പ്രാർത്ഥനയുടെ അർത്ഥം
“എബ്രായയിൽ പ്രാർത്ഥന എന്നതിന്റെ മുഖ്യപദം ‘ന്യായംവിധിക്കുക’ എന്ന മൂലത്തിൽനിന്നാണ് വരുന്നത്, സാധാരണ പൂർവസംബന്ധ രൂപം . . . അക്ഷരീയമായി ‘തന്നേത്തന്നെ വിധിക്കു’ന്നതിനെ അർത്ഥമാക്കുന്നു.” അധികൃത പ്രതിദിന പ്രാർത്ഥനപ്പുസ്‌തകം [ഇംഗ്ലീഷ്] ഇങ്ങനെയാണ് പ്രസ്‌താവിക്കുന്നത്. പ്രാർത്ഥനയുടെ പ്രവർത്തനങ്ങളിലൊന്ന്, വ്യക്തി ദൈവത്തിന്റെ നീതിനിഷ്‌ഠമായ നിലവാരങ്ങളിലും വ്യവസ്ഥകളിലും എത്തുന്നുണ്ടോയെന്ന് കാണാൻ അത് അയാളെ സഹായിക്കണമെന്നുള്ളതാണ് അർത്ഥം.
ഈ കാരണത്താൽ, ഒരുവൻ ദൈവത്തിന്റെ ഇഷ്ടം ചെയ്യാത്തപക്ഷം അയാളുടെ പ്രാർത്ഥന അനുകൂലമായി കേൾക്കപ്പെടുകയില്ല എന്ന് ബൈബിളിലുടനീളം നമ്മോടു പറയപ്പെട്ടിരിക്കുന്നു. “യഹോവ ദുഷ്ടൻമാരിൽനിന്ന് വളരെ അകന്നിരിക്കുന്നു, എന്നാൽ നീതിമാൻമാരുടെ പ്രാർത്ഥനകൾ അവൻ കേൾക്കുന്നു.”—സദൃശവാക്യങ്ങൾ 15:29, NW; 1 യോഹന്നാൻ 5:14.
യഹോവയാം ദൈവത്തിന്റെ മുമ്പാകെയുള്ള ആത്മപരിശോധന തീർച്ചയായും പ്രാർത്ഥിക്കുന്നയാളെ വിനീതനും പശ്ചാത്താപമുള്ളവനുമാക്കണം. ഇത് പ്രാർത്ഥിക്കാൻ ആലയത്തിലേക്കു വന്ന ആത്മപ്രശംസക്കാരനായ പരീശനെയും പശ്ചാത്താപമുണ്ടായിരുന്ന ചുങ്കക്കാരനെയും കുറിച്ച് യേശു പറഞ്ഞ ഉപമക്ക് പൂർവാധികം ശക്തി പ്രദാനംചെയ്യുന്നു.—ലൂക്കോസ് 18:9-14.
അതുകൊണ്ട്, നാം നന്ദി കൊടുക്കാനോ സ്‌തുതിക്കാനോ അല്ലെങ്കിൽ അപേക്ഷിക്കാനോ യഹോവയോടു പ്രാർത്ഥിച്ചാലും പ്രാർത്ഥന ആത്മപരിശോധനക്കുള്ള ഒരു അവസരമാണ്. ഈ വിധത്തിൽ, പ്രാർത്ഥന നമ്മെ യഹോവയോട് കൂടുതൽ അടുപ്പിക്കുകയും അവനോടുള്ള നമ്മുടെ ബന്ധത്തെ ബലിഷ്‌ഠമാക്കുകയും ചെയ്യുന്നു. (w91 7/15)