യേശുവിന്റെ മരണത്തിന്റെ സ്മാരകമാഘോഷിക്കുന്നു
ഒരു ലളിതമായ ചടങ്ങിൽ,
യേശുക്രിസ്തു താൻ മനുഷ്യവർഗ്ഗത്തിനുവേണ്ടി ബലിചെയ്യാനിരുന്ന മനുഷ്യജീവന്റെ പ്രതീകങ്ങളെന്ന നിലയിൽ വീഞ്ഞും പുളിപ്പില്ലാത്ത അപ്പവും ഉപയോഗിച്ചു. ഈ ചടങ്ങ് ഏർപ്പെടുത്തിയപ്പോൾ “ഇത് എന്റെ ഓർമ്മക്കായി ചെയ്തുകൊണ്ടിരിക്കുക” എന്ന് അവൻ പറഞ്ഞു.—ലൂക്കോസ് 22:19.
കഴിഞ്ഞ വർഷം യഹോവയുടെ സാക്ഷികളുടെ ആഭിമുഖ്യത്തിൽ നടന്ന പ്രത്യേക മീററിംഗുകളിൽ അവന്റെ മരണത്തിന്റെ സസ്മാരകത്തിന് ഹാജരായിക്കൊണ്ട് 92,01,071 പേർ യേശുവിനെ ഓർത്തു. ഈ വർഷം നിങ്ങളുടെ വീടിനോട് ഏററവും അടുത്ത രാജ്യഹാളിൽ സ്മാരകാഘോഷത്തിന് ഹാജരാകാൻ നിങ്ങളെ ഹാർദ്ദവമായി ക്ഷണിക്കുന്നു. അത് മാർച്ച് 22 ബുധനാഴ്ച സൂര്യാസ്തമയശേഷം നടത്തപ്പെടും. കൃത്യസമയം അറിയാൻ സ്ഥലത്തെ യഹോവയുടെ സാക്ഷികളോട് അന്വേഷിക്കുക.