വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w93 3/15 പേ. 30
  • നിങ്ങൾ ഓർമ്മിക്കുന്നുവോ?

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • നിങ്ങൾ ഓർമ്മിക്കുന്നുവോ?
  • വീക്ഷാഗോപുരം—1993
  • സമാനമായ വിവരം
  • “ദശാംശം മുഴുവൻ ഭണ്ഡാരത്തിലേക്കു കൊണ്ടുവരുവിൻ”
    വീക്ഷാഗോപുരം—1993
  • ദശാം​ശ​ത്തെ​ക്കു​റിച്ച്‌ ബൈബിൾ എന്താണു പറയു​ന്നത്‌?
    ബൈബിൾചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ
  • “ഞങ്ങൾ മിശിഹായെ കണ്ടെത്തിയിരിക്കുന്നു”!
    വീക്ഷാഗോപുരം—1993
  • യഹോവയുടെ അനുഗ്രഹം സമ്പത്തുണ്ടാക്കുന്നു
    വീക്ഷാഗോപുരം—1993
കൂടുതൽ കാണുക
വീക്ഷാഗോപുരം—1993
w93 3/15 പേ. 30

നിങ്ങൾ ഓർമ്മി​ക്കു​ന്നു​വോ?

വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ അടുത്ത​കാ​ലത്തെ ലക്കങ്ങളു​ടെ വായന നിങ്ങൾ ആസ്വദി​ച്ചോ? എങ്കിൽ, പിൻവ​രുന്ന കാര്യങ്ങൾ ഓർമ്മ​യി​ലേക്കു വരുത്തു​ന്നത്‌ രസകര​മാ​യി നിങ്ങൾ കണ്ടെത്തു​മെ​ന്നു​ള്ള​തി​നു യാതൊ​രു സംശയ​വു​മില്ല:

◻ഒന്നാം നൂററാ​ണ്ടി​ലെ പരിശു​ദ്ധാ​ത്മാ​വി​ന്റെ വിവിധ പ്രവർത്ത​ന​ങ്ങ​ളാൽ ബോദ്ധ്യം വരുത്തുന്ന എന്തു തെളിവു നൽക​പ്പെട്ടു? ഈ പ്രവർത്ത​നങ്ങൾ, 1,500 വർഷം പഴക്കമുള്ള ഇസ്രയേൽ സഭയെ തന്റെ പ്രത്യേ​ക​ജ​ന​മാ​യി ദൈവം മേലാൽ ഉപയോ​ഗി​ക്കു​ന്നി​ല്ലെ​ന്നും തന്റെ അംഗീ​കാ​രം തന്റെ ഏകജാ​ത​നായ പുത്ര​നാൽ സ്ഥാപി​ക്ക​പ്പെട്ട പുതിയ ക്രിസ്‌തീയ സഭയു​ടെ​മേൽ ആണെന്നു​മു​ള്ള​തി​നു ദൃശ്യ​മായ തെളിവു പ്രദാനം ചെയ്‌തു. (എബ്രായർ 2:2-4 താരത​മ്യം ചെയ്യുക.)—w92 11/15, പേജ്‌ 5.

◻യഹോവയുടെ സാക്ഷി​കൾക്കു​ണ്ടാ​കുന്ന അതിശ​യ​ക​ര​മായ വർദ്ധന​വി​ന്റെ കാരണം എന്താണ്‌? ഒന്നാമ​താ​യി, ഇത്‌ ദൈവാ​നു​ഗ്രഹം നിമി​ത്ത​മാണ്‌. ഇതു ദൈവ​ത്തി​ന്റെ വേലയാണ്‌. യഹോ​വ​യു​ടെ സാക്ഷികൾ അവരുടെ സുവി​ശേ​ഷി​ക്കൽ വേലയിൽ പഠിപ്പി​ക്കു​ന്നത്‌ ബൈബി​ളി​നെ അടിസ്ഥാ​ന​മാ​ക്കി​യാണ്‌. അവരുടെ വിജയ​ത്തി​ന്റെ മറെറാ​രു താക്കോൽ ക്രിസ്‌തീയ സഭയുടെ നിയമിത ശിര​സെ​ന്ന​നി​ല​യിൽ ക്രിസ്‌തു​യേ​ശു​വി​നെ അവർ പൂർണ്ണ​മാ​യി അംഗീ​ക​രി​ക്കു​ന്നു എന്നുള്ളതാണ്‌.—w92 12/1, പേജ്‌ 19.

◻ബത്ത്‌-ശേബയു​മാ​യുള്ള ദാവീ​ദി​ന്റെ മഹാപാ​പം സംബന്ധിച്ച്‌ യഹോവ അദ്ദേഹ​ത്തോ​ടു കരുണ കാണി​ച്ച​തെ​ന്തു​കൊണ്ട്‌? ഇതു പ്രധാ​ന​മാ​യും ദൈവം ദാവീ​ദു​മാ​യി ചെയ്‌തി​രുന്ന രാജ്യ ഉടമ്പടി നിമി​ത്ത​മാ​യി​രു​ന്നു, എന്നാൽ കൂടു​ത​ലാ​യി അതു ദാവീ​ദി​ന്റെ​തന്നെ കാരു​ണ്യ​വും അദ്ദേഹ​ത്തി​ന്റെ ആത്മാർത്ഥ​മായ അനുതാ​പ​വും നിമി​ത്ത​മാ​യി​രു​ന്നു. (1 ശമൂവേൽ 24:4-7; 2 ശമൂവേൽ 7:12; 12:13; സങ്കീർത്തനം 51:1, 2, 17)—w93 3/15 10-ഉം 11-ഉം പേജുകൾ.

◻ക്രിസ്‌തീയ ഗ്രീക്ക്‌ തിരു​വെ​ഴു​ത്തു​കൾ യേശു​വി​ന്റെ മിശി​ഹാ​പ​ദ​വി​യെ പിന്താ​ങ്ങു​ന്ന​തിന്‌ ഏതു മൂന്നു​തരം തെളിവു നൽകുന്നു? യേശു​വി​ന്റെ വംശാ​വലി തെളി​വി​ന്റെ ആദ്യനി​ര​യാണ്‌. (മത്തായി 1:1-16; ലൂക്കൊസ്‌ 3:23-38) മറെറാ​രു തെളിവ്‌ നിവൃ​ത്തി​യേ​റിയ പ്രവച​ന​ങ്ങ​ളാണ്‌. ദാനീ​യേൽ 9:25-ൽ കണ്ടെത്തു​ന്ന​തു​പോ​ലെ യേശു​വി​നെ മിശി​ഹ​യാ​യി തിരി​ച്ച​റി​യി​ക്കുന്ന പ്രവച​നങ്ങൾ അക്ഷരാർത്ഥ​ത്തിൽ നൂറു​ക​ണ​ക്കി​നുണ്ട്‌. തെളി​വി​ന്റെ മൂന്നാ​മത്തെ നിര ദൈവ​ത്തി​ന്റെ​തന്നെ സാക്ഷ്യ​മാണ്‌; അവിടുന്ന്‌ മൂന്നു സന്ദർഭ​ങ്ങ​ളിൽ തന്റെ സ്വന്തം ശബ്ദത്തി​ലൂ​ടെ ഇതു പ്രദാനം ചെയ്‌തു. (മത്തായി 17:5; ലൂക്കൊസ്‌ 3:21, 22; യോഹ​ന്നാൻ 12:28)—wE92 10/1, 10-ഉം 12-ഉം പേജുകൾ.

◻മത്തായി 24:37-ൽ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന പ്രകാരം “നോഹ​യു​ടെ കാലം​പോ​ലെ തന്നേ മനുഷ്യ​പു​ത്രന്റെ വരവും ആകും” എന്നു പറഞ്ഞ​പ്പോൾ യേശു എന്തർത്ഥ​മാ​ക്കി? പ്രളയം വന്നു ദുഷിച്ച ലോക​വ്യ​വ​സ്ഥി​തി​യെ അടി​ച്ചൊ​ഴു​ക്കി​ക്കൊ​ണ്ടു പോകു​ന്ന​തി​നു മുമ്പു നോഹ പെട്ടകം പണിയു​ക​യും പതിറ​റാ​ണ്ടു​ക​ളോ​ളം ദുഷ്ടൻമാർക്കു മുന്നറി​യി​പ്പു കൊടു​ക്കു​ക​യും ചെയ്‌തു​കൊ​ണ്ടി​രു​ന്നു. അതു​പോ​ലെ​തന്നെ, യേശു​വി​ന്റെ അദൃശ്യ​സാ​ന്നി​ദ്ധ്യം ഏതാനും പതിറ​റാ​ണ്ടു​ക​ളു​ടെ ഒരു കാലഘ​ട്ട​ത്തേക്കു നീണ്ടു​നിൽക്കു​ന്നു, അതും ഒരു വലിയ നാശത്തിൽ പാരമ്യ​ത്തിൽ എത്തുന്ന​തി​നു​മുമ്പ്‌ അക്കാലത്ത്‌ ഒരു ആഗോ​ള​സാ​ക്ഷ്യം നൽകപ്പെടുന്നു.—wE92 10/1, പേജ്‌ 16.

