രാജ്യപ്രഘോഷകർ റിപ്പോർട്ടു ചെയ്യുന്നു
‘ആത്മീയ വിശപ്പുള്ളവർ സന്തുഷ്ടരാകുന്നു’
“തങ്ങളുടെ ആത്മീയാവശ്യം സംബന്ധിച്ച് ബോധമുള്ളവർ സന്തുഷ്ടരാകുന്നു”വെന്ന് യേശു പറഞ്ഞു. (മത്തായി 5:3) അങ്ങനെയുള്ളവർ ദൈവവചനമായ ബൈബിളിൽനിന്ന് ജീവദായകമായ വിവരങ്ങൾ തേടും, ഈ അറിവിന്റെ ഉൾക്കൊള്ളൽ അവരെ നിത്യജീവനിലേക്ക് നയിക്കും.—മത്തായി 4:4; യോഹന്നാൻ 17:3.
◻ ഒരു ആഫ്രിക്കൻരാജ്യത്ത് ആത്മീയവിശപ്പുണ്ടായിരുന്ന ഒരു ആൾ എന്റെ ബൈബിൾകഥാപുസ്തകത്തിന്റെ ഒരു പ്രതി കിട്ടുന്നതിന് തണുപ്പും ഇരുട്ടും സഹിച്ച് നാലു മണിക്കൂർ നടന്നു. യഹോവയുടെ സാക്ഷികൾ പ്രസംഗിക്കുന്ന ഗ്രാമത്തിൽ ചെന്ന ശേഷം അവസാനത്തെ പുസ്തകവും സമർപ്പിച്ചുകഴിഞ്ഞിരുന്നതായി മനസ്സിലാക്കിയപ്പോൾ അയാൾക്ക് കഠിനനിരാശ തോന്നി. അയാൾ കൂടുതലായി കുറെ പുസ്തകങ്ങൾ കിട്ടാൻ സാധിക്കുന്നതുവരെ ആ ഗ്രാമത്തിൽ മൂന്നു ദിവസം താമസിച്ചു, അനന്തരം ഈ വിശിഷ്ടമായ ആത്മീയവിവരങ്ങൾ ഒടുവിൽ തന്റെ കൈവശം കിട്ടിയതിൽ അയാൾ സന്തുഷ്ടനായി.
ഈ ഒററപ്പെട്ട പ്രദേശത്തെ ഒരു മാസത്തെ താമസക്കാലത്ത് സാക്ഷികൾ 55 പുസ്തകവും 365 ലഘുപത്രികകളും 145 മാസികകളും വിതരണംചെയ്യുകയും ചെയ്തു. അവർക്ക് 5 വരിസംഖ്യകളും കിട്ടി. അവർ വിട്ടുപോയപ്പോൾ മുതിർന്നവരും കുട്ടികളും അവരുടെ പിന്നാലെ വന്ന് പെലെ ഭാഷയിൽ “യഹോവ നിങ്ങളോടുകൂടെ ഇരിക്കട്ടെ!” എന്ന് വിളിച്ചുപറഞ്ഞപ്പോൾ അവർ വളരെ വികാരതരളിതരായി. താത്പര്യത്തെ പിന്തുടരാൻ ശ്രമംചെയ്തുകൊണ്ടിരിക്കുന്നു.
ഇതേ രാജ്യത്തെ മറെറാരു ആൾക്കും ആത്മീയ വിശപ്പുണ്ടായിരുന്നു. അവർ തന്റെ പള്ളിയിലെ ഖജാൻജിയും തന്റെ കൗണ്ടിയിലെ വിനോദവകുപ്പ് ഉദ്യോഗസ്ഥയുമായിരുന്നു. സാക്ഷികൾ അവരെ സന്ദർശിച്ചപ്പോൾ തന്റെ സഭ ക്രിസ്ത്യാനിത്വത്തിന്റെ ബൈബിൾവ്യവസ്ഥകളിൽ എത്തിച്ചേരുന്നതിൽ വളരെ പിന്നിലാണെന്ന് കണ്ണുനീരോടെ അവർ സമ്മതിക്കുകയുണ്ടായി. സാക്ഷികൾ സത്യമതത്തെ എങ്ങനെ തിരിച്ചറിയാൻ കഴിയുമെന്ന് അവരുടെ സ്വന്തം ബൈബിളിൽനിന്ന് അവരെ കാണിച്ചുകൊടുത്തു. അനന്തരം അവർ രാജ്യഹാളിൽ രണ്ട് യോഗങ്ങൾക്ക് ഹാജരാകുകയും പിന്നീട് “ഞാൻ കാണുകയും കേൾക്കുകയും ചെയ്തത് ഇതാണ് സത്യമെന്ന് എന്നെ ബോദ്ധ്യപ്പെടുത്തി” എന്ന് പ്രസ്താവിക്കുകയും ചെയ്തു. യോഗങ്ങളിലും ഹാജരായിരുന്നവരുടെ നടത്തയിലും അവർക്ക് മതിപ്പുണ്ടായി. തന്നെ സന്ദർശിച്ച സാക്ഷികൾ പറഞ്ഞത് അവർ കെട്ടിച്ചമച്ച എന്തെങ്കിലും അല്ലെന്നും പിന്നെയോ യഥാർത്ഥമാണെന്നും അവർക്ക് മനസ്സിലായി. അതിനുശേഷം പള്ളിയുമായുള്ള അവരുടെ ബന്ധം വിച്ഛേദിക്കാൻ അവർ നടപടികൾ സ്വീകരിച്ചു, ഇത് ആ ജനസമുദായത്തിൽ നല്ല സാക്ഷ്യത്തിൽ കലാശിച്ചിരിക്കുന്നു.
◻ ന്യൂ കാലിഡോണിയായിലെ ഒരു യുവ മതപ്രബോധകൻ ആത്മീയവിശപ്പുള്ളയാളായിരുന്നു. അയാൾ തന്റെ അമ്മയുടെ വീട്ടിലെ മേശയിൽ നിത്യജീവനിലേക്ക് നയിക്കുന്ന സത്യം എന്ന പുസ്തകത്തിന്റെ ഒരു പ്രതി ഇരിക്കുന്നതു കണ്ടു. അയാൾ 2ഉം 3ഉം അദ്ധ്യായങ്ങൾ വായിച്ചു. അവിടെ ചർച്ചചെയ്തിരുന്ന പുറപ്പാട് 20:4, 5, യോഹന്നാൻ 4:23, 24 എന്നീ ബൈബിൾവാക്യങ്ങൾ അയാളുടെ ഹൃദയത്തെ സ്പർശിച്ചു. ഈ തിരുവെഴുത്തുകൾ പറയുന്നതിന്റെ വീക്ഷണത്തിൽ കത്തോലിക്കാസഭ ആരാധനയിൽ പ്രതിമകളുടെ ഉപയോഗം അനുവദിക്കുന്നതെന്തുകൊണ്ടാണെന്ന് അയാൾ തന്റെ പുരോഹിതനോടു ചോദിച്ചു. പുരോഹിതൻ ചോദ്യത്തിൽനിന്ന് ഒഴിഞ്ഞുമാറി. ആ മനുഷ്യൻ മററു പല “ക്രിസ്തീയ” മതങ്ങളെയും സമീപിച്ചു. എന്നാൽ അവ അയാളുടെ ചോദ്യങ്ങൾക്ക് തൃപ്തികരമായ ഉത്തരങ്ങൾ കൊടുത്തില്ല. ഒടുവിൽ അയാൾ സത്യത്തിൽ അപ്പോൾത്തന്നെ കുറെ താത്പര്യംകാണിച്ചിരുന്ന അയാളുടെ അമ്മയോടുകൂടെ യഹോവയുടെ സാക്ഷികളുടെ ഒരു യോഗത്തിന് ഹാജരാകാൻ തീരുമാനിച്ചു. സാക്ഷികളുടെ ഇടയിൽ അയാൾ കണ്ട സ്നേഹവും അവരുടെ ബൈബിളധിഷ്ഠിത ഉപദേശങ്ങളും അയാളിൽ വളരെയധികം മതിപ്പുളവാക്കി.
വലിയ ദൂരമുണ്ടായിരുന്നിട്ടും അയാൾ സൗജന്യയാത്ര നടത്തി ക്രമമായി യോഗങ്ങൾക്ക് വന്നു. പെട്ടെന്നുതന്നെ അയാൾ സത്യത്തിനുവേണ്ടി നില സ്വീകരിക്കുകയും സ്നാപനമേൽക്കുകയുംചെയ്തു. ഇപ്പോൾ അയാൾ ഒരു ശുശ്രൂഷാദാസനാണ്. അയാളുടെ അമ്മയും അയാളുടെ ജഡികസഹോദരിമാരിൽ രണ്ടു പേരും യഹോവയുടെ സാക്ഷികളായിത്തീർന്നു. ചെറുപ്പക്കാരൻ തന്റെ സ്വന്തം ഗോത്രത്തോടു സാക്ഷീകരിക്കുകയും അനേകം ബൈബിളദ്ധ്യയനങ്ങൾ തുടങ്ങുകയും ചെയ്തു. ഇപ്പോൾ ഈ പ്രദേശത്ത് നിരവധിപേർ യോഗങ്ങൾക്ക് ഹാജരാകുന്നുണ്ട്, ഇവയെല്ലാം സംഭവിച്ചത് ഒരു ചെറുപ്പക്കാരൻ ബൈബിളിനെ വിശദീകരിക്കുന്ന ഒരു പുസ്തകം ഒരു മേശപ്പുറത്തു കിടക്കുന്നത് കാണുകയും അതു പഠിക്കുകയും താൻ പഠിച്ചതിനെ ഗൗരവമായി എടുക്കുകയും ചെയ്തതുകൊണ്ടായിരുന്നു.
യഹോവക്ക് ഇന്ന് ഒരു വലിയ പോഷിപ്പിക്കൽപരിപാടി പ്രവർത്തനത്തിലുണ്ട്, പുരുഷാരങ്ങൾക്ക് അതിൽനിന്ന് പ്രയോജനംകിട്ടുന്നുണ്ട്. യെശയ്യാവ് ഇങ്ങനെ പറഞ്ഞപ്പോൾ ഇതിനെക്കുറിച്ചു ഉചിതമായി പ്രവചിച്ചിരുന്നു: “നോക്കൂ! എന്റെ സ്വന്തം ദാസൻമാർ ഭക്ഷിക്കും, എന്നാൽ നിങ്ങൾതന്നെ വിശന്നുനടക്കും.” (യെശയ്യാവ് 65:13) നാം നമ്മുടെ ആത്മീയ വിശപ്പിനെ തൃപ്തിപ്പെടുത്തുന്നതിന് യഹോവയുടെ കരുതലിൽനിന്ന് പ്രയോജനമനുഭവിക്കുന്നുവെങ്കിൽ നാം സന്തുഷ്ടരായിരിക്കും. (w91 10/1)