മൂന്നു വിദ്വാൻമാർ വസ്തുതയോ കെട്ടുകഥയോ?
“C + M + B”
ഈ അക്ഷരങ്ങൾ നിങ്ങൾക്ക് എന്തെങ്കിലും അർത്ഥമുള്ളതാണോ? നിങ്ങൾ ജർമ്മൻ ഫെഡറൽ റിപ്പബ്ലിക്കിൽ ഒരു റോമൻകത്തോലിക്കാപ്രദേശത്തിനുള്ളിലാണ് ജീവിക്കുന്നതെങ്കിൽ അവക്ക് അർത്ഥമുണ്ടായിരിക്കാം. അവിടെ നിങ്ങൾ മിക്കപ്പോഴും വാതിൽപ്പടികളിൽ ആണ്ടിനോടൊപ്പം ആ വാക്കുകൾ ചോക്കുകൊണ്ട് എഴുതിയിരിക്കുന്നതു കാണും. അത് എന്തുകൊണ്ടാണ്?
പ്രചാരമുള്ള ഐതിഹ്യപ്രകാരം ഈ മൂന്ന് അക്ഷരങ്ങൾ ഗാസ്പാർ (ജർമ്മൻ, കാസ്പാർ), മെൽക്കിയോർ, ബാൾത്തസാർa എന്നീ മൂന്നു വിദ്വാൻമാർ അഥവാ “ജ്ഞാനികൾ” എന്നു വിളിക്കപ്പെടുന്നവരുടെ ജർമ്മൻഭാഷയിലെ ആദ്യക്ഷരങ്ങളാണ്. സങ്കൽപ്പിക്കപ്പെടുന്നതനുസരിച്ച് ഈ വിദ്വാൻമാരുടെ അസ്ഥികൾ 1164-ൽ കൊളോണിലേക്ക് മാററപ്പെടുകയും പിന്നീട് നഗരത്തിലെ കത്തീഡ്രലിൽ സ്ഥാപിക്കപ്പെടുകയും ചെയ്തു, അപ്രകാരം കൊളോണിനെ അവരുടെ ഭക്തികേന്ദ്രമാക്കിത്തീർത്തു. ഓരോ വർഷവും മൂന്നു വിശുദ്ധ രാജാക്കൻമാരുടെ പെരുന്നാൾ എന്നറിയപ്പെടുന്ന ജനുവരി 6-ാം തീയതി യുവാക്കളുടെ കൂട്ടങ്ങൾ പുരാതന രാജാക്കൻമാരേപ്പോലെ വേഷം ധരിച്ച് വാതിൽപ്പടികളിൽ ചോക്കുകൊണ്ട് ആ അക്ഷരങ്ങൾ രേഖപ്പെടുത്തിക്കൊണ്ട് വീടുതോറും പോകുന്നു. ആചാരമനുസരിച്ച്, ഇത് വീട്ടുകാർക്ക് ദൗർഭാഗ്യങ്ങളിൽനിന്ന് സംരക്ഷണം നൽകുന്നു.
മതപരമായ കലയും പാരമ്പര്യവും ഈ മൂന്നു വിദ്വാൻമാർ അഥവാ “രാജാക്കൻമാർ” “നക്തത്രങ്ങളാ”ൽ യേശു ജനിച്ചിടത്തേക്ക് നയിക്കപ്പെട്ടു എന്ന് സൂചിപ്പിക്കുന്നു. ഈ “രാജാക്കൻമാർ”ക്കു കൊടുക്കപ്പെടുന്ന ബഹുമാനത്തിന്റെ, ഭക്തിയുടെപോലും, വീക്ഷണത്തിൽ ഈ വിശ്വാസത്തിന് തിരുവെഴുത്തടിസ്ഥാനമുണ്ടോ എന്ന ചോദ്യം ഉദിക്കുന്നു.
ഈ സന്ദർശകരെ പരാമർശിക്കുന്ന ഏക സുവിശേഷം മത്തായിയുടേതാണ്. (2:1-12) എന്നാൽ മൂന്നുപേരുണ്ടായിരുന്നുവെന്നും അവർ രാജാക്കൻമാരായിരുന്നുവെന്നും മത്തായി പറയുന്നുവോ, അവൻ അവരുടെ പേരുകൾ രേഖപ്പെടുത്തുന്നുണ്ടോ? കത്തോലിക്കാ വർത്തമാനപ്പത്രമായ കെർച്ചൻസെയററുംഗ ഫർ ഡാസ ബിസ്തും ആച്ചെൻ ഇപ്രകാരം സമ്മതിക്കുന്നു: “മൂന്നു വിശുദ്ധരാജാക്കൻമാർ അങ്ങനെതന്നെ ബൈബിളിൽ പരാമർശിക്കപ്പെട്ടിട്ടില്ല. ആറാം നൂററാണ്ടിന്റെ ആരംഭത്തിൽ തുടങ്ങി ജ്ഞാനികൾ . . . മൂന്നു രാജാക്കൻമാർ ആയിരുന്നു എന്ന് മനസ്സിലാക്കപ്പെട്ടു . . . ജ്യോൽസ്യൻമാരുടെ എണ്ണം സംബന്ധിച്ച്, . . . മത്തായി വിശദീകരണം ഒന്നും നൽകുന്നില്ല. . . . ഒൻപതാം നൂററാണ്ടിൽ അവർ ഗാസ്പാർ, മെൽക്കിയോർ, ബാൽത്തസാർ എന്നീ പേരുകളിൽ ആദ്യമായി പ്രത്യക്ഷപ്പെട്ടു.” അതുകൂടാതെ, കത്തോലിക്കാ റഫറൻസ് പുസ്തകമായ ലെകസിക്കൻ ഫർ തിയോളജി അൻഡ കെർച്ചെ ഗ്രീക്ക് വാക്കായ മാഗോയിക്ക് രാജാക്കൻമാർ എന്ന് അർത്ഥമില്ല പകരം, “ജ്യോതിഷവിദ്യയിൽ നിഗൂഢജ്ഞാനമുള്ളവർ” എന്നാണ് അർത്ഥം എന്ന് പറയുന്നു. ജസ്ററിൻ മാർട്ടർ, ഓറിജൻ, തെർത്തുല്യൻ എന്നിവരും ആ വാക്കിന്റെ അർത്ഥം “ജ്യോൽസ്യൻ” എന്നാണെന്ന് മനസ്സിലാക്കിയിരുന്നു. ആധുനിക ബൈബിൾ ഭാഷാന്തരങ്ങളും മത്തായി 2:1, 7-ൽ “ജ്യോൽസ്യൻമാർ” എന്ന പദം ഉപയോഗിക്കുന്നു.—ആൻ അമേരിക്കൻ ട്രാൻസേഷ്ളൻ.
ഒരു ശിശുവെന്ന നിലയിലുള്ള യേശുവിന്റെ ജനനരംഗങ്ങളിൽ മാററമില്ലാതെ “മൂന്നു രാജാക്കൻമാരെ” ഉൾപ്പെടുത്തുന്നുണ്ടെങ്കിലും അവർ അവന്റെ ജനനസമയത്ത് സന്നിഹിതരായിരുന്നോ? ആ ശബ്ദകോശം ഇപ്രകാരം കൂട്ടിച്ചേർക്കുന്നു: “മത്തായി 2:16 ആ സന്ദർശനം ഒരുപക്ഷേ യേശുവിന്റെ ജനനത്തിനു ശേഷം ഒന്നോ അതിലധികമോ വർഷം കഴിഞ്ഞായിരുന്നു സംഭവിച്ചത് എന്ന് സൂചിപ്പിക്കുന്നു.” നിശ്ചയമായും 11-ാം വാക്യം അവർ “കുട്ടിയെ കണ്ടത്” ഒരു “വീട്ടിലാ”യിരുന്നു എന്നു പറയുന്നു, ഒരു തൊഴുത്തിലല്ലായിരുന്നു.—കിംഗ ജയിംസ വേർഷ്യൻ.b
“വിശുദ്ധ രാജാക്കൻമാർ” എന്ന പദം സംബന്ധിച്ചെന്ത്? ആ സന്ദർശകരെ ഉചിതമായി വിശുദ്ധർ എന്നു വിളിക്കാൻ കഴിയുമോ? തിരുവെഴുത്തുകൾ അവരെ ഒരിക്കലും അങ്ങനെ വർണ്ണിക്കുന്നില്ല. അവർ യഥാർത്ഥത്തിൽ ദിവ്യതത്വത്തെ ലംഘിക്കുന്നവരായിരുന്നു. യെശയ്യാവ് 47:13, 14-ൽ ദൈവം “ആകാശങ്ങളുടെ ആരാധകരെ [സെപററുവജിൻറ അനുസരിച്ച് “ജ്യോൽസ്യൻമാരെ”], നക്ഷത്രങ്ങൾ നോക്കുന്നവരെ,” കുററം വിധിക്കുന്നു. (ആവർത്തനം 18:10 താരതമ്യപ്പെടുത്തുക.) ഈ ജ്യോൽസ്യൻമാർ “കിഴക്കൻഭാഗങ്ങളിൽ നിന്ന്,” ഏററവും സാധ്യതയനുസരിച്ച് ആത്മവിദ്യാപരമായ ആരാധനയുടെ അപ്പോഴത്തെ കേന്ദ്രമായിരുന്ന അശുദ്ധ ബാബിലോണിൽനിന്നായിരുന്നു വന്നത്, അവർ അവിടെ വ്യാജദൈവങ്ങളെയാണ് ആരാധിച്ചത്. അതുകൊണ്ട് അവർ മററാരും കണ്ടതായി റിപ്പോർട്ടുചെയ്യപ്പെടാത്ത, നീങ്ങിക്കൊണ്ടിരുന്നതായി അവർ വിചാരിച്ച ഒരു “നക്തത്ര”ത്താൽ നയിക്കപ്പെട്ടു. കൂടാതെ, “നക്തത്രം” അവരെ ആദ്യം ഹെരോദാവ് രാജാവിന്റെ അടുത്തേക്ക് നയിച്ചു എന്നും മത്തായി ചൂണ്ടിക്കാണിക്കുന്നു, അപ്പോൾ അവൻ യേശുവിനെ കൊല്ലിക്കാനാണ് ശ്രമിച്ചത്.—മത്തായി 2:1, 2.
ഇല്ല, ദൈവം അവരെ യേശുവിന്റെ അടുക്കലേക്ക് അയക്കുന്നതിന് ഒരു “നക്തത്രത്തെ” അയച്ചില്ല. ഈ “നക്തത്രം” അയക്കപ്പെട്ടത് യേശു തന്റെ ദൈവദത്തമായ നിയോഗം നിറവേററാൻ കഴിയുന്നതിനു മുമ്പ് അവനെ നശിപ്പിക്കാൻ ശ്രമിച്ച ആരാലെങ്കിലും ആയിരിക്കാനല്ലേ കൂടുതൽ സാധ്യത?—ഉൽപ്പത്തി 3:15 താരതമ്യംചെയ്യുക.
ദൈവവചനത്തെ “പാരമ്പര്യ”ത്തോടു കൂട്ടിക്കലർത്തിക്കൊണ്ട് “വിലയില്ലാത്തതാക്കി”ത്തീർക്കാൻ കഴിയുമെന്ന് യേശു മുന്നറിയിപ്പുനൽകി. (മത്തായി 15:6) ഈ ആളുകളെ വലയം ചെയ്തിരിക്കുന്ന പാരമ്പര്യങ്ങൾ വ്യക്തമായും തിരുവെഴുത്തുവിരുദ്ധമാണ്. അതുകൊണ്ട് ജ്യോൽസ്യൻമാരെ പൂജിക്കുകയൊ അവരെ വിശുദ്ധൻമാരായി കണക്കാക്കുകയൊ ചെയ്യുന്നത് തെററാണെന്നതിനോട് നിങ്ങൾ യോജിക്കുകയില്ലേ? (w88 12/15)
[അടിക്കുറിപ്പുകൾ]
a വൈദികർ ഒരു വിശദീകരണമെന്ന നിലയിൽ ലാററിൻ പദസഞ്ചയമായ ക്രിസററസ മാൻഷ്യനെം ബെനിഡികാററ എന്നതിലേക്കും വിരൽചൂണ്ടുന്നു, “ക്രിസ്തു ഈ ഭവനത്തെ അനുഗ്രഹിക്കട്ടെ.”
b ജ്യോൽസ്യൻമാരുടെ വരവിനെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾക്ക് വാച്ച്ടവറിന്റെ 1979 ഡിസംബർ 15 ലക്കം പേജ് 30 കാണുക.