ഓർമ്മിക്കാനുള്ള ഒരു സംഭവം!
അത് ക്രി.വ. 33 എന്ന വർഷത്തിലെ നീസാൻ 14 ആയിരുന്നു.
യേശു തന്റെ അപ്പോസ്തലൻമാർക്ക് ഒരു പാനപാത്രം വീഞ്ഞും പുളിപ്പില്ലാത്ത ഒരു അപ്പവും പങ്കുവെക്കുകയായിരുന്നു. അവന്റെ ഉദ്ബോധനമെന്തായിരുന്നു? “എന്റെ ഓർമ്മക്കായി ഇതു ചെയ്തുകൊണ്ടിരിക്കുക.”—ലൂക്കോസ് 22:19.
അതുകൊണ്ട് ലോകമെമ്പാടുമുള്ള യഹോവയുടെ സാക്ഷികൾ വർഷത്തിലൊരിക്കൽ യേശു ആ പ്രസ്താവന ചെയ്ത രാത്രിയിൽ അവൻ ഉദ്ബോധിപ്പിച്ച വിധത്തിൽ അവന്റെ മരണത്തെ സ്മരിക്കാൻ കൂടിവരുന്നു.
ഈ വർഷം നീസാൻ 14 ഏപ്രിൽ 10 ചൊവ്വാഴ്ച സൂര്യാസ്തമയത്തിങ്കൽ തുടങ്ങുന്നു. ആ ചൊവ്വാഴ്ച സന്ധ്യയിലെ സ്മാരകയോഗത്തിന് ഞങ്ങളോടുകൂടെ ചേരാൻ നിങ്ങളെ ഹാർദ്ദമായി ക്ഷണിക്കുകയാണ്. യോഗത്തിന്റെ കൃത്യസമയവും സ്ഥലവും അറിയാൻ ദയവായി സ്ഥലത്തെ യഹോവയുടെ സാക്ഷികളോടു തിരക്കുക.