ദൈവനാമം പുനഃസ്ഥാപിക്കപ്പെടുന്നു
“യഹൂദൻമാരുടെ മാത്രമല്ല, ക്രിസ്ത്യാനികളുടെയും ദൈവത്തിന്റെ നാമം, ‘യഹോവ’, (ജെഎച്ച്ഡബ്ലിയൂഎച്ച്) ഒരു ചിത്രകാരൻ ആദ്യം വരച്ചുവെച്ചിരുന്നടത്ത് പുനഃസ്ഥാപിക്കാൻ ഏതാണ്ട് 60 വർഷം എടുത്തു.” അങ്ങനെയാണ് ജർമ്മൻ പത്രമായ ഷ്വാർട്സ്വെൽഡർ ബോട്ടെ തെക്കൻ ജർമ്മനിയിലെ ഹോർബിലുള്ള ടൗൺഹാളിന്റെ പൂമുഖത്ത് ദൈവനാമം പുനഃസ്ഥാപിച്ചതു സംബന്ധിച്ച് അഭിപ്രായം പറയുന്നത്. എന്നാൽ ദൈവനാമം നീക്കപ്പെട്ടതെന്തുകൊണ്ടായിരുന്നു?
പൂമുഖത്തെ മനോഹരമാക്കിക്കൊണ്ട് ടൗൺഹാളിന്റെ പുറം ചിത്രരംഗങ്ങൾ വരച്ച് അലങ്കരിച്ചിരുന്നുവെന്ന് പത്രം റിപ്പോർട്ടുചെയ്യുന്നു. അവയിൽ ദൈവനാമത്തിന്റെ ചരുരക്ഷരങ്ങളായ എബ്രായ അക്ഷരങ്ങൾ ഉൾപ്പെട്ടിരുന്നു.
“ബൈബിളിൽ 6,000ത്തിൽപരം പ്രാവശ്യം വരുന്ന ഈ നാമം ജർമ്മൻഭാഷയിൽ ‘ജഹോവ’ എന്നാണ്, അല്ലെങ്കിൽ സമാനമാണ്. ലിഖിത എബ്രായക്ക് വ്യഞ്ജനാക്ഷരങ്ങൾ മാത്രമുള്ളതുകൊണ്ട് കൃത്യമായ ഉച്ചാരണം അവ്യക്തമാണ്. വായനക്കാരൻ സ്വരം കൂട്ടിച്ചേർത്തിരുന്നു”വെന്ന് പത്രം തുടർന്നു പറയുന്നു.
എന്നിരുന്നാലും, 1934ൽ നാസിപാർട്ടിയുടെ പ്രതിനിധികൾ ചതുരക്ഷരങ്ങൾ “നിലവിലുള്ള ദൈവശാസ്ത്രത്തിന് അനുയോജ്യമല്ല” എന്നും തന്നിമിത്തം അതിന്റെ പുറത്ത് പെയ്ൻറുചെയ്തു നീക്കംചെയ്യണമെന്നും തീരുമാനിച്ചു. സന്തോഷകരമെന്നു പറയട്ടെ, ഇപ്പോൾ ചതുരക്ഷരങ്ങൾ പുനഃസ്ഥാപിക്കപ്പെട്ടിരിക്കുന്നു. പത്രം ഇങ്ങനെ പ്രസ്താവിക്കുന്നു: “ഇന്ന് ചരിത്രപ്രാധാന്യമുള്ള രംഗങ്ങൾകൊണ്ടും കുലചിഹ്നങ്ങൾകൊണ്ടും ചിത്രങ്ങൾ കൊണ്ടും അലങ്കരിച്ചിരിക്കുന്ന [ടൗൺഹാൾ] പൂമുഖമാണ് ഹോർബിൽ കാണാനുള്ള കാഴ്ച.”