കുട്ടികളെ യോഗങ്ങളിൽനിന്നു മാറ്റിനിർത്തുകയോ?
‘ശിശുക്കളെയും കുട്ടികളെയും ഒരിക്കലും ദൈവത്തിന്റെ ആലയത്തിലേക്കു കൊണ്ടുവരരുത്.’ വിശ്രുതനായ ബൈബിൾഭാഷ്യകാരനായിരുന്ന ആഡം ക്ലാർക്കിന്റെ വൈകാരികവിചാരങ്ങളായിരുന്നു ഇവ. തീർച്ചയായും ‘വീട്ടിലില്ലാത്തപ്പോൾ കുട്ടിയെ സംരക്ഷിക്കാൻ ആളില്ലാത്ത ദരിദ്രയായ മാതാവിന് അദ്ദേഹം ഒരു സൗജന്യമനുവദിച്ചു. “സഭക്കും ചില ശുശ്രൂഷകർക്കും ഒരു കുട്ടി കരയുന്നതു ശല്യമാണെങ്കിലും” തങ്ങളുടെ കുട്ടികളെ പള്ളിയിൽ കൊണ്ടുവരാൻ അങ്ങനെയുള്ള മാതാക്കളെ അനുവദിക്കാം.
ക്ലാർക്ക് തന്റെ കുട്ടികൾക്കെതിരായ മുൻവിധി നെഹമ്യാവ് 8:2-ലെ ബൈബിൾവാക്യത്തിൽ അടിസ്ഥാനപ്പെടുത്തി. അതിങ്ങനെ വായിക്കപ്പെടുന്നു: “അതനുസരിച്ച് പുരോഹിതനായ എസ്രാ പുരുഷൻമാരുടെയും അതുപോലെതന്നെ സ്ത്രീകളുടെയും ശ്രദ്ധിക്കാൻതക്ക ബുദ്ധിയുള്ള എല്ലാവരുടെയും സഭയുടെ മുൻപാകെ നിയമം കൊണ്ടുവന്നു.” എന്നിരുന്നാലും അങ്ങനെയുള്ള ഒരു വ്യാഖ്യാനം ആവർത്തനം 31:12-ന്റെ ആത്മാവിനു വിരുദ്ധമാണ്: “ജനം, പുരുഷൻമാരും സ്ത്രീകളും കുഞ്ഞുങ്ങളും ശ്രദ്ധിക്കേണ്ടതിനും പഠിക്കേണ്ടതിനും. . .അവരെ കൂട്ടിവരുത്തുക.”—2 തിമൊഥെയോസ് 3:15 കൂടെ കാണുക.
ഇതിന്റെ വീക്ഷണത്തിൽ ഈ മീററിംഗ് ക്രമീകരിച്ചതിൽ നെഹെമ്യാവിനു ആരെയെങ്കിലും ഒഴിവാക്കാൻ ഉദ്ദേശ്യമുണ്ടായിരുന്നുവെന്നു തോന്നുന്നില്ല. പകരം ക്ഷണത്തിന്റെ ഉദ്ദേശ്യം “ശ്രദ്ധിക്കാൻതക്ക ബുദ്ധിയുള്ള” എല്ലാവരെയും ഉൾപ്പെടുത്താൻ, പൂർണ്ണപങ്കാളിത്തത്തിനു പ്രോൽസാഹിപ്പിക്കാൻ, ആയിരിക്കാനിടയുണ്ട്! സംരക്ഷണമില്ലാതെ കുട്ടികളെ വിടാൻ മാതാപിതാക്കളോടാവശ്യപ്പെടുന്നത് എത്ര ന്യായരഹിതമായിരിക്കുമായിരുന്നു!
ഇന്ന് ക്രിസ്തീയയോഗങ്ങളിലേക്ക് തങ്ങളുടെ ശിശുക്കളെയും കുട്ടികളെയും കൊണ്ടുവരാൻ യഹോവയുടെ സാക്ഷികൾ പ്രോൽസാഹിപ്പിക്കപ്പെടുന്നുവെന്നത് കൗതുകകരമാണ്. ഇത് ചിലപ്പോൾ ചെറിയ ശല്യങ്ങളും മാതാപിതാക്കൾക്കു കുറേ സമ്മർദ്ദവും വരുത്തിയേക്കാമെന്നുള്ളതു സത്യംതന്നെ. എന്നാൽ ശാന്തരായിരിക്കാൻ തങ്ങളുടെ കുട്ടികളെ പരിശീലിപ്പിക്കാൻ ക്രിസ്തീയ മാതാപിതാക്കൾ ശ്രമംചെലുത്തുന്നു. കാലാന്തരത്തിൽ തങ്ങളുടെ കുഞ്ഞുങ്ങൾ “ശ്രദ്ധിക്കാൻതക്ക ബുദ്ധിയുള്ള”വരായിരിക്കുകയും ജീവദായകമായ വിവരങ്ങൾ ഉൾക്കൊള്ളുകയും ചെയ്യും.—എബ്രായർ 10:24, 25. (w87 2/1)