അവർ തങ്ങൾക്കു കഴിയുന്നതു ചെയ്യുന്നു
തങ്ങൾക്കുള്ള സകല ഉപകാരങ്ങൾക്കുംവേണ്ടി യഹോവക്ക് തിരികെ കൊടുക്കാൻ കഴിവില്ലെങ്കിലും അനേകർ അവന്റെ സാക്ഷികളുടെ പ്രസംഗവേലയുടെ പിന്തുണക്ക് തങ്ങളാൽ കഴിയുന്നതു ചെയ്യുന്നു. (മത്തായി 24:14; മർക്കോസ് 14:3-9 താരതമ്യപ്പെടുത്തുക.) ഈ കാര്യത്തിൽ യു.എസ്.എ. മിന്നസോട്ടായിലെ ഒരു കുടുംബത്തിൽനിന്നുള്ള ഈ കത്ത് കൗതുകകരമാണ്:
“പ്രിയ സഹോദരങ്ങളേ,
“ഞങ്ങൾ——ഡോളർ സംഭാവനയായി അയക്കുകയാണ്. അത് ലോകവ്യാപകവേലയുടെ ചെലവുവഹിക്കുന്നതിന് അല്ലെങ്കിൽ രാജ്യഹാൾ നിർമ്മാണഫണ്ടിൽ കൊള്ളിക്കുന്നതിന് അല്ലെങ്കിൽ സ്ഥാപനത്തിന് ഉണ്ടായിരിക്കാവുന്ന മറേറതെങ്കിലും ആവശ്യത്തിന് ഉപയോഗിക്കാൻ ഞങ്ങൾ അപേക്ഷിക്കുകയാണ് . . . .
“ഈ പണം [യഹോവയുടെ] ഇഷ്ടത്തിനു ചേർച്ചയായി ഉപയോഗിക്കപ്പെടുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്. നല്ല വേല തുടരുന്നതിന് ഞങ്ങളുടെ പ്രോൽസാഹനം നൽകാൻ ഈ അവസരം ഉപയോഗിക്കുന്നതിന് ഞങ്ങൾ ആഗ്രഹിക്കുന്നു, വിശേഷാൽ [വാച്ച്ററവർ] സൊസൈററിയുടെ ലോകവ്യാപക പ്രവർത്തനങ്ങളുടെ വീഡിയോ റേറപ്പിനുവേണ്ടി നിങ്ങൾക്കു നന്ദി. ഈ റേറപ്പാണ് വേലയുടെ വൈപുല്യത്തെക്കുറിച്ച് ബോധവാൻമാരാകുന്നതിന് ഞങ്ങളെ പ്രാപ്തരാക്കിയത്. ഞങ്ങളുടെ സ്വമേധയാസംഭാവനകൾ ആവശ്യമാണെന്ന് അത് ഞങ്ങൾക്കു ബോധ്യംവരുത്തി. നേരത്തെ നിങ്ങൾക്ക് സംഭാവനകൾ അയക്കുന്ന കാര്യം ഞങ്ങൾ സഭക്കും സർക്കിട്ടിനും ഡിസ്ത്രിക്ററിനും വിട്ടിരുന്നു. എന്നാൽ ഞങ്ങളുടെ ഹ്രസ്വദൃഷ്ടിയിൽ ഞങ്ങളോടു ക്ഷമ പ്രകടിപ്പിച്ചതിനും മററു സംഭാവനാരൂപങ്ങൾക്കു പുറമേ, ഈ ജീവരക്ഷാകരമായ വേലക്ക് പണംമുടക്കുന്നതിന് ഞങ്ങൾ വ്യക്തിപരമായി സഹായിക്കേണ്ടതിന്റെ ആവശ്യകത സ്നേഹപൂർവം ഞങ്ങൾക്കു കാണിച്ചുതന്നതിനും ഇപ്പോൾ ഞങ്ങൾ യഹോവക്കു നന്ദി കൊടുക്കുന്നു. ഞങ്ങൾ ഒരു കുടുംബമെന്ന നിലയിൽ നേരിട്ട് ന്യൂയോർക്കിലേക്ക് ഓരോ മാസവും കുറഞ്ഞത്——ഡോളർ അയക്കാൻ തീരുമാനിക്കുകയാണ്.
“വീണ്ടും, നിങ്ങൾ ഞങ്ങൾക്ക് അനുഷ്ഠിക്കുന്ന നല്ല സേവനത്തിനും നിങ്ങൾ യഹോവയോടു പ്രകടമാക്കിയിട്ടുള്ള വിശ്വസ്തതക്കും നിങ്ങൾക്കു നന്ദി.”