ സുവാർത്ത മററുള്ളവരോടു പ്രഖ്യാപിച്ചുകൊണ്ടു ചെലവഴിച്ചു. (മത്തായി 24:14; 2 പത്രൊസ് 3:13) അടുത്ത തവണ യഹോവയുടെ സാക്ഷികൾ നിങ്ങളുടെ ഭവനം സന്ദർശിക്കുമ്പോൾ നിങ്ങൾ അവരുടെ വ്യതിരിക്തമായ സന്ദേശം ശ്രവിക്കുകയും അവരുടെ തീക്ഷ്ണതയെ പ്രോത്സാഹിപ്പിക്കുന്നത് എന്താണെന്നു കണ്ടുപിടിക്കുകയും ചെയ്യുമോ?