ശാസ്ത്രത്തിന് അത്ഭുതങ്ങൾ നടന്നില്ലെന്ന് തെളിയിക്കാൻ കഴിയുമോ?
ബൈബിളിലെ അത്ഭുതങ്ങൾ യഥാർത്ഥത്തിൽ സംഭവിച്ചോ? ഇല്ലെന്ന് ഉത്തരം പറയുന്നവർ അനേകരുണ്ട്, നിരവധി ശാസ്ത്രജ്ഞൻമാരും മതനേതാക്കൻമാരും ഉൾപ്പെടെ. അത്ഭുതങ്ങളിലുള്ള വിശ്വാസം കൂടുതൽ അന്ധവിശ്വസമുണ്ടായിരുന്ന ഒരു യുഗത്തിന് യോജിച്ചതാണെന്നും ആധുനികശാസ്ത്രം അവ സംഭവിക്കുന്നതിനുള്ള സാദ്ധ്യതയെ ഖണ്ഡിച്ചിരിക്കുന്നുവെന്നും അവർ വിചാരിക്കുന്നു. അതുകൊണ്ട് ദി റൈറംസ് ഓഫ് ലണ്ടനിൽ പ്രസിദ്ധീകരിച്ചതും നിരവധി ശാസ്ത്രജ്ഞൻമാർ ഒപ്പിട്ടതുമായ പിൻവരുന്ന ലേഖനം ശ്രദ്ധാർഹമാണ്. അതിങ്ങനെ പറയുന്നു:
“അത്ഭുതങ്ങൾക്കെതിരായ ഒരു വാദമെന്ന നിലയിൽ ശാസ്ത്രത്തെ ഉപയോഗിക്കുന്നത് യുക്ത്യാനുസൃതം സാധുവല്ല. അത്ഭുതങ്ങൾക്ക് സംഭവിക്കാൻ കഴികയില്ല എന്നു വിശ്വസിക്കുന്നത് അവക്ക് സംഭവിക്കാൻ കഴിയുമെന്ന് വിശ്വസിക്കുന്നതുപോലെതന്നെ വിശ്വാസത്തിന്റെ ഒരു പ്രവൃത്തിയാണ്. . . .അത്ഭുതങ്ങൾ മുമ്പുണ്ടായിട്ടില്ലാത്ത സംഭവങ്ങളാണ്. തത്വചിന്തയുടെ നടപ്പ് ഫാഷ്യൻ അല്ലെങ്കിൽ അഭിപ്രായവോട്ടെടുപ്പുകളുടെ വെളിപ്പെടുത്തലുകൾ എന്തു സൂചിപ്പിച്ചാലും, (വാസ്തവത്തിൽ മുൻ സംഭവങ്ങളുടെ നിരീക്ഷണത്തിലധിഷ്ഠിതമായ) സയൻസിന് ഈ വിഷയം സംബന്ധിച്ച് പറയാൻ യാതൊന്നുമുണ്ടായിരിക്കുകയില്ലെന്ന് തറപ്പിച്ചുപറയുന്നത് പ്രധാനമാണ്. അതിന്റെ നിയമങ്ങൾ നമ്മുടെ അനുഭവത്തിന്റെ സമാന്യവൽക്കരണം മാത്രമാണ്. വിശ്വാസം മററു കാരണങ്ങളിലാണ് അടിസ്ഥാനപ്പെട്ടിരിക്കുന്നത്.” (ഇററാലിക്സ് ഞങ്ങളുടേത്.) തീർച്ചയായും, ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്ന അത്ഭുതങ്ങളെക്കുറിച്ചുള്ള വിവരണങ്ങൾ തെററാണെന്ന് തെളിയിക്കാൻ ആധുനിക ശാസ്ത്രത്തിന് യാതൊരു മാർഗ്ഗവുമില്ല. (w91 10/1)