ബറുണ്ടിയിൽ പീഡനം തുടരുന്നു
ആയിരത്തിത്തൊള്ളായിരത്തി എൺപത്തൊൻപതിന്റെ പ്രാരംഭത്തിൽ സെൻട്രൽ ആഫ്രിക്കൻ ജനതയായ ബറുണ്ടിയിലെ ഭരണാധിപൻമാർ യഹോവയുടെ സാക്ഷികളുടെ മേൽ പീഡനത്തിന്റെ അലകൾ ഇളക്കിവിട്ടു. വീക്ഷാഗോപുരത്തിന്റെ 1989 ഒക്ടോബർ ലക്കത്തിൽ റിപ്പോർട്ടുചെയ്തിരുന്നതുപോലെ, അധികാരികൾ ഉപദ്രവവും അറസ്ററുകളും പ്രഹരങ്ങളും മററ് പരുഷമായ നടപടികളും ഉപയോഗിച്ചുകൊണ്ട് തങ്ങളുടെ വിശ്വാസം തള്ളിപ്പറയാൻ സാക്ഷികളെ നിർബന്ധിക്കാൻ ശ്രമിച്ചു. അതിനുശേഷമുള്ള അവസ്ഥ എന്താണ്?
ഡിസ്ട്രിക്ട് മേൽവിചാരകൻ കിനിയിന്യായും ഗിത്തെഗായും സന്ദർശിച്ച സമയത്ത് അധികാരികൾ ഒരു യോഗസമയത്ത് സഭാംഗങ്ങളെ അറസ്ററുചെയ്യാൻ ശ്രമിച്ചുവെന്ന് ബറുണ്ടിയിൽനിന്നുള്ള മറെറാരു റിപ്പോർട്ട് പറയുന്നു. ഡിസ്ത്രിക്ററ് മേൽവിചാരകനും സർക്കിട്ട് മേൽവിചാരകനും രക്ഷപെടാൻ കഴിഞ്ഞു. എന്നാൽ അറസ്ററ്ചെയ്യപ്പെട്ടവരിൽ രണ്ട് ഹൈസ്ക്കൂൾ വിദ്യാർത്ഥികളും പ്രൈമറിസ്ക്കൂളിലെ ഒരു പെൺകുട്ടിയും ഉൾപ്പെടുന്നു. എല്ലാവരും പ്രഹരിക്കപ്പെട്ടു. അടുത്തദിവസം അറസ്ററ്ചെയ്യപ്പെട്ടിരുന്ന സാക്ഷികൾ ഗവർണറുടെ മുമ്പാകെ ഹാജരായി എന്തുകൊണ്ട് തങ്ങൾക്ക് രാഷ്ട്രീയകക്ഷിയുടെ അംഗങ്ങളാകാൻ സാധിക്കുകയില്ല എന്ന് വിശദീകരിച്ചു. അവർ വീണ്ടും പ്രഹരിക്കപ്പെട്ടു. മററു റിപ്പോർട്ടുകൾ സമാനമായ സംഭവങ്ങൾ റിപ്പോർട്ടുചെയ്യുന്നു.
ബറുണ്ടിയിലെ ഉത്തരവാദിത്വമുള്ള ഒരു ക്രിസ്തീയമൂപ്പൻ എഴുതുന്നു: “മോഷണത്തിനോ കൊലപാതകത്തിനോ അട്ടിമറിക്കോ യാതൊരു യഹോവയുടെ സാക്ഷിയും അറസ്ററ് ചെയ്യപ്പെട്ടിട്ടില്ല. സാക്ഷികളെ ശിക്ഷിക്കാൻ അധികാരികൾക്ക് യഥാർത്ഥകാരണമുണ്ടെങ്കിൽ അവരുടെ വസ്തുവകകൾ പിടിച്ചെടുത്തുകൊണ്ടും കാട്ടുമൃഗങ്ങളെപ്പോലെ അവരെ വേട്ടയാടിക്കൊണ്ടും സമാധാനകാംക്ഷികളായ പൗരൻമാരെ ദണ്ഡിപ്പിക്കുന്നതിനുപകരം തുറന്ന കോടതിയിൽ അവരെ ശിക്ഷിക്കട്ടെ. ഉൾപ്രദേശങ്ങളിലെ അനേകം സഹോദരൻമാർ തങ്ങളുടെ വീടുവിട്ടോടി അഭയാർത്ഥികളെപ്പോലെ ജീവിക്കേണ്ടിവന്നു. തടവിൽ കിടക്കുന്ന ഭർത്താവുള്ള ഒരു സഹോദരി തന്റെ ഭർത്താവിന്റെ മോചനം നേടാനുള്ള ശ്രമത്തിൽ അധികാരികളിൽ പലരെയും കണ്ടു. ‘ഞങ്ങളുടെ രാജ്യത്തെ അസ്ഥിരവൽക്കരിക്കാൻ നിങ്ങൾക്ക് വിദേശപണം ലഭിക്കുന്നിടത്തോളംകാലം ഞങ്ങൾക്ക് ഒരിക്കലും നിങ്ങളുടെ ഭർത്താവിനെ മോചിപ്പിക്കാൻകഴികയില്ല’ എന്നു പറഞ്ഞുകൊണ്ട് അവൾ തിരിച്ചയക്കപ്പെട്ടു. എന്തോരു ദൂഷണം!”
എന്നിരുന്നാലും ബറുണ്ടിയിൽനിന്ന് സുവാർത്തയുണ്ട്. അവിടത്തെ സാക്ഷികൾ ഭീഷണിയാലോ ഭയപ്പെടുത്തലിനാലോ കൂഞ്ഞിപ്പോകുന്നില്ല. ജാഗ്രതാപൂർവം എന്നാൽ സുനിശ്ചിതമായി സുവാർത്താപ്രസംഗം വികസിക്കുകയാണ്. യഹോവയിലുള്ള പൂർണ്ണ ആശ്രയത്തോടെ തങ്ങൾക്ക് സഹിച്ചുനിൽക്കാൻ കഴിയുമെന്ന് സഹോദരീസഹോദരൻമാർ തിരിച്ചറിയുന്നുണ്ട്. രോഷം പ്രകടിപ്പിച്ചുകൊണ്ടുള്ള അനേകം എഴുത്തുകൾ ബറുണ്ടിയിലേക്ക് ഇപ്പോൾത്തന്നെ എഴുതപ്പെട്ടിട്ടുണ്ട്. യഹോവയുടെ സാക്ഷികൾക്കെതിരായുള്ള പീഡനത്തിന്റെ നിർദ്ദയമായ പ്രസ്ഥാനം ബറുണ്ടി തുടരുകയാണെന്ന് ലോകം തിരിച്ചറിയുമ്പോൾ അനേകം എഴുത്തുകൾ കൂടെ എഴുതപ്പെടുമെന്നുള്ളതിനു സംശയമില്ല.
[31-ാം പേജിലെ ചതുരം]
ബറുണ്ടിയിലെ പ്രസിഡണ്ടിന്റെ മേൽവിലാസം:
His Excellency Major Pierre Buyoya
President of the Republic of Burundi
Bujumbura
REPUBLIC OF BURUNDI