വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w92 7/15 പേ. 30
  • നിങ്ങൾ ഓർമ്മിക്കുന്നുവോ?

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • നിങ്ങൾ ഓർമ്മിക്കുന്നുവോ?
  • വീക്ഷാഗോപുരം—1992
  • സമാനമായ വിവരം
  • വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
    വീക്ഷാഗോപുരം—1992
  • ബൈബിൾ പുസ്‌തക നമ്പർ 38—സെഖര്യാവ്‌
    ‘എല്ലാ തിരുവെഴുത്തും ദൈവനിശ്വസ്‌തവും പ്രയോജനപ്രദവുമാകുന്നു’
  • ദേശം സന്ദർശിക്കുക, ആടുകളെ സന്ദർശിക്കുക!
    വീക്ഷാഗോപുരം—1992
  • “സത്യവും സമാധാനവും ഇഷ്ടപ്പെടുവിൻ”!
    വീക്ഷാഗോപുരം—1996
കൂടുതൽ കാണുക
വീക്ഷാഗോപുരം—1992
w92 7/15 പേ. 30

നിങ്ങൾ ഓർമ്മിക്കുന്നുവോ?

വീക്ഷാഗോപുരത്തിന്റെ അടുത്ത കാലത്തെ ലക്കങ്ങൾ നിങ്ങൾക്ക്‌ പ്രായോഗികമൂല്യമുള്ളവയായിരുന്നുവെന്ന്‌ നിങ്ങൾ കണ്ടിരിക്കുന്നുവോ? അങ്ങനെയെങ്കിൽ, നിങ്ങൾക്ക്‌ ചുവടെ ചേർത്തിരിക്കുന്നവ ഉപയോഗിച്ച്‌ എന്തുകൊണ്ട്‌ നിങ്ങളുടെ ഓർമ്മ പരിശോധിച്ചുകൂടാ:

◻യേശുവിന്റെ സൗഖ്യമാക്കലുകളുടെ ഒരു മുഖ്യ ഉദ്ദേശ്യം എന്തായിരുന്നു? അവ അർമ്മഗെദ്ദോനെ അതിജീവിക്കുന്നവർ അർമ്മഗെദ്ദോൻ കഴിഞ്ഞാലുടനെ ആപേക്ഷികമായി സൗഖ്യമാക്കപ്പെടുമെന്ന്‌ ഇന്നത്തെ ചെമ്മരിയാടുതുല്യരുടെ മഹാപുരുഷാരത്തിന്റെ പ്രോൽസാഹനത്തിനുവേണ്ടി ചിത്രീകരിക്കുകയുണ്ടായി. (യെശയ്യാവ്‌ 33:24; 35:5, 6)—3⁄15, പേജ്‌ 12.

◻“പ്രാർത്ഥനയിൽ ഉററിരിക്കുക” എന്ന നിരന്തരമായ ഓർമ്മിപ്പിക്കൽ നമുക്ക്‌ ആവശ്യമായിരിക്കുന്നതെന്തുകൊണ്ട്‌? (റോമർ 12:12) പ്രാർത്ഥിക്കാൻ നാം മറന്നുപോകാൻ കഴിയത്തക്കവണ്ണം ജീവിതസമ്മർദ്ദങ്ങളും ഉത്തരവാദിത്തങ്ങളും നമ്മുടെമേൽ വലിയ ഭാരം വരുത്തിവെച്ചേക്കാം. അല്ലെങ്കിൽ രാജ്യപ്രത്യാശയിൽ സന്തോഷിക്കുന്നതോ പ്രാർത്ഥിക്കുന്നതുപോലുമോ നിർത്തിക്കളയാനിടയാക്കിക്കൊണ്ട്‌ പ്രശ്‌നങ്ങൾ നമ്മെ ആകുലീകരിച്ചേക്കാം. അതുകൊണ്ട്‌, പ്രാർത്ഥിക്കാനും ആ വിധത്തിൽ യഹോവയോട്‌ എന്നും ഏറെ അടുക്കാനും നമ്മെ പ്രോൽസാഹിപ്പിക്കുന്ന ഓർമ്മിപ്പിക്കലുകൾ നമുക്കാവശ്യമാണ്‌.—3⁄15, പേജ്‌ 14.

◻നോഹയുടെ നാളിലെ ജലപ്രളയം മനുഷ്യവർഗ്ഗത്തിൻമേൽ ഒരു മായാത്ത മുദ്ര പതിപ്പിച്ചുവെന്ന്‌ എന്തു തെളിയിക്കുന്നു? 250-ൽപരം ഗോത്രങ്ങളും ജനങ്ങളും 500-ൽ അധികം പ്രളയ ഐതിഹ്യങ്ങൾ പറയുന്നുണ്ടെന്ന്‌ കണക്കാക്കപ്പെട്ടിട്ടുണ്ട്‌. ഈ ഐതിഹ്യങ്ങളിലെല്ലാം അടിസ്ഥാനപരമായ ചില സമാനതകൾ കാണാനുണ്ട്‌.—4⁄15. പേജ്‌ 5.

◻ഇന്നത്തെ കള്ളപ്രവാചകൻമാർ യിരെമ്യാവിന്റെ നാളിലെ കള്ളപ്രവാചകൻമാരെപ്പോലെയായിരിക്കുന്നതെങ്ങനെ? ഇന്നത്തെ കള്ളപ്രവാചകൻമാർ ദൈവത്തെ പ്രതിനിധാനംചെയ്യുന്നതായി അവകാശപ്പെടുന്നു, എന്നാൽ ബൈബിൾ യഥാർത്ഥത്തിൽ പറയുന്നതിൽനിന്ന്‌ ആളുകളെ വ്യതിചലിപ്പിക്കുന്ന കാര്യങ്ങൾ പ്രസംഗിക്കുന്നതിനാൽ അവർ ദൈവവചനങ്ങൾ മോഷ്ടിക്കുന്നു. രാജ്യത്തെ സംബന്ധിച്ച പഠിപ്പിക്കൽ സംബന്ധിച്ച്‌ ഇത്‌ വിശേഷാൽ സത്യമാണ്‌. (യിരെമ്യാവ്‌ 23:30)—5⁄1, പേജ്‌ 4.

◻പരിശുദ്ധാത്മാവിന്റെ നാമത്തിൽ സ്‌നാപനമേൽക്കുമ്പോൾ എന്താണർത്ഥമാക്കപ്പെടുന്നത്‌? അത്‌ അർത്ഥമാക്കുന്നത്‌ സ്‌നാപനമേൽക്കുന്നയാൾ യഹോവയുടെ ജനത്തിന്റെ ഇടയിലെ ആത്മാവിന്റെ പ്രവർത്തനത്തെ തടസ്സപ്പെടുത്താൻ യാതൊന്നും ചെയ്യാതെ അതിനോടു സഹകരിക്കാൻ ഉറച്ചിരിക്കുന്നുവെന്നാണ്‌. അതുകൊണ്ട്‌, ഒരുവൻ വിശ്വസ്‌തനും വിവേകിയുമായ അടിമയുമായും സഭയിലെ മൂപ്പൻക്രമീകരണവുമായും സഹകരിക്കണമെന്നും തന്നെ. (എബ്രായർ 13:7, 17; 1 പത്രോസ്‌ 5:1-4)—5⁄1, പേജ്‌ 18.

◻പ്രതിമാരാധന ആരാധകന്‌ വളരെ ഹാനികരമായിരിക്കുന്നതെന്തുകൊണ്ട്‌? പ്രതിമകൾ യഹോവയാം ദൈവത്തിന്‌ വെറുപ്പും ദൈവത്തോടു കൂടുതൽ അടുക്കുന്നതിന്‌ അവയുടെ ഭക്തൻമാരെ സഹായിക്കുന്നതിൽ നിരുപയോഗപ്രദവുമാണെന്ന്‌ ബൈബിൾ പ്രകടമാക്കുന്നു. (ആവർത്തനം 7:25; സങ്കീർത്തനം 115:4-8) പിശാചായ സാത്താൻ സത്യം “ശോഭിക്കാതിരിക്കാൻ” ആളുകളുടെ “മനസ്സുകളെ കുരുടാക്കിയിരിക്കുന്നു.” (2 കൊരിന്ത്യർ 4:4) അതുകൊണ്ട്‌ ഒരു പ്രതിമയെ പൂജിക്കുമ്പോൾ ഒരുവൻ യഥാർത്ഥത്തിൽ ഭൂതങ്ങളുടെ താത്‌പര്യങ്ങൾക്ക്‌ സേവചെയ്യുകയാണ്‌. (1 കൊരിന്ത്യർ 10:19, 20)—5⁄15, പേജുകൾ 6-7.

