നിങ്ങൾ ഓർമ്മിക്കുന്നുവോ? [ഇംഗ്ലീഷ് മാസികയിൽനിന്നു വ്യത്യാസമുണ്ട്]
ഈ അടുത്തകാലത്തെ വീക്ഷാഗോപുര ലക്കങ്ങൾ നിങ്ങൾ പ്രായോഗികമൂല്യമുള്ളവയായി കണ്ടെത്തിയോ? എങ്കിൽ താഴെ കൊടുക്കുന്നവകൊണ്ട് നിങ്ങളുടെ ഓർമ്മ എന്തുകൊണ്ട് പരിശോധിച്ചുകൂടാ?
◻മത്തായി 25:34-ൽ യേശു ചെമ്മരിയാടുതുല്യരായവരോട്, “ലോകത്തിന്റെ സ്ഥാപിക്കൽ മുതൽ നിങ്ങൾക്കായി ഒരുക്കിയിരിക്കുന്ന രാജ്യം അവകാശമാക്കിക്കൊൾവിൻ” എന്നു പറയുമ്പോൾ അവൻ എന്തർത്ഥമാക്കുന്നു?
ഈ ചെമ്മരിയാടുതുല്യർ തന്നോടുകൂടെ സ്വർഗ്ഗത്തിൽ വാഴുമെന്ന് യേശു അർത്ഥമാക്കിയില്ല. പകരം, ചെമ്മരിയാടുകൾ വീണ്ടെടുക്കപ്പെടാവുന്ന മനുഷ്യവർഗ്ഗമാകുന്ന “ലോകത്തിന്റെ സ്ഥാപിക്കൽ മുതൽ” തങ്ങൾക്കുവേണ്ടി ഒരുക്കപ്പെട്ടിരിക്കുന്ന രാജ്യത്തിന്റെ ഭൗമികമണ്ഡലത്തെ അവകാശമാക്കും. ഈ വിധത്തിൽ അവർ തങ്ങളുടെ “നിത്യപിതാവായ” രാജാവാം യേശുക്രിസ്തുവിന്റെ ഭൗമിക മക്കൾ ആയിത്തീരുന്നു. (യെശയ്യാവ് 9:6, 7)—5⁄1, പേ. 17.
◻ക്രി. വ. 33-നു മുമ്പ് മരിച്ച വിശ്വസ്തരെ പുനരുത്ഥാനത്തിൽ തിരികെ സ്വാഗതം ചെയ്യാൻ അഭിഷിക്തശേഷിപ്പ് ഭൂമിയിൽ ജീവിച്ചിരിക്കേണ്ടയാവശ്യമുണ്ടോ?
ഇല്ല, ഇത് ആവശ്യമായിരിക്കയില്ല. മഹോപദ്രവത്തെ അതിജീവിക്കുന്ന മഹാപുരുഷാരത്തിൽ പെട്ട അനേകർ സംഘടനാപരമായ ഉത്തരവാദിത്വം കൈയേൽക്കാൻ ഇപ്പോൾ പരിശീലിപ്പിക്കപ്പെടുന്നുണ്ട്. അതുകൊണ്ട് ആ സാഹചര്യത്തെ കൈകാര്യം ചെയ്യാനും പുനരുത്ഥാനം പ്രാപിക്കുന്നവരെ “പുതിയ ആകാശങ്ങളിൻ” കീഴിലെ “പുതിയ ഭൂമിയു”മായി പരിചയപ്പെടുത്താനും അവർ പ്രാപ്തരായിരിക്കും. (2 പത്രോസ് 3:13)—5⁄1, പേജുകൾ 17, 18.
◻ലോകവ്യാപകമായ വിദ്വേഷത്താലും എതിർപ്പിനാലും യഹോവയുടെ സാക്ഷികൾ നിരുത്സാഹിതരും അധീരരും ആകാത്തതെന്തുകൊണ്ട്?
അങ്ങനെയുള്ള എതിർപ്പും വിദ്വേഷവും യഥാർത്ഥ ആരാധകരുടെ ഒരു തിരിച്ചറിയൽ അടയാളമായിരിക്കുമെന്ന് യേശു മുൻകൂട്ടി പറഞ്ഞു. (യോഹന്നാൻ 15:20, 21; 2 തിമൊഥേയോസ് 3:12) അതുകൊണ്ട് തങ്ങൾക്ക് ദിവ്യാംഗീകാരമുണ്ടെന്ന് സുവാർത്താഘോഷകർക്ക് വീണ്ടും ഉറപ്പു ലഭിക്കുന്നു. അതിനും പുറമെ തങ്ങൾക്ക് അത്യുന്നത ദൈവമായ യഹോവയുടെ പിൻബലമുണ്ടെന്ന് യഹോവയുടെ സാക്ഷികൾക്കറിയാം.—6⁄1, പേജ് 23.
◻വിവാഹിതപങ്കാളികൾ സമമായി അമിക്കപ്പെടുമ്പോൾ പ്രയോജനങ്ങൾ എന്തെല്ലാമാണ്?
ഭാര്യാഭർത്താക്കൻമാർക്ക് തങ്ങളുടെ ദൈവത്തെ ആരാധിക്കുന്നതുസംബന്ധിച്ച് അന്യോന്യം പ്രോത്സാഹിപ്പിക്കാൻ കഴിയുന്നു. കൂടാതെ തങ്ങളുടെ ഭിന്നതകൾ പറഞ്ഞുതീർക്കാൻ മാർഗ്ഗനിർദ്ദേശത്തിനായി അവർക്ക് തിരുവെഴുത്തുകളിലേക്ക് നോക്കാൻ കഴിയും.—6⁄1, പേജ് 14.
◻യഹോവ ലഭ്യമാക്കുന്ന ഉൾക്കാഴ്ചയിൽനിന്ന് നമുക്ക് പ്രയോജനം കിട്ടുന്നതിന് നമ്മുടെ ഭാഗത്ത് ഏതു മൂന്നു കാര്യങ്ങൾ ആവശ്യമാണ്?
നാം യഹോവയുടെ സ്ഥാപനത്തെ വിലമതിക്കേണ്ടതുണ്ട്; നാം ദൈവവചനവും അതു മനസ്സിലാക്കാൻ നമ്മെ പ്രാപ്തരാക്കുന്നതിന് നൽകപ്പെടുന്ന പഠനസഹായികളും ക്രമമായി പഠിക്കേണ്ടതുണ്ട്; നാം പഠിച്ചിരിക്കുന്നതു സംബന്ധിച്ചും നമ്മുടെ അനുദിനജീവിതത്തിൽ അത് എങ്ങനെ ബാധകമാക്കാമെന്നതു സംബന്ധിച്ചും വിചിന്തനം ചെയ്യണം.—7⁄1, പേജ് 26.
◻പുരാതന ഇസ്രായേൽജനം വളരെയധികമായ ഉൾക്കാഴ്ചാരാഹിത്യത്തോടെ പ്രവർത്തിച്ചതെന്തുകൊണ്ട്?
അവർ തങ്ങൾക്കുവേണ്ടി യഹോവ ചെയ്തിരുന്ന സകല കാര്യങ്ങളും സംബന്ധിച്ച് വിലമതിപ്പോടെ വിചിന്തനം ചെയ്യുന്നതിൽ പരാജയപ്പെട്ടു. (സങ്കീർത്തനം 106:7, 13)—8⁄1, പേജ് 7.
◻“ദൈവികഭക്തി” എന്നാലെന്ത്? (1 തിമൊഥെയോസ 3:16)
ദൈവികഭക്തി ദൈവത്തിന്റെ അഖിലാണ്ഡപരമാധികാരത്തോടുള്ള ഭക്തിസഹിതമുള്ള ആദരവും ആരാധനയും സേവനവുമാണ്.—8⁄1, പേജ് 15.
◻പൗലോസ് 2 തെസ്സലോനിക്യർ 2:3-ൽ പറയുന്ന അധർമ്മ മനുഷ്യനാരാണ്?
പൗലോസ് ഒരൊററ വ്യക്തിയെക്കുറിച്ചു പറയുകയല്ല, എന്തുകൊണ്ടെന്നാൽ ഈ “മനുഷ്യൻ” പൗലോസിന്റെ നാളിൽ പ്രകടമായിരുന്നു എന്നും ഈ വ്യവസ്ഥിതിയുടെ അവസാനത്തിൽ യഹോവ അവനെ നശിപ്പിക്കുന്നതുവരെ ആസ്തിക്യത്തിൽ തുടരുമെന്നും അവൻ പറയുന്നു. അതുകൊണ്ട് “അധർമ്മമനുഷ്യൻ” എന്നുള്ളത് ഒരു പ്രതീകാത്മക പദപ്രയോഗമാണ്. അവൻ നൂററാണ്ടുകളിൽ തങ്ങളെത്തന്നെ തങ്ങളുടെ നിയമമാക്കിവെച്ച ക്രൈസ്തവലോകത്തിലെ അഹങ്കാരികളും അതിമോഹികളുമായ വൈദികവൃന്ദമാണെന്ന് തെളിവു പ്രകടമാക്കുന്നു.—9⁄1, പേജ് 13.
◻ബൈബിൾകൈയെഴുത്തുപ്രതികളിലെ ആയിരക്കണക്കിനു വ്യത്യാസങ്ങൾ അതു ദൈവവചനമാണെന്നുള്ള ബൈബിളിന്റെ അവകാശവാദത്തെ ദുർബലപ്പെടുത്തുന്നുവോ?
ഇല്ല. മിക്കവാറും എല്ലാ വ്യത്യാസങ്ങളും പാഠം സംബന്ധിച്ച് തീരെ അപ്രധാനമാണെന്ന് ബൈബിൾ പണ്ഡിതൻമാർ നമ്മോടു പറയുന്നു. അതു തിരുവെഴുത്തുകളുടെ പ്രാമാണികതയുടെ തെളിവിനെ ബലിഷ്ഠമാക്കാൻ മാത്രമാണ് ഉതകുന്നത്. (സങ്കീർത്തനം 119:105; 1 പത്രോസ് 1:25)—10⁄1, പേജുകൾ 30, 31.
◻താലന്തുകളെക്കുറിച്ചുള്ള യേശുവിന്റെ ദൃഷ്ടാന്തത്തിൽ താലന്തുകൾ വിനിയോഗിക്കുകയെന്നതിന്റെ അർത്ഥമെന്തായിരുന്നു? (മത്തായി 25:19-23)
താലന്തുകൾ വിനിയോഗിക്കുക എന്നതിന്റെ അർത്ഥം ദൈവത്തിന്റെ പ്രതിനിധികളായി വിശ്വസ്തതയോടെ പ്രവർത്തിക്കുകയെന്നും ശിഷ്യരെ ഉളവാക്കുകയെന്നും ദൈവത്തിന്റെ ഭവനക്കാർക്ക് ആത്മീയ സത്യങ്ങൾ വിതരണം ചെയ്യുകയെന്നുമാണ്. (മത്തായി 24:45; 28:19, 20; 2 കൊരിന്ത്യർ 5:20)—10⁄1, പേജ് 13.
◻ബുദ്ധിയുപദേശത്തിന്റെ മറെറല്ലാ ഉറവുകളോടുമുള്ള താരതമ്യത്തിൽ ബൈബിൾ ഏതു മൂന്നു വശങ്ങളിൽ അദ്വിതീയമാണ്?
ഒന്നാമതായി, അതിലെ ബുദ്ധിയുപദേശം എല്ലായ്പ്പോഴും പ്രയോജനകരമാണ്. (സങ്കീർത്തനം 93:5) രണ്ടാമതായി, ബൈബിൾ കാലത്തിന്റെ പരിശോധനയെ അതിജീവിച്ചിരിക്കുന്നു. (യെശയ്യാവ് 40:8; 1 പത്രോസ് 1:25) മൂന്നാമതായി, ബൈബിൾ ബുദ്ധിയുപദേശത്തിന്റെ വിപുലമായ വ്യാപ്തി അതുല്യമാണ്. നാം ഏതു പ്രശ്നത്തെയോ തീരുമാനത്തേയോ അഭിമുഖീകരിച്ചാലും നമ്മെ സഹായിക്കാൻ കഴിയുന്ന ജ്ഞാനം ബൈബിളിലുണ്ട്.—11⁄1, പേജ് 20.