യേശുവിന്റെ ജനനം വെറും ഐതിഹ്യമോ?
ക്രിസ്തുവിന്റെ ജനനം! അത് ക്രൈസ്തവലോകത്തിന്റെ ഏററവും വലിയ വാർഷികാഘോഷത്തിന്റെ അടിസ്ഥാനമാണെന്നാണ് അവകാശവാദം. എന്നിരുന്നാലും വിരോധാഭാസമെന്ന് പറയട്ടെ, അനേകം വൈദികർ യേശുവിന്റെ ജനനത്തെക്കുറിച്ചുള്ള സുവിശേഷ വിവരണങ്ങളിലെ വിവിധ വശങ്ങളെ കേവലം ഐതിഹ്യം എന്ന നിലയിൽ തള്ളിക്കളയുന്നു. ദൃഷ്ടാന്തത്തിന് ജോതിഷക്കാരുടെ അഥവാ “ജ്ഞാനികളുടെ” സന്ദർശനത്തെ സംബന്ധിച്ച മത്തായിയുടെ വിവരണത്തെക്കുറിച്ച് ഇൻറർപ്രട്ടേഴ്സ് ബൈബിൾ പറയുന്നു: “അങ്ങനെ അത് ചിത്രാലങ്കാരമാണോ അല്ലെങ്കിൽ തീർച്ചയായും ഒരു അക്ഷരീയ വസ്തുതയെന്ന നിലയിൽ അത് ‘സംഭവിക്കുകതന്നെ ചെയ്തോ