വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w92 6/1 പേ. 32
  • “യഹോവയുടെ സാക്ഷികൾ?”

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • “യഹോവയുടെ സാക്ഷികൾ?”
  • വീക്ഷാഗോപുരം—1992
വീക്ഷാഗോപുരം—1992
w92 6/1 പേ. 32

“യഹോവയുടെ സാക്ഷികൾ?”

മുകളിൽ കൊടുത്തിരിക്കുന്ന ചോദ്യം ഫിന്നിഷ്‌ഭാഷയിലുള്ള ബുള്ളററിൻ ഓഫ്‌ ദി യൂണിവേഴ്‌സിററി ഓഫ്‌ ഹെൽസിങ്കിയിൽ ഒരു തലക്കെട്ടായി പ്രത്യക്ഷപ്പെട്ടതാണ്‌. തലക്കെട്ടിൻ കീഴിൽ പ്രൊഫസ്സർ ജോർമാ പാലോ എഴുതിയ ഒരു എഴുത്തുണ്ടായിരുന്നു, അത്‌ ഭാഗികമായി ഇങ്ങനെ പ്രസ്‌താവിച്ചു: “ബുള്ളററിന്റെ കവറിൽ അച്ചടിച്ചിരുന്ന നമ്മുടെ യൂണിവേഴ്‌സിററിയുടെ മുദ്രയിൽ ഞാൻ ഏറെ സൂക്ഷ്‌മമായി ഒന്നു നോക്കി. മുകളിലത്തെ പകുതിയുടെ മദ്ധ്യത്തിൽ ഞാൻ ഒരു എബ്രായ പാഠം കണ്ടു, എന്റെ ഒരു യഹൂദ അതിഥിയോട്‌ ഞാൻ അതിന്റെ അർത്ഥം അന്വേഷിച്ചു. എബ്രായ അറിയാവുന്ന ഈ പണ്ഡിതൻ പറയുന്നതനുസരിച്ച്‌, ഈ പദം ഫിന്നീഷിൽ ‘യഹോവ’ എന്നാണ്‌.”

ഫിന്നിഷ്‌ യൂണിവേഴ്‌സിററിയുടെ മുദ്രയിൽ ദൈവത്തിന്റെ വ്യക്തിപരമായ നാമം ഉള്ളത്‌ ചിലരെ അതിശയിപ്പിച്ചു. എന്നാൽ, യഥാർത്ഥത്തിൽ യൂണിവേഴ്‌സിററിക്ക്‌ 350 വർഷത്തെ പഴക്കമുണ്ട്‌, അത്‌ സ്ഥാപിക്കപ്പെട്ടപ്പോൾ യൂറോപ്പിലുടനീളം യഹോവ എന്ന നാമം അറിയപ്പെടുകയും ഉപയോഗിക്കപ്പെടുകയും ചെയ്‌തിരുന്നു. ആ കാലഘട്ടംമുതലുള്ള എണ്ണമററ ഗവൺമെൻറ്‌ കെട്ടിടങ്ങളിലും നാണയങ്ങളിലും മുദ്രകളിലും ആ നാമം കാണപ്പെടുന്നുണ്ട്‌.—എന്നേക്കും നിലനിൽക്കുന്ന ദിവ്യനാമം എന്ന ലഘുപത്രിക കാണുക.

നമ്മുടെ നൂററാണ്ടിൽ, ക്രൈസ്‌തവലോകം മേലാൽ ദൈവനാമം ഉപയോഗിക്കുന്നില്ല, അതിലെ മുൻതാത്‌പര്യം ഏറെയും വിസ്‌മൃതമായിരിക്കുകയുമാണ്‌. ഒരു സമൂഹം മാത്രമേ ആരാധനയിൽ ദിവ്യനാമം ഉപയോഗിക്കുകയും “സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, നിന്റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ” എന്ന കർത്താവിന്റെ പ്രാർത്ഥനയിലെ ആദ്യ അപേക്ഷക്കു ചേർച്ചയായി അത്‌ എല്ലായിടത്തും പ്രസിദ്ധമാക്കുകയും ചെയ്യുന്നുള്ളു. (മത്തായി 6:9) അതുകൊണ്ടാണ്‌ യൂണിവേഴ്‌സിററിയുടെ മുദ്രയിൽ ആ നാമം തിരിച്ചറിയപ്പെട്ടപ്പോൾ ആളുകൾ പെട്ടെന്ന്‌ യഹോവയുടെ സാക്ഷികളെക്കുറിച്ച്‌ ചിന്തിച്ചത്‌.

[32-ാം പേജിലെ ചിത്രത്തിനു കടപ്പാട്‌]

Yliopisto

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക