വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w93 5/1 പേ. 30
  • പുകയിലയും വൈദികരും

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • പുകയിലയും വൈദികരും
  • വീക്ഷാഗോപുരം—1993
  • സമാനമായ വിവരം
  • പുകയിലയും സെൻസർഷിപ്പും
    ഉണരുക!—1990
  • പുകയില ധാർമ്മികത?
    ഉണരുക!—1992
  • പുകയിലയുടെ പ്രതിവാദികൾ ഊതിവീർപ്പിച്ച ബലൂണുകൾ വിക്ഷേപിക്കുന്നു
    ഉണരുക!—1995
  • പുകവ​ലി​ക്കു​ന്നത്‌ പാപമാണോ?
    ബൈബിൾചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ
കൂടുതൽ കാണുക
വീക്ഷാഗോപുരം—1993
w93 5/1 പേ. 30

പുകയി​ല​യും വൈദി​ക​രും

നൂററി​പ്പ​തി​ന​ഞ്ചിൽപരം വർഷം മുമ്പു മെഡിക്കൽ ഡോക്ട​റായ ജോൺ കവൻ പുകയി​ല​യു​ടെ ഉപയോ​ഗം ശുദ്ധി​ക്കും നിർമ്മ​ല​ത​ക്കും നല്ല ആരോ​ഗ്യ​ത്തി​നും വിരുദ്ധം The Use of Tobacco vs. Purity, Chastity and Sound Health എന്ന പേരിൽ ഒരു പുസ്‌തകം എഴുതി. സമീപ​വർഷ​ങ്ങ​ളിൽ പുകയി​ല​യു​ടെ ഹാനി​ക​ര​മായ ഫലങ്ങ​ളെ​ക്കു​റി​ച്ചു പഠിച്ചി​രി​ക്കു​ന്ന​തി​ന്റെ വീക്ഷണ​ത്തിൽ, വൈദി​കർ അതുപ​യോ​ഗി​ക്കു​ന്നതു സംബന്ധിച്ച അദ്ദേഹ​ത്തി​ന്റെ നിരീ​ക്ഷ​ണങ്ങൾ ദീർഘ​വീ​ക്ഷ​ണ​ത്തോ​ടു​കൂ​ടി​യ​തും ഇന്നു ദൈവത്തെ സേവി​ക്കാൻ ശ്രമി​ക്കുന്ന ഏതൊ​രു​വ​നും പ്രസക്ത​വു​മാണ്‌. പുകയി​ല​യു​പ​യോ​ഗ​ത്തി​ന്റെ ധാർമ്മി​ക​ഫ​ല​ത്തെ​ക്കു​റി​ച്ചു പ്രതി​പാ​ദി​ക്കുന്ന 4-ാം അദ്ധ്യാ​യ​ത്തിൽ ഡോ. കവൻ ഇങ്ങനെ പ്രസ്‌താ​വി​ച്ചു:

“പുകയി​ല​യു​ടെ ഉപയോ​ഗം ശാരീ​രി​ക​മാ​യി തെററാ​ണെ​ങ്കിൽ—അതു വ്യക്തമാ​യി പ്രകട​മാ​ക്ക​പ്പെ​ട്ടി​ട്ടുണ്ട്‌—അത്‌ അവശ്യം ധാർമ്മി​ക​മാ​യി തെററാ​യി​രി​ക്കണം; എന്തെന്നാൽ ‘ശരീരത്തെ ദുഷി​പ്പി​ക്കുന്ന അല്ലെങ്കിൽ പ്രകോ​പി​പ്പി​ക്കുന്ന എന്തും അങ്ങനെ നാഡീ​വ്യ​വ​സ്ഥ​യെ​യും അതിലൂ​ടെ തലച്ചോ​റി​നെ​യും അങ്ങനെ മനസ്സി​നെ​യും ദുഷി​പ്പി​ക്കു​ന്നു’ എന്നത്‌ ഒരു ശരീര​ശാ​സ്‌ത്ര​പ​ര​മായ നിയമ​മാണ്‌. ഒരു മമനു​ഷ്യ​ന്റെ മനസ്സ്‌—അയാളു​ടെ ചിന്തക​ളും ആശയ​പ്ര​ക​ട​ന​ങ്ങ​ളും അയാളു​ടെ പ്രവൃ​ത്തി​ക​ളും— അയാൾ തന്റെ ശാരീ​രി​ക​പ്ര​കൃ​തി​യെ വിനി​യോ​ഗി​ക്കു​ക​യോ ദുർവി​നി​യോ​ഗം​ചെ​യ്യു​ക​യോ ചെയ്യുന്ന വിധത്താൽ സ്വാധീ​നി​ക്ക​പ്പെ​ടു​ന്നു. പുകയില അതിന്റെ പേരിൽത്ത​ന്നെ​യും ബന്ധങ്ങളി​ലും ചീത്തയാണ്‌—അതു ചെയ്യുന്ന ഉപദ്രവം കണക്കി​ലെ​ടു​ക്കാ​ത്ത​പ്പോൾ—ശുദ്ധവും നിർമ്മ​ല​വും നീതി​യു​ക്ത​വും ധാർമ്മി​ക​വു​മായ വിചാ​ര​ങ്ങൾക്കും പ്രവർത്ത​ന​ങ്ങൾക്കും മനസ്സിൽ ഉത്ഭവി​ക്കാ​നോ വളരാ​നോ എങ്ങനെ കഴിയും? ക്രിസ്‌തു ശുദ്ധി​യും നിർമ്മ​ല​ത​യും സ്‌നേ​ഹ​വും ദയാലു​ത്വ​വും പഠിപ്പി​ക്കു​ക​യും പ്രസം​ഗി​ക്കു​ക​യും ചെയ്‌തു​കൊ​ണ്ടു ഭൂമി​യി​ലെ തന്റെ മാതൃ​കാ​യോ​ഗ്യ​മായ ജീവിതം നയിക്കവേ പുകവ​ലി​ക്കു​ക​യോ പൊടി​വ​ലി​ക്കു​ക​യോ മുറു​ക്കു​ക​യോ ചെയ്യു​മെന്നു സങ്കൽപ്പി​ക്കാ​മെ​ങ്കിൽ സങ്കല്‌പി​ക്കുക. ആ ആശയം​തന്നെ ദൈവ​നി​ന്ദാ​പ​ര​മെന്നു ധ്വനി​ക്കു​ന്നി​ല്ലേ? എന്നിട്ടും ശുശ്രൂ​ഷകർ—അവിടു​ത്തെ നിയമ​ങ്ങ​ളെ​യും ഉപദേ​ശ​ങ്ങ​ളെ​യും അനുസ​രി​ക്കു​ന്ന​വ​രും പ്രസം​ഗി​ക്കു​ന്ന​വ​രും വ്യാഖ്യാ​നി​ക്കു​ന്ന​വ​രും—മലിന​വും വിഷമ​യ​വു​മായ കളകൊ​ണ്ടു തങ്ങളുടെ ശരീര​ങ്ങളെ അശുദ്ധ​മാ​ക്കു​ക​യും തങ്ങളുടെ ദേഹി​കളെ കളങ്ക​പ്പെ​ടു​ത്തു​ക​യും ചെയ്യു​ന്നി​ല്ലേ? അങ്ങനെ​യുള്ള പുരു​ഷൻമാർക്കോ അവരുടെ അനുഗാ​മി​കൾക്കോ ക്രിസ്‌തു​തു​ല്യ​മായ ജീവിതം—ഉയർന്ന ധാർമ്മി​ക​ജീ​വി​തം—നയിക്കാൻ കഴിയു​മോ? ഇല്ലെന്നു ഞാൻ വിചാ​രി​ക്കു​ന്നു.

“നിങ്ങൾക്കു സാധി​ക്കു​മെ​ങ്കിൽ, ഹൃദയ​വി​ശു​ദ്ധി​യോ​ടുള്ള ബന്ധത്തിൽ ഒരു അതിഭ​ക്ഷ​ക​നെ​ക്കു​റിച്ച്‌, ഒരു വീഞ്ഞു​കു​ടി​യ​നെ​ക്കു​റിച്ച്‌, അല്ലെങ്കിൽ പുകയില ഉപയോ​ഗി​ക്കുന്ന ഒരാ​ളെ​ക്കു​റി​ച്ചു ചിന്തി​ക്കാൻ ശ്രമി​ക്കുക. ഈ ആശയബ​ന്ധ​ത്തിൽ അസ്വാ​ഭാ​വി​ക​മാ​യി, അരോ​ച​ക​മാ​യി, വെറു​പ്പി​ക്കു​ന്ന​താ​യി ചിലതുണ്ട്‌. ശാരീ​രി​ക​തൃ​ഷ്‌ണ​ക​ളും ബാഹ്യ​ബോ​ധേ​ന്ദ്രി​യ​ങ്ങ​ളും ദുഷി​ക്കു​ന്ന​തു​പോ​ലെ, ആന്തരി​ക​മ​നു​ഷ്യൻ, ധാർമ്മി​ക​പ്ര​കൃ​തം, ദുഷി​ക്കു​ന്നു. ശുദ്ധമായ ആത്മാവ്‌ ഒരു മലിന​മായ ഭവനത്തിൽ വസിക്കു​ക​യില്ല, വസിക്കാൻ കഴിക​യില്ല. ഭൗതി​ക​വും ആത്മീയ​വു​മായ കാര്യങ്ങൾ തമ്മിൽ ഒരു സ്വാഭാ​വിക സംബന്ധ​മുണ്ട്‌, തന്നിമി​ത്തം ഒന്നിന്റെ ഗുണങ്ങൾ മറേറ​തി​ന്റെ സ്വഭാ​വത്തെ സൂചി​പ്പി​ക്കു​ന്നു. മതം അവകാ​ശ​പ്പെ​ടുന്ന ഒരാളും പുകയി​ല​യു​ടെ അടിമ​യും . . . സകല നിഷ്‌ക​പ​ട​ത​യോ​ടും ആത്മാർത്ഥ​ത​യോ​ടും​കൂ​ടെ പുകയി​ല​യു​പ​യോ​ഗം ധാർമ്മി​ക​മാ​യി തെററായ, ഹാനി​ക​ര​മായ, ഒരു ശീലമാ​ണെന്ന്‌ അയാൾ സമ്മതി​ച്ചേ​ക്കാം; എന്നിരു​ന്നാ​ലും, ഈ നടപടി തുടരു​ന്ന​തി​നു മതിവ​രാത്ത ആശക​ളോ​ടെ അയാളെ പ്രേരി​പ്പി​ക്കുന്ന, കൃത്രി​മ​മാ​യി ഉളവാ​ക്ക​പ്പെ​ടുന്ന, അയാളു​ടെ അവയവ​ങ്ങ​ളു​ടെ ഒരു നിയമം, ഉള്ളിലെ ഒരു പ്രചോ​ദനം, അയാൾ കണ്ടെത്തി​യേ​ക്കാം, ഈ കൃത്രി​മ​മായ നിയമം അയാളു​ടെ സ്വാഭാ​വി​ക​ന്യാ​യ​ബോ​ധ​വും മനഃസാ​ക്ഷി​യും കൂടി​ച്ചേ​രു​ന്ന​തി​നെ​ക്കാൾ ശക്തമാ​യി​രു​ന്നേ​ക്കാം. പുകയി​ല​യു​പ​യോ​ഗം നമ്മുടെ ശരീര​ഘ​ട​ന​യിൽ നട്ടിരി​ക്കുന്ന ദൈവ​നി​യ​മ​ങ്ങ​ളി​ലൊ​ന്നി​ന്റെ വ്യക്തമായ ലംഘന​മ​ല്ല​യോ? ദൈവ​നി​യ​മ​ങ്ങ​ളിൽ ഏതെങ്കി​ലും ഒന്നിന്റെ നിഷേധം ഒരു ലംഘന​വും പാപവു​മ​ല്ല​യോ? ഒരു മനുഷ്യൻ ദൈവ​നി​യ​മ​ങ്ങ​ളി​ലൊ​ന്നി​ന്റെ ലംഘന​ത്തിൽ പതിവാ​യി ജീവി​ക്കു​ന്നു​വെ​ങ്കിൽ മററു നിയമ​ങ്ങ​ളു​ടെ ലംഘന​ത്തി​ലേ​ക്കുള്ള ഒരു മാററം എളുപ്പ​വും സ്വാഭാ​വി​ക​വു​മാ​യി​രി​ക്ക​യി​ല്ലേ? ഒടുവി​ലാ​യി, ഏതെങ്കി​ലും മനുഷ്യ​നു തന്റെ സ്വന്തം നടത്തയിൽ, തന്റെ അസ്‌തി​ത്വ​ത്തി​ന്റെ നിയമ​ങ്ങ​ളു​ടെ നിരന്തര ലംഘന​ത്തി​ന്റെ ഒരു ജീവിതം തന്റെ സഹജീ​വി​കൾക്കു ശുപാർശ​ചെ​യ്യുന്ന ഒരു ധർമ്മോ​പ​ദേ​ഷ്ടാ​വാ​യി എങ്ങനെ നില​കൊ​ള്ളാൻ കഴിയും?”

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക