ഉണരുക! ഇററലിയിൽ സമ്മാനം നേടാൻ സഹായിക്കുന്നു
കഴിഞ്ഞവർഷം ഇററലിയിലെ ഒരു പത്തു വയസ്സുകാരി ബാലിക “ഭൂമിക്ക് സംസാരിക്കാൻ കഴിയുമായിരുന്നെങ്കിൽ” എന്ന വിഷയത്തെ അധികരിച്ച് ഒരു ഉപന്യാസം എഴുതി. ഭൂമിയും ഭൂമി എന്തുകൊണ്ടാണ് കരയുന്നതെന്ന് ചോദിച്ച ഒരു കുട്ടിയും തമ്മിലുള്ള ഒരു സംഭാഷണമായിട്ടാണ് വിഷയം വികസിപ്പിക്കപ്പെട്ടത്.
ഒരു അമിതോഷ്ണഫലം ഉളവാക്കിയ ഹിമധൂമികയാൽ അത് മലിനീകരിക്കപ്പെട്ടിരിക്കുകയാണെന്ന് ഭൂമി പ്രതിവചിച്ചു. ഭൂമി കുട്ടിയോട് തുടർന്നു സംസാരിക്കുകയും മനുഷ്യനെ ഗണ്യമാക്കാതെ പെട്ടെന്നുതന്നെ കാര്യങ്ങൾക്ക് മാററം വരുമെന്നും അതിന്റെ ഭാവി മെച്ചമായിരിക്കുമെന്നും പറയുകയും ചെയ്തു. ഭൂമിയുടെ പ്രത്യാശ അതിന്റെ സ്രഷ്ടാവായ സർവശക്തനായ ദൈവത്തിലാണ്, അവൻ ഭൂമിയെ വ്യർത്ഥമായിട്ടല്ല, പിന്നെയോ നിവസിക്കപ്പെടാനാണ് സൃഷ്ടിച്ചത്.—യെശയ്യാവ് 45:18.
സ്കൂൾകുട്ടി കൂടുതലായി ഇങ്ങനെ പറഞ്ഞു: “ഞാൻ വിവരങ്ങളെടുത്തത് 1989 ജൂലൈ 22ലെയും 1989 സെപ്ററംബർ 8ലെയും 1989 സെപ്ററംബർ 22ലെയും എവേക്ക്! മാസികയിൽനിന്നാണ്. ഈ മാസികകൾ നിമിത്തമാണ്, എന്റെ വിഷയത്തിന് ഒന്നാം സമ്മാനം കിട്ടിയത്. രണ്ടാം സമ്മാനം കിട്ടിയത് എന്റെ സഹപാഠികളിൽ ഒരാൾക്കാണ്, അവന്റെ അമ്മ എന്റെ അമ്മയുടെ മാസികാറൂട്ടിലുള്ളവരാണ്. അവനും അതേ ഉണരുക! മാസികകളിൽനിന്നാണ് വിവരങ്ങൾ ശേഖരിച്ചത്.
“ഞങ്ങളെ ജ്ഞാനികളാക്കുന്ന ഈ നല്ലതും കൃത്യവും ലളിതവുമായ വിവരങ്ങൾക്ക് ഞാൻ നിങ്ങൾക്ക് നന്ദി പറയുന്നു. എന്റെ സമ്മാനത്തുക 1,00,000 ലയറാണ് [ഏതാണ്ട് 2000 രൂപാ), ഞാൻ ഈ പണം കൂടുതൽ മാസികകൾ അച്ചടിക്കാൻ ഉപയോഗിക്കുന്നതിന് അയച്ചുതരുകയാണ്.”
നിങ്ങളുടെ മതബന്ധം എന്തുതന്നെയായിരുന്നാലും, ഉണരുക!യിലെ വശ്യമായ ലേഖനങ്ങളിൽനിന്ന് നിങ്ങൾക്കും പ്രയോജനംകിട്ടുമെന്ന് ഞങ്ങൾ വിചാരിക്കുന്നു.
ദയവായി എനിക്ക് ഉണരുക! മാസികയുടെ ഒരു വർഷത്തെ വരിസംഖ്യ അയച്ചുതരുക. ഞാൻ 25 രൂപ (അർദ്ധമാസപ്പതിപ്പിന് 50 രൂപ) ഇതോടൊപ്പം അയക്കുന്നു.