◻ഒരു നല്ല കുടും​ബ​ബൈ​ബി​ള​ദ്ധ്യ​യ​ന​ത്തി​ന്റെ ചില അവശ്യ​ഘ​ട​കങ്ങൾ ഏവയാണ്‌? അദ്ധ്യയ​ന​ത്തി​നു സമയം വിലക്കു വാങ്ങേ​ണ്ട​തുണ്ട്‌. ടിവി-യോ മററു നേര​മ്പോ​ക്കു​ക​ളോ അതിനെ തിക്കി പുറത്താ​ക്കാൻ നാം അനുവ​ദി​ക്ക​രുത്‌. കുടും​ബ​ത്തി​ന്റെ പ്രത്യേക ആവശ്യങ്ങൾ പരിഗ​ണി​ക്ക​പ്പെ​ടണം. തങ്ങൾ പഠിക്കു​ന്നതു കുട്ടികൾ ഗ്രഹി​ക്കു​ന്നു​വെന്ന്‌ ഉറപ്പു​വ​രു​ത്താൻ വീക്ഷണ​ചോ​ദ്യ​ങ്ങൾ ചോദി​ക്കുക. (മത്തായി 17:25) അന്തരീക്ഷം പിരി​മു​റു​ക്ക​ത്തിൽനിന്ന്‌ അയവു​ള്ള​താ​യി നിലനിർത്തുക. ഉത്സാഹ​മു​ണ്ടാ​യി​രി​ക്കു​ക​യും എല്ലാവ​രെ​യും അദ്ധ്യയ​ന​ത്തിൽ ഉൾപ്പെ​ടു​ത്തു​ക​യും ചെയ്യുക.—w93 1/15, പേജ്‌ 17.

◻രക്തഘടകങ്ങൾ ഭക്ഷണസാ​ധ​ന​ങ്ങ​ളോ​ടു ചേർത്തി​രി​ക്കാൻ ഇടയു​ണ്ടോ എന്നതു​സം​ബ​ന്ധിച്ച്‌ ക്രിസ്‌ത്യാ​നി​കൾ എത്ര ചിന്തയു​ള്ള​വ​രാ​യി​രി​ക്കണം? ക്രിസ്‌ത്യാ​നി​കൾ വെറും സാദ്ധ്യ​ത​യോ കേട്ടു​കേൾവി​യോ നിമിത്തം അസ്വസ്ഥ​രാ​യി​ത്തീ​രാ​തെ സൂക്ഷി​ക്കണം, ലേബലു​കൾ പരി​ശോ​ധി​ക്കു​ന്ന​തി​ലോ കശാപ്പു​കാ​രോട്‌ അന്വേ​ഷണം നടത്തു​ന്ന​തി​ലോ പോലും ഔചി​ത്യം ആവശ്യ​മാണ്‌. എന്നിരു​ന്നാ​ലും, രക്തം—ഭക്ഷണത്തി​ലോ വൈദ്യ​ചി​കി​ത്സ​യി​ലോ ആയാലും—പ്രദേ​ശത്തു വ്യാപ​ക​മാ​യി ഉപയോ​ഗി​ക്ക​പ്പെ​ടു​ന്നു എന്നറി​ഞ്ഞാൽ രക്തത്തിൽനിന്ന്‌ ഒഴിഞ്ഞി​രി​ക്കാ​നുള്ള ദൈവ​ത്തി​ന്റെ കല്‌പന അനുസ​രി​ക്കാൻ ക്രിസ്‌ത്യാ​നി​കൾ ശ്രദ്ധയു​ള്ള​വ​രാ​യി​രി​ക്കണം. (പ്രവൃ​ത്തി​കൾ 15:28, 29)—w93 1/15, 30-1 പേജുകൾ.

◻ഇസ്രയേലിൽ ഉപയോ​ഗി​ച്ചി​രുന്ന പഠിപ്പി​ക്കൽരീ​തി​ക​ളു​ടെ ആത്മീയ ആഴം സദൃശ​വാ​ക്യ​ങ്ങ​ളു​ടെ പുസ്‌തകം വിശേ​ഷ​വൽക്ക​രി​ക്കു​ന്ന​തെ​ങ്ങനെ? സദൃശ​വാ​ക്യ​ങ്ങ​ളു​ടെ പുസ്‌തകം, “അനുഭ​വ​ജ്ഞാ​ന​മി​ല്ലാ​ത്ത​വരെ” ജ്ഞാനവും ശിക്ഷണ​വും വിവേ​ക​വും ഉൾക്കാ​ഴ്‌ച​യും വിവേ​ച​ന​യും സാമർത്ഥ്യ​വും പരിജ്ഞാ​ന​വും ചിന്താ​പ്രാ​പ്‌തി​യും പോലുള്ള ഉന്നത കാര്യങ്ങൾ പഠിപ്പി​ക്കു​ക​യെ​ന്ന​താ​യി​രു​ന്നു അതിന്റെ ഉദ്ദേശ്യ​മെന്ന്‌ പ്രകട​മാ​ക്കു​ന്നു—എല്ലാം “യഹോവാ ഭയത്തോ​ടെ”. (സദൃശ​വാ​ക്യ​ങ്ങൾ 1:1-7; 2:1-14)—w93 2/1, പേജ്‌ 12.

◻ഇന്നു ചെറു​പ്പ​ക്കാർ വിദ്യാ​ഭ്യാ​സം സംബന്ധിച്ച്‌ ഏതു സന്തുലിത വീക്ഷണം സ്വീക​രി​ക്കണം? ക്രിസ്‌ത്യാ​നി​കൾ വിദ്യാ​ഭ്യാ​സത്തെ ലക്ഷ്യ​പ്രാ​പ്‌തി​ക്കുള്ള ഒരു മാർഗ്ഗ​മാ​യി കണക്കാ​ക്കണം. ഈ അന്ത്യനാ​ളു​ക​ളിൽ അവരുടെ ലക്ഷ്യം കഴിയു​മെ​ങ്കിൽ മുഴു​സമയ ശുശ്രൂ​ഷ​യിൽ ഏററവും അധിക​മാ​യും ഏററവും ഫലകര​മാ​യും യഹോ​വയെ സേവി​ക്കുക എന്നതാണ്‌.—w93 2/1, പേജ്‌ 18.

◻യഹോവ ഇസ്രയേൽ ജനത​യോ​ടു ദശാംശം കൊടു​ക്കാൻ ആവശ്യ​പ്പെ​ട്ട​തെ​ന്തു​കൊണ്ട്‌? ഒന്നാമ​താ​യി, യഹോ​വ​യു​ടെ നൻമ​യോ​ടുള്ള അവരുടെ വിലമ​തിപ്പ്‌ സ്‌പഷ്ട​മായ ഒരു വിധത്തിൽ അവർക്കു പ്രകട​മാ​ക്കാൻ കഴി​യേ​ണ്ട​തിന്‌. രണ്ടാമ​താ​യി, ന്യായ​പ്ര​മാ​ണം പഠിപ്പി​ക്കു​ന്ന​തുൾപ്പെടെ ലേവ്യർക്ക്‌ അവരുടെ കടമക​ളിൽ ശ്രദ്ധ​കേ​ന്ദ്രീ​ക​രി​ക്കാൻ കഴി​യേ​ണ്ട​തിന്‌ അവരുടെ ജീവസ​ന്ധാ​ര​ണ​ത്തി​നു സംഭാ​വ​ന​ചെ​യ്യാൻ കഴി​യേ​ണ്ട​തിന്‌. (2 ദിനവൃ​ത്താ​ന്തം 17:7-9 കാണുക.)—w93 3/1, പേജ്‌ 9.

◻ക്രിസ്‌ത്യാനികളോടു കൊണ്ടു​വ​രാൻ ആവശ്യ​പ്പെ​ട്ടി​രി​ക്കുന്ന ദശാംശം എന്താണ്‌? (മലാഖി 3:10) ദശാംശം നമ്മു​ടേ​താ​യി നാം യഹോ​വക്കു കൊടു​ക്കുന്ന അല്ലെങ്കിൽ അവിടു​ത്തെ സേവന​ത്തിൽ ഉപയോ​ഗി​ക്കുന്ന ഭാഗത്തെ പ്രതി​നി​ധാ​നം ചെയ്യുന്നു. ഇത്‌ അവനോ​ടുള്ള നമ്മുടെ സ്‌നേ​ഹ​ത്തി​ന്റെ​യും നാം അവനു​ള്ള​വ​രാ​ണെ​ന്നുള്ള നമ്മുടെ അംഗീ​കാ​ര​ത്തി​ന്റെ​യും ഒരു അച്ചാരമാണ്‌.—w93 3/1, പേജ്‌ 15.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക