ഉക്രെയ്നിലേക്കുള്ള ഒരു ദുരിതാശ്വാസ ദൗത്യസംഘം
വീണ്ടും ദാരുണമായ റിപ്പോർട്ടുകൾ മാദ്ധ്യമങ്ങളിൽ നിറയുകയാണ്. സാമ്പത്തികകുഴപ്പങ്ങളും ഭക്ഷ്യദൗർലഭ്യവും വിശപ്പും ഭൂമിയെ ഭീഷണിപ്പെടുത്തുകയാണ്—ഈ പ്രാവശ്യം മുൻ സോവ്യററ് യൂണിയന്റെ ഭാഗങ്ങളിൽ. യഹോവയുടെ സാക്ഷികളുടെ ഭരണസംഘം ഉക്രെയ്നിലെ ഞെരുക്കമുള്ള സാക്ഷികൾക്കുവേണ്ടി ദുരിതാശ്വാസപ്രവർത്തനം സംഘടിപ്പിക്കാൻ ഡൻമാർക്കിലെ വാച്ച്ററവർ സൊസൈററിയുടെ ബ്രാഞ്ചാഫീസിനോട് അടുത്ത കാലത്ത് ആവശ്യപ്പെടുകയുണ്ടായി. ഡാനീഷ് സഹോദരൻമാർ എന്തു ചെയ്തു?
അവർ ഉടൻതന്നെ പ്രവർത്തനം തുടങ്ങി! ബ്രാഞ്ചാഫീസ് സത്വരം ഭക്ഷ്യപദാർത്ഥങ്ങൾ ഏററം ലാഭകരമായി വാങ്ങാൻ വിപണികളിൽ തെരച്ചിൽ നടത്താൻ സഹോദരൻമാരെ അയച്ചു. ഡൻമാർക്കിലെ യഹോവയുടെ ജനത്തിന്റെ സകല സഭകളിലും ആവശ്യം അറിയിച്ചുകൊണ്ട് വിവരം ധരിപ്പിക്കപ്പെട്ടു. ബ്രാഞ്ച് ഇങ്ങനെ റിപ്പോർട്ടുചെയ്യുന്നു: “സകല സഭകളും സംഭാവനചെയ്യാൻ വളരെ സന്നദ്ധരായിരുന്നു. ഒടുവിൽ, ആ കഷ്ടപ്പെടുന്നവരോട് ഞങ്ങൾക്കുണ്ടായിരുന്ന സഹതാപത്തിന് യഥാർത്ഥമായ തെളിവു കൊടുക്കാൻ ഞങ്ങൾക്ക് കഴിഞ്ഞു.” 1991 ഡിസംബർ 7 ശനിയാഴ്ച രണ്ടു വാനുകളോടും 14 സന്നദ്ധ ഡ്രൈവർമാരോടുമൊപ്പം അഞ്ച് ട്രക്കുകൾ ഡൻമാർക്ക് ബ്രാഞ്ചിൽ വേലക്കു തയ്യാറായി എത്തി. ബ്രാഞ്ച് പ്രവർത്തകർ തങ്ങൾ വാങ്ങിച്ച ഭക്ഷ്യവസ്തുക്കൾ ട്രക്കുകളിൽ നിറച്ചു.
ഡിസംബർ 9 തിങ്കളാഴ്ച ഉച്ചക്ക് വാഹനസമൂഹം യൂറോപ്പിലൂടെ ഉക്രെയ്നിലേക്കുള്ള ദീർഘയാത്ര തുടങ്ങി. “മുഴു ബെഥേൽ കുടുംബവും അവർക്ക് യാത്രാവന്ദനം കൊടുക്കാൻ കൂടിവന്നത് വികാരസ്പർശിയായ ഒരു രംഗമായിരുന്നു,” ബ്രാഞ്ച് റിപ്പോർട്ടുചെയ്യുന്നു. “അനേകം ദുരിതാശ്വാസ ദൗത്യസംഘങ്ങൾ ആക്രമണത്തിനിരയായതായി അറിഞ്ഞതുകൊണ്ട് ഞങ്ങൾ അനേകം പ്രാർത്ഥനകളോടെ മുഴുദൂരവും നമ്മുടെ സഹോദരൻമാരെ അനുഗമിച്ചു.”
ഡിസംബർ 18ന് അനിശ്ചിതത്വം അവസാനിച്ചു. വാഹനസമൂഹം ഉക്രെയ്നിലെ എൽവീവിൽ സുരക്ഷിതമായി എത്തിയെന്ന് ഡൻമാർക്ക് ബ്രാഞ്ചിന് വാർത്ത കിട്ടി. ഉക്രെയ്നിലെ സഹോദരൻമാർക്ക് സഹായം ലഭിച്ചിരുന്നു. 20 കിലോ തൂക്കമുള്ള 1,100 ഫാമിലി സൈസ് പാക്കേജുകൾ ഇറക്കിയപ്പോൾ അവർക്ക് എത്ര ആശ്വാസമാണ് അനുഭവപ്പെട്ടത്—ഓരോന്നിലും മാംസവും മാവും അരിയും പഞ്ചസാരയും മററു അവശ്യവസ്തുക്കളും അടങ്ങിയിരുന്നു! വാഹനസമൂഹം മൊത്തം ഏതാണ്ട് 22 ടൺ വസ്തുക്കൾ ഇറക്കി. ഡൻമാർക്ക് ബ്രാഞ്ച് ഇങ്ങനെ എഴുതുന്നു: “യഹോവയുടെ സംരക്ഷണത്തിനും ഒരു സഹായഹസ്തം നീട്ടിക്കൊടുക്കുന്നതിനുള്ള ഈ അവസരം ഞങ്ങൾക്കു നൽകിയതിനും ഞങ്ങൾ അവനു നന്ദികൊടുക്കുമ്പോൾ ഞങ്ങളുടെ സന്തോഷം വലുതാണ്.”
വസ്ത്രങ്ങൾ അയച്ചുകൊടുക്കാനും ആസൂത്രണംചെയ്യപ്പെട്ടിരിക്കുന്നു. ഈ കാര്യത്തിലും “സഭകളുടെ പ്രതികരണം വമ്പിച്ചതായിരുന്നു” എന്ന് ബ്രാഞ്ച് റിപ്പോർട്ടുചെയ്യുന്നു. യഹോവ തീർച്ചയായും ‘സകലതരം ഔദാര്യത്തിനും വേണ്ടി തന്റെ ജനത്തെ സമ്പന്നരാക്കുന്നു.’ (2 കൊരിന്ത്യർ 9:11) ക്രമത്തിൽ, അവർക്ക് തങ്ങളുടെ സഹോദരീസഹോദരൻമാർക്ക് സൗജന്യമായി കൊടുക്കുന്നതിന്റെ സന്തോഷം അഗാധമായി അനുഭവപ്പെടുന്നു. അങ്ങനെ അവർ കാണിക്കു ന്ന സ്നേഹം യേശുവിന്റെ ശിഷ്യരെ തിരിച്ചറിയിക്കുന്ന ഒരു അടയാളമാണ്. (യോഹന്നാൻ 13:35) ഈ ഞെരുക്കമുള്ള ലോകത്തിൽ അങ്ങനെയുള്ള സ്നേഹം വളരെ വിരളമാണ്.