വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w93 2/1 പേ. 32
  • അവൾ ആ സമ്മാനം നേടി

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • അവൾ ആ സമ്മാനം നേടി
  • വീക്ഷാഗോപുരം—1993
വീക്ഷാഗോപുരം—1993
w93 2/1 പേ. 32

അവൾ ആ സമ്മാനം നേടി

“ഞാൻ അതി​നെ​ല്ലാം നിങ്ങ​ളോ​ടു കടപ്പെ​ട്ടി​രി​ക്കു​ന്നു” എന്നു ഹൈസ്‌കൂ​ളി​ലെ ഒരു മുതിർന്ന വിദ്യാർത്ഥി​നി​യായ കൈ​യോവ വാച്ച്‌ ടവർ സൊ​സൈ​റ​റി​യു​ടെ ജപ്പാനി​ലെ ബ്രാഞ്ചാ​ഫീ​സി​ലേ​യ്‌ക്ക്‌ എഴുതി. എന്തിനു​വേ​ണ്ടി​യാണ്‌ അവൾ ഇത്ര നന്ദിയു​ള്ള​വ​ളാ​യി​രി​ക്കു​ന്നത്‌? കൈ​യോവ അടുത്ത​കാ​ലത്തു ജപ്പാൻ ട്രാഫിക്ക്‌ സേഫ്‌ററി അസ്സോ​സ്സി​യേഷൻ സ്‌പോൺസർ ചെയ്‌ത ഒരു ദേശീയ ഉപന്യാ​സ​മെ​ഴു​ത്തു മത്സരത്തിൽ ഏററവും ഉന്നതമായ സമ്മാനം നേടി. ഈ മൂല്യ​വ​ത്തായ അവാർഡിൽ സ്വീഡ​നി​ലേ​ക്കുള്ള ഒരു യാത്ര​യും ഉൾപ്പെ​ടു​ന്നു.

തന്റെ വിജയ​ത്തിന്‌ അതിയാ​യി സഹായി​ച്ച​താ​യി അവൾ വിചാ​രി​ക്കുന്ന വാച്ച്‌ ടവർ ബൈബിൾ ആൻഡ്‌ ട്രാക്‌ററ്‌ സൊ​സൈ​ററി പ്രസി​ദ്ധീ​ക​രിച്ച അനേകം നല്ല പ്രസി​ദ്ധീ​ക​ര​ണ​ങ്ങൾക്കു​വേണ്ടി തന്റെ വിലമ​തി​പ്പു പ്രകടി​പ്പി​ക്കാ​നാ​യി​രു​ന്നു കൈ​യോവ ഇതെഴു​തി​യത്‌. ഈ മത്സരം കൂടാതെ അവൾ അനേകം പ്രസംഗ മത്സരങ്ങ​ളി​ലും ഉപന്യാ​സ​മെ​ഴു​ത്തു മത്സരങ്ങ​ളി​ലും തന്റെ സ്‌കൂ​ളി​നെ പ്രതി​നി​ധാ​നം ചെയ്‌തി​ട്ടുണ്ട്‌. അവൾ പറയുന്നു: “ഈ മത്സരങ്ങ​ളിൽ മിക്കതി​ലും ഒരു വിഷയം നൽക​പ്പെ​ടു​ന്നു, എന്നിട്ടു വിദ്യാർത്ഥി​കൾ തങ്ങളുടെ ഉപന്യാ​സ​ങ്ങൾക്കു​വേണ്ടി ഒരു ലൈ​ബ്ര​റി​യിൽ പോയി ഗവേഷണം നടത്തുന്നു. എന്നാൽ, എനിക്ക്‌ ആ ബുദ്ധി​മു​ട്ടൊ​ന്നും ഇല്ല. ഞാൻ വീട്ടി​ലുള്ള പുസ്‌തക അലമാ​ര​യിൽ വിശി​ഷ്ട​മായ വിഷയങ്ങൾ കണ്ടെത്തു​ന്നു!” അവൾ തുടരു​ന്നു: “വിഷയം എന്തുത​ന്നെ​യാ​യി​രു​ന്നാ​ലും, വാർദ്ധ​ക്യ​ത്തി​ന്റെ പ്രശ്‌ന​ങ്ങ​ളോ പരിസ്ഥി​തി​യോ സാർവ​ദേ​ശീയ ബന്ധങ്ങളോ സ്വന്തപു​രോ​ഗ​മ​ന​മോ സാധാ​ര​ണ​യാ​യി വാച്ച്‌ടവർ മാസി​ക​യിൽ അല്ലെങ്കിൽ എവേക്ക്‌! മാസി​ക​യിൽ ആഴത്തി​ലുള്ള ഒരു ചർച്ച ഉണ്ടായി​രി​ക്കും.”

എന്നുവ​രി​കി​ലും, വെറും പ്രസി​ദ്ധീ​ക​ര​ണ​ങ്ങളല്ല കൈ​യോ​വയെ സഹായി​ച്ചത്‌. യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ പഠിപ്പി​ക്കൽപ​രി​പാ​ടി​ക​ളിൽനിന്ന്‌ അവൾക്കു ലഭിച്ച വിദ്യാ​ഭ്യാ​സ​മാണ്‌ അവളുടെ വായന​യും എഴുത്തും മെച്ച​പ്പെ​ടു​ത്താൻ അവളെ സഹായി​ച്ച​തെ​ന്നും അതാണു മത്സരങ്ങ​ളിൽ മികവു കാട്ടാൻ അവളെ പ്രാപ്‌ത​യാ​ക്കി​യ​തെ​ന്നു​മാണ്‌ അവൾ പറയു​ന്നത്‌. “ഒരിക്കൽ ഒരു സർവക​ലാ​ശാ​ലാ​വി​ദ്യാ​ഭ്യാ​സം വേണ​മെന്നു ഞാൻ ആഗ്രഹി​ച്ചി​രു​ന്നു” എന്ന്‌ അവൾ സമ്മതി​ച്ചു​പ​റ​യു​ന്നു. “എന്നാൽ ഇതു​പോ​ലൊ​രു പരിശീ​ലനം എനി​ക്കെ​വി​ടെ കിട്ടും?” ഇപ്പോൾ, തനിക്കു ലഭിച്ച വിദ്യാ​ഭ്യാ​സ​ത്തിൽനി​ന്നു മററു​ള്ളവർ പ്രയോ​ജനം അനുഭ​വി​ക്കു​ന്ന​തി​നു സഹായി​ക്കു​ന്ന​തിൽ മുഴു​സ​മയം പ്രവർത്തി​ക്കാ​മെന്ന പ്രതീ​ക്ഷ​യി​ലാണ്‌ അവൾ. ഉപന്യാ​സ​മെ​ഴു​ത്തിൽ ലഭിച്ച സമ്മാന​ത്തി​ന്റെ സന്തോ​ഷ​ത്തി​ലാ​യി​രി​ക്കെ, കൈ​യോ​വ​യു​ടെ ഹൃദയം ജീവന്റെ സമ്മാനം നേടു​ന്ന​തിൽ ഉറച്ചി​രി​ക്ക​യാണ്‌.—ഫിലി​പ്പി​യർ 3:14 താരത​മ്യം ചെയ്യുക.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക