വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w89 12/1 പേ. 30
  • നിങ്ങൾ ഓർമ്മിക്കുന്നുവോ?

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • നിങ്ങൾ ഓർമ്മിക്കുന്നുവോ?
  • വീക്ഷാഗോപുരം—1989
  • സമാനമായ വിവരം
  • യോഹന്നാന്റെ സുവിശേഷത്തിൽനിന്നുള്ള വിശേഷാശയങ്ങൾ
    2008 വീക്ഷാഗോപുരം
  • ബൈബിൾ പുസ്‌തക നമ്പർ 43—യോഹന്നാൻ
    ‘എല്ലാ തിരുവെഴുത്തും ദൈവനിശ്വസ്‌തവും പ്രയോജനപ്രദവുമാകുന്നു’
  • സൻഹെ​ദ്രി​നും പീലാ​ത്തൊ​സി​നും മുമ്പാ​കെ​യുള്ള വിചാരണ
    യേശു​—വഴിയും സത്യവും ജീവനും
  • യേശുക്രിസ്‌തു ആരാണ്‌?
    2005 വീക്ഷാഗോപുരം
കൂടുതൽ കാണുക
വീക്ഷാഗോപുരം—1989
w89 12/1 പേ. 30

നിങ്ങൾ ഓർമ്മി​ക്കു​ന്നു​വോ?

നിങ്ങൾ വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ അടുത്ത കാലത്തെ ലക്കങ്ങൾ വായി​ച്ചാ​സ്വ​ദി​ച്ചി​രി​ക്കു​ന്നു​വോ? ശരി, ചുവടെ ചേർക്കുന്ന ചോദ്യ​ങ്ങൾക്ക്‌ ഉത്തരം പറയാൻ നിങ്ങൾക്കു കഴിയു​മോ​യെന്ന്‌ കാണുക:

□ എല്ലാ ബൈബി​ളെ​ഴു​ത്തു​കാ​രും തങ്ങളുടെ അവതര​ണ​ത്തി​ലുള്ള വ്യത്യാ​സങ്ങൾ ഗണ്യമാ​ക്കാ​തെ ഏതു ദിശയി​ലേ​ക്കും ദൈ​വോ​ദ്ദേ​ശ്യ​ത്തി​ലേ​ക്കും വിരൽചൂ​ണ്ടി?

മനുഷ്യ​വർഗ്ഗത്തെ സന്തുഷ്ട​രാ​ക്കാൻ യഹോ​വ​യാം ദൈവം എന്തു ചെയ്യു​മെ​ന്നും ദൈവാം​ഗീ​കാ​രം പ്രാപി​ക്കാൻ മനുഷ്യർ വ്യക്തി​പ​ര​മാ​യി എന്തു ചെയ്യണ​മെ​ന്നും അവരെ​ല്ലാം കാണി​ച്ചു​തന്നു.—2⁄1 പേജ്‌ 7.

□ സത്യ​ക്രി​സ്‌ത്യാ​നി​ക​ളും നാമ​ധേ​യ​ക്രി​സ്‌ത്യാ​നി​ക​ളും തമ്മിലുള്ള ശ്രദ്ധേ​യ​മായ നാലു വ്യത്യാ​സ​ങ്ങ​ളെ​ന്തെ​ല്ലാം?

സത്യ ക്രിസ്‌ത്യാ​നി​കൾ രക്തം വർജ്ജി​ക്കു​ന്നു. (പ്രവൃ​ത്തി​കൾ 15:28, 29) അവർ ഉയർന്ന ഒരു ധാർമ്മിക നിലവാ​രം പുലർത്തു​ന്നു. (1 കൊരി​ന്ത്യർ 6:9, 10) യഥാർത്ഥ ക്രിസ്‌ത്യാ​നി​കൾ രാഷ്‌ട്രീ​യ​വും അനേകം ദേശീയ ശണ്‌ഠ​ക​ളും സംബന്ധിച്ച്‌ നിഷ്‌പ​ക്ഷ​രാ​യി നില​കൊ​ള്ളു​ന്നു. (യോഹ​ന്നാൻ 17:16) യേശു​വി​നെ പിന്തു​ട​രു​ന്നവർ തങ്ങളുടെ ഗാർഹിക ബന്ധങ്ങൾക്ക്‌ അവന്റെ ദൃഷ്ടാ​ന്തത്തെ ഒരു മാതൃ​ക​യാ​യി ഉപയോ​ഗി​ക്കു​ന്നു. (എഫേസ്യർ 5:21-25)—2⁄1 പേജുകൾ 11-13.

□ സത്യസ​ന്ധ​രാ​യി​രി​ക്കു​ന്ന​തി​ന്റെ ചില പ്രതി​ഫ​ല​ങ്ങ​ളും പ്രയോ​ജ​ന​ങ്ങ​ളും എന്തെല്ലാം?

ആശ്രയ​ത്തി​ന്റെ​യും ആത്മവി​ശ്വാ​സ​ത്തി​ന്റെ​യും ഒരു കാലാവസ്ഥ വികാസം പ്രാപി​ക്കു​ക​യും ആരോ​ഗ്യ​പ്ര​ദ​മായ മനോ​ഭാ​വ​ങ്ങ​ളി​ലേ​ക്കും ബന്ധങ്ങളി​ലേ​ക്കും നയിക്കു​ക​യും ചെയ്യുന്നു. സത്യസന്ധത ശുദ്ധമായ ഒരു മനഃസാ​ക്ഷി​ക്കും സംഭാവന ചെയ്യുന്നു, അതു മനഃസ​മാ​ധാ​ന​വും നൽകുന്നു. തന്നിമി​ത്തം ഒരുവന്‌ ബുദ്ധി​മു​ട്ടി​ന്റെ ഭീതി കൂടാതെ മററു​ള്ള​വരെ അഭിമു​ഖീ​ക​രി​ക്കാൻ കഴിയും. (എബ്രായർ 9:14; 1 തിമൊ​ഥെ​യോസ്‌ 1:19)—3⁄1 പേജ്‌ 7.

□ വെളി​പ്പാട്‌ 9:16-ൽ പറഞ്ഞി​രി​ക്കുന്ന “കുതി​രപ്പട”യാൽ പ്രതി​നി​ധാ​നം ചെയ്യ​പ്പെ​ടു​ന്ന​തെന്ത്‌?

ഈ പ്രതീ​കാ​ത്മക കുതി​രകൾ കുറഞ്ഞു​വ​രുന്ന അഭിഷി​ക്ത​ശേ​ഷി​പ്പി​നെ മാത്രമല്ല, വർദ്ധി​ച്ചു​വ​രു​ന്ന​തും ശക്തവു​മായ “വേറെ ആടുക​ളു​ടെ” “മഹാപു​രു​ഷാര”ത്തെയും പ്രതി​നി​ധാ​നം​ചെ​യ്യു​ന്നു. (വെളി​പ്പാട്‌ 7:9; യോഹ​ന്നാൻ 10:16)—4⁄1 പേജ്‌ 19.

□ ഇന്നത്തെ കൗമാ​ര​പ്രായ ഗർഭധാ​ര​ണ​ത്തി​നുള്ള പരിഹാ​ര​മെ​ന്താണ്‌?

യുവജ​ന​ങ്ങൾക്ക്‌ ധാർമ്മി​ക​വും ആത്മീയ​വു​മായ മാർഗ്ഗ​ദർശനം കൊടു​ക്ക​പ്പെ​ടണം. ഇതു ചെയ്യു​ന്ന​തി​നുള്ള ഉത്തരവാ​ദി​ത്വം മാതാ​പി​താ​ക്കൾക്കാ​ണു​ള്ള​തെന്ന്‌ ബൈബിൾ പ്രകട​മാ​ക്കു​ന്നു. (എഫേസ്യർ 6:4)—5⁄1 പേജ്‌ 27.

□ പണ്ടത്തെ​യും ഇപ്പോ​ഴ​ത്തെ​യും സാക്ഷി​ക​ളു​ടെ മിഷന​റി​വേ​ല​യു​ടെ വിജയ​ത്തിന്‌ സംഭാ​വ​ന​ചെ​യ്‌തി​രി​ക്കുന്ന മൂന്ന്‌ അടിസ്ഥാന ഘടകങ്ങ​ളേവ?

ഒന്ന്‌ ആളുകളെ അവരുടെ വീടു​ക​ളിൽ വ്യക്തി​പ​ര​മാ​യി സമീപി​ക്കു​ന്ന​താണ്‌. മറെറാന്ന്‌ വളച്ചു​കെ​ട്ടി​ല്ലാത്ത, ലളിത​മായ, ബൈബി​ള​ധി​ഷ്‌ഠിത രാജ്യ​സ​ന്ദേ​ശ​മാണ്‌. മൂന്നാ​മ​ത്തേത്‌ ആളുക​ളു​മാ​യി ഇടപെ​ടു​ന്ന​തിൽ മിഷന​റി​മാർ പ്രകട​മാ​ക്കുന്ന ക്രിസ്‌തു​തു​ല്യ വ്യക്തി​ത്വ​മാണ്‌—6⁄1 പേജ്‌ 14.

□ മക്കളെ വിജയ​ക​ര​മാ​യി വളർത്തു​ന്നത്‌ പ്രയാ​സ​ക​ര​മാ​ക്കു​ന്ന​തെന്ത്‌?

മാതാ​പി​താ​ക്ക​ളും മക്കളും അപൂർണ്ണ​രാണ്‌, തന്നിമി​ത്തം തെററു​കൾ ചെയ്യുന്നു. (റോമർ 5:12) കൂടാതെ, വളർന്നു​കൊ​ണ്ടി​രി​ക്കുന്ന കുട്ടികൾ ഇന്നത്തെ സമൂഹ​ത്തി​ന്റെ ചീത്ത പ്രവണ​ത​ക​ളാൽ വളരെ​യ​ധി​കം സ്വാധീ​നി​ക്ക​പ്പെ​ടു​ന്നു; ഇത്‌ അവരുടെ മൂല്യ​ങ്ങ​ളെ​യും ജീവി​ത​വീ​ക്ഷ​ണ​ത്തെ​യും പ്രതി​കൂ​ല​മാ​യി ബാധി​ക്കു​ന്നു. (2 തിമൊ​ഥെ​യോസ്‌ 3:1-5)—8⁄1 പേജ്‌ 4.

□ സെഫന്യാവ്‌ 3:9-ൽ പറഞ്ഞി​രി​ക്കുന്ന “നിർമ്മ​ല​മായ ഭാഷ” എന്താണ്‌?

ഇത്‌ യഹോ​വയെ തോ​ളോ​ടു​തോൾചേർന്ന്‌ സേവി​ക്കാൻ സകല ജനതക​ളി​ലെ​യും വർഗ്ഗങ്ങ​ളി​ലെ​യും ദൈവ​ഭ​യ​മുള്ള ആളുകളെ പ്രാപ്‌ത​രാ​ക്കുന്ന തിരു​വെ​ഴു​ത്തു​സ​ത്യ​മാ​കുന്ന ഭാഷയാണ്‌.—8⁄1 പേജ്‌ 8.

□ ഒരുവൻ എന്തു മുഖേന യഹോ​വ​യാൽ അംഗീ​ക​രി​ക്ക​പ്പെ​ടു​ന്നു?

സമർപ്പ​ണ​വും സ്‌നാ​പ​ന​വും മുഖേന. അപൂർണ്ണ​മ​നു​ഷ്യന്‌ ഒരു ‘സൻമന​സ്സുള്ള മനുഷ്യൻ’ അഥവാ ദൈവാം​ഗീ​കാ​ര​മുള്ള മനുഷ്യൻ ആയിത്തീ​രുക സാദ്ധ്യ​മാണ്‌. (ലൂക്കോസ്‌ 2:14)—8⁄1 പേജ്‌ 14.

□ തെററു ചെയ്യുന്ന മൈന​റായ ഒരു കുട്ടി സ്‌നാ​പ​ന​മേൽക്കാത്ത ഒരു പ്രസാ​ധ​ക​നെന്ന നിലയിൽ അയോ​ഗ്യ​നാ​യാൽ അല്ലെങ്കിൽ അവൻ പുറത്താ​ക്ക​പ്പെ​ട്ടാൽ പോലും അവനെ സഹായി​ക്കാൻ മാതാ​പി​താ​ക്കൾക്ക്‌ എന്തു​ചെ​യ്യാൻ കഴിയും?

മാതാ​പി​താ​ക്കൾ ഭക്ഷണവും വസ്‌ത്ര​വും അഭയവും പ്രദാ​നം​ചെ​യ്യു​ന്ന​തിൽ തുടരു​ന്ന​തു​പോ​ലെ അവർ ദൈവ​വ​ച​ന​ത്തി​നു ചേർച്ച​യാ​യി അവന്‌ ഉപദേ​ശ​വും ശിക്ഷണ​വും കൊടു​ക്കണം. അവർക്ക്‌ അവനു​മാ​യി ഒററക്ക്‌ അദ്ധ്യയനം നടത്തു​ക​യോ കുടും​ബാ​ദ്ധ്യ​യ​ന​ക്ര​മീ​ക​ര​ണ​ത്തിൽ അവനെ പങ്കെടു​പ്പി​ക്കു​ക​യോ ചെയ്യാ​വു​ന്ന​താണ്‌.—8⁄1 പേജ്‌ 23.

□ ദൈവ​വു​മാ​യി ഒരു ബന്ധം വികസി​പ്പി​ച്ചെ​ടു​ക്കു​ന്ന​തിൽനിന്ന്‌ ഏതു സ്വാത​ന്ത്ര്യ​ങ്ങൾ സംസി​ദ്ധ​മാ​കു​ന്നു?

അടിമ​പ്പെ​ടു​ത്തുന്ന മാനു​ഷ​ഭ​യ​ത്തിൽനി​ന്നും യഥാർഥ അർത്ഥമോ മൂല്യ​മോ ഇല്ലാത്ത ഭാര​പ്പെ​ടു​ത്തുന്ന ആചാര​ങ്ങ​ളിൽനി​ന്നു​മുള്ള സ്വാത​ന്ത്ര്യം. (സദൃശ​വാ​ക്യ​ങ്ങൾ 29:25) കൂടാതെ, മരണഭീ​തി​യിൽനി​ന്നുള്ള സ്വാത​ന്ത്ര്യ​വും. (സഭാ​പ്ര​സം​ഗി 9:5, 10; യോഹ​ന്നാൻ 5:28, 29)—9⁄1 പേജ്‌ 5.

□ വെളി​പ്പാട്‌ 11:1ൽ പരാമർശി​ച്ചി​രി​ക്കുന്ന ആലയ​മേ​താണ്‌, അത്‌ എപ്പോൾ ആസ്‌തി​ക്യ​ത്തിൽ വന്നു?

അത്‌ വലിയ ആത്മീയാ​ല​യ​മാണ്‌, അതിന്റെ അതിവി​ശു​ദ്ധം സ്വർഗ്ഗ​ത്തി​ലെ യഹോ​വ​യു​ടെ വാസസ്ഥ​ല​മാണ്‌. യേശു അഭി​ഷേകം ചെയ്യ​പ്പെ​ടു​ക​യും മഹാപു​രോ​ഹി​ത​നാ​യി സേവി​ച്ചു​തു​ട​ങ്ങു​ക​യും ചെയ്‌ത ക്രി.മു. 29ൽ അത്‌ ആസ്‌തി​ക്യ​ത്തിൽ വന്നു.—9⁄1 പേജ്‌ 12.

□ “അഗ്‌നോ​സ്‌റ​റിക്ക്‌” (അജ്ഞേയം) എന്ന പദം എന്തിൽനിന്ന്‌ നിഷ്‌പ​ന്ന​മാ​യി​രി​ക്കു​ന്നു, അത്‌ ബൈബി​ളിൽ എങ്ങനെ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നു?

“അഗ്‌നോ​സ്‌റ​റിക്ക്‌” എന്നത്‌ “അറിയ​പ്പെ​ടാത്ത” എന്നർത്ഥ​മുള്ള അഗ്‌നോ​സ്‌റേ​റസ്‌ എന്ന ഗ്രീക്ക്‌ പദത്തിൽനിന്ന്‌ നിഷ്‌പ​ന്ന​മാ​യി​രി​ക്കു​ന്ന​താണ്‌. ഏതൻസു​കാ​രോ​ടുള്ള തന്റെ ഒരു പ്രസം​ഗ​ത്തിൽ “ഒരു അജ്ഞാത​ദേ​വന്‌” സമർപ്പി​ത​മാ​യി​രുന്ന ഒരു വിഗ്ര​ഹാ​രാ​ധക ബലിപീ​ഠത്തെ പരാമർശി​ച്ച​പ്പോൾ പൗലോസ്‌ അതിന്റെ ഒരു രൂപം ഉപയോ​ഗി​ച്ചു. (പ്രവൃ​ത്തി​കൾ 17:23)—9⁄1 പേജ്‌ 21.

□ യഹോ​വ​യോട്‌ നന്ദി പ്രകടി​പ്പി​ക്കാ​നുള്ള ചില മാർഗ്ഗ​ങ്ങ​ളേവ?

നന്ദി ശക്തമാ​യി​രി​ക്കു​മ്പോൾ വിലമ​തി​പ്പുള്ള ഹൃദയ​ത്തിൽ ദൈവത്തെ സേവി​ക്കാ​നുള്ള ഒരു അദമ്യ​മായ ആഗ്രഹം വളരുന്നു. ഈ ആഗ്രഹത്തെ തൃപ്‌തി​പ്പെ​ടു​ത്താ​നുള്ള ഒരു മാർഗ്ഗം ശുശ്രൂ​ഷ​യിൽ, ഒരുപക്ഷേ, പയനി​യർശു​ശ്രൂ​ഷ​യിൽ ഏർപ്പെ​ടു​ക​യാണ്‌. മറെറാന്ന്‌ ലോക​വ്യാ​പ​ക​മാ​യി ഇപ്പോൾ നടന്നു​വ​രുന്ന നിർമ്മാ​ണ​പ​രി​പാ​ടി​യിൽ സഹകരി​ക്കു​ക​യാണ്‌.—10⁄1 പേജ്‌ 20.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക