‘പുസ്തകം അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു’
അതാണ് ദക്ഷിണ കാലിഫോർണിയാ, യു.എസ്.എ-യിലെ ഒരു ഹൈസ്കൂൾ അദ്ധ്യാപിക യുവജനങ്ങൾ ചോദിക്കുന്ന ചോദ്യങ്ങളും പ്രായോഗികമായ ഉത്തരങ്ങളും എന്ന പുസ്തകത്തെപ്പററി പറയുന്നത്. സ്കൂൾ ഒരു പ്രതിദിന വായനാഘട്ടം ഏർപ്പെടുത്തി, ആ സമയത്ത് വിദ്യാർഥികൾക്ക് ഇഷ്ടമുള്ളതു വായിക്കാൻ കഴിയുമായിരുന്നു. വായിക്കാൻ യാതൊന്നും കൊണ്ടുവരാഞ്ഞ വിദ്യാർഥികൾക്കുവേണ്ടി അവർ യുവജനങ്ങൾ ചോദിക്കുന്ന പുസ്തകം ഉൾപ്പെടെയുള്ള സാഹിത്യങ്ങൾ വെളിയിൽ വെച്ചു.
“ഈ പുസ്തകം ക്ലാസ്സിൽ ഏററവും ഇഷ്ടപ്പെട്ടതായിത്തീർന്നിരിക്കുന്നു,” അവർ വിശദീകരിക്കുന്നു. “അത് ഒരു സമയത്ത് പല മണിക്കൂറുകളിലേക്കോ ഒന്നോ രണ്ടോ ദിവസത്തേക്കുപോലുമോ അപ്രത്യക്ഷമാകുന്നു, പിന്നീട് തിരിച്ചുവരുന്നു. വിദ്യാർത്ഥികൾ തങ്ങളുടെ സുഹൃത്തുക്കളോട് ‘നിങ്ങൾ ഇതു വായിച്ചോ’ എന്നു ചോദിക്കുകയോ ‘അതൊരു നല്ല പുസ്തകമാണ്’ എന്ന് അഭിപ്രായപ്പെടുകയോ ചെയ്യുന്നു. സുഹൃത്തുക്കൾക്ക് കാര്യങ്ങൾ ചൂണ്ടിക്കാണിച്ചുകൊടുത്തശേഷം അവർ തിരികെപോയി കൂടുതൽ വായിക്കുന്നു.
“പേജുകൾ മടക്കുന്നു, പുസ്തകം ജീർണ്ണിക്കുന്നതിന്റെ ലക്ഷണം പ്രകടമാക്കുന്നു. ഏററവുമധികം ജീർണ്ണിച്ച അദ്ധ്യായം 23 ആണ്, ‘വിവാഹത്തിനു മുമ്പേയുള്ള ലൈംഗികത സംബന്ധിച്ചെന്ത്?’ വിദ്യാർത്ഥികൾക്ക് ചിത്രങ്ങൾ ഇഷ്ടമാണ്, അവർ വിശദീകരണക്കുറിപ്പുകളോട് താദാത്മ്യം പ്രാപിക്കുന്നു. ഒരു വിദ്യാർത്ഥി ‘ഡാഡിയും മമ്മിയും തല്ലിപ്പിരിഞ്ഞത് എന്തുകൊണ്ട്?’ എന്ന അദ്ധ്യായം വായിക്കുന്നതു ഞാൻ കണ്ടു.
“കുറെ കഴിഞ്ഞ് ആദ്യത്തെ പുസ്തകം അപ്രത്യക്ഷമായി, അതുകൊണ്ടു ഞാൻ മറെറാന്ന് വെച്ചു. അപ്പോൾ ആദ്യത്തേത് തിരിച്ചുവന്നു, അതുകൊണ്ട് ഇപ്പോൾ രണ്ടെണ്ണമുണ്ട്. ആദ്യത്തേതു ഞാൻ പുറത്തുവെച്ചിട്ട് ഇപ്പോൾ മൂന്നോ നാലോ മാസം കടന്നുപോയിരിക്കുന്നു, അവ ഇപ്പോഴും വായിക്കപ്പെടുന്നുണ്ട്.
പുസ്തകത്തിലെ 39 അദ്ധ്യായങ്ങളിൽ പെട്ട മററുള്ളവയാണ് “എനിക്ക് യഥാർത്ഥ സുഹൃത്തുക്കളെ എങ്ങനെ നേടാൻ കഴിയും?,” “സൗന്ദര്യം എത്ര പ്രധാനമാണ്?,” “അത് യഥാർത്ഥസ്നേഹമാണോയെന്ന് എനിക്ക് എങ്ങനെ അറിയാം?” എന്നിവ. ആകർഷകമായ ചിത്രങ്ങളുള്ള ഈ പുസ്തകത്തിന്റെ ഒരു പ്രതി കിട്ടാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ ദയവായി കൂപ്പൺ പൂരിപ്പിച്ച് അയക്കുക.
യുവജനങ്ങൾ ചോദിക്കുന്ന ചോദ്യങ്ങളും പ്രായോഗികമായ ഉത്തരങ്ങളും എന്ന 320-പേജ് പുസ്തകം കിട്ടാൻ ഞാൻ ആഗ്രഹിക്കുന്നു. ഞാൻ 20രൂപക്കുള്ള മണിയോർഡർ രസീത്⁄പോസ്ററൽ ഓർഡർ അയക്കുന്നു.