◻ബൈബിൾകാലങ്ങളിൽ ആടുകൾ വിലപ്പെട്ട ഒരു ആസ്‌തിയായി കരുതപ്പെട്ടിരുന്നതെന്തുകൊണ്ട്‌? കമ്പിളിരോമം ആവർത്തിച്ചുലഭിക്കുന്ന ഒരു ആസ്‌തിയായിരുന്നു, കുടുംബത്തിന്റെ വസ്‌ത്രമുണ്ടാക്കുന്നതിന്‌ ഉപയോഗിക്കാനും കഴിയുമായിരുന്നു, അല്ലെങ്കിൽ വിൽക്കാൻ കഴിയുമായിരുന്നു. ആട്ടുകൊററൻമാരുടെ കൊമ്പുകൾ യോബേലിന്റെ സൂചന മുഴക്കുന്നതിന്‌ ഉപയോഗിക്കപ്പെട്ടിരുന്നു, അല്ലെങ്കിൽ ആപൽസൂചന മുഴക്കുന്നതിനോ യുദ്ധതന്ത്രങ്ങൾ നയിക്കുന്നതിനോ ഉപയോഗിക്കാൻ കഴിയുമായിരുന്നു. ആടുകൾ ഇസ്രയേല്യർക്ക്‌ ഭക്ഷിക്കാൻ കഴിയുന്ന ശുദ്ധിയുള്ള മൃഗങ്ങളിലൊന്നായിരുന്നതുകൊണ്ട്‌ ഒരു ആട്ടിൻകൂട്ടം ഒരു ഭക്ഷ്യവിഭവത്തിന്റെ ലഭ്യതക്ക്‌ ഉറപ്പുനൽകി. അത്‌ കുടിക്കുന്നതിനോ പാൽക്കട്ടി ഉണ്ടാക്കുന്നതിനോ നിരന്തരം പാൽ പ്രദാനംചെയ്യുകയും ചെയ്‌തിരുന്നു.—6⁄1, പേജുകൾ 24-5.

◻ദൈവത്തെ സ്‌നേഹിക്കുന്നവർ ദൈവരാജ്യം വരാൻ പ്രാർത്ഥിക്കുമ്പോൾ എന്താണപേക്ഷിക്കുന്നത്‌? (മത്തായി 6:10) ദൈവത്തിന്റെ സ്വർഗ്ഗീയ രാജ്യം, സമാധാനവും സുരക്ഷിതത്വവും കൈവരുത്തുമെന്നുള്ള തങ്ങളുടെ വാഗ്‌ദത്തം നിറവേററുന്നതിൽ പരാജയപ്പെട്ടിരിക്കുന്ന മനുഷ്യനിർമ്മിത ഭരണവ്യവസ്ഥിതികളെ നശിപ്പിച്ചുകൊണ്ട്‌ നിർണ്ണായക നടപടി സ്വീകരിക്കണമെന്ന്‌ അവർ അപേക്ഷിക്കുകയാണ്‌. (ദാനിയേൽ 2:44)—6⁄15, പേജ്‌ 6.

◻അപ്പോളജിസ്‌ററ്‌സ്‌ (വിശ്വാസപ്രതിവാദികൾ) ആരായിരുന്നു, അവർ ത്രിത്വം പഠിപ്പിച്ചിരുന്നുവോ? വിശ്വാസപ്രതിവാദികൾ രണ്ടാം നൂററാണ്ടിന്റെ അവസാനഭാഗത്ത്‌ ജീവിച്ച സഭാവിശ്വാസികളായിരുന്നു. അവർ റോമൻലോകത്തിൽ പ്രബലപ്പെട്ടിരുന്ന വിരുദ്ധ തത്വചിന്തകൾക്കെതിരെ തങ്ങളറിഞ്ഞിരുന്ന ക്രിസ്‌ത്യാനിത്വത്തിനനുകൂലമായി എഴുതി. അവരാരും ത്രിത്വം പഠിപ്പിച്ചിരുന്നില്ല.—7⁄1, പേജുകൾ 24-9.

◻ലൂക്കോസ്‌ 1:62 സൂചിപ്പിക്കുന്നതായി തോന്നുന്ന പ്രകാരം, യോഹന്നാൻ സ്‌നാപകന്റെ പിതാവായിരുന്ന സെഖര്യാവ്‌ ബധിരനും മൂകനുമാക്കപ്പെട്ടോ? സെഖര്യാവിന്റെ കേൾവിയല്ല, സംസാരം ബാധിക്കപ്പെടുമെന്നാണ്‌ ഗബ്രിയേൽ പറഞ്ഞത്‌. (ലൂക്കോസ്‌ 1:18-20) ലൂക്കോസ്‌ 1:64 ഇങ്ങനെ പ്രസ്‌താവിക്കുന്നു: “ഉടനെ അവന്റെ [സെഖര്യാവിന്റെ] വായും നാവും തുറന്നു, അവൻ സംസാരിച്ചു ദൈവത്തെ സ്‌തുതിച്ചു.” അവന്റെ കേൾവി ഏതെങ്കിലും വിധത്തിൽ ബാധിക്കപ്പെട്ടതായി യാതൊന്നും പറയുന്നില്ലെന്ന്‌ ഗൗനിക്കുക. ലൂക്കോസ്‌ 1:62-ൽ (NW) “അടയാളങ്ങൾ” എന്ന പ്രസ്‌താവനയുടെ അർത്ഥം സെഖര്യാവിന്റെ തീരുമാനം വെളിപ്പെടുത്തുന്നതിന്‌ ഏതോ ആംഗ്യംകാട്ടിയെന്നായിരിക്കാം.—7⁄1, പേജ്‌ 31.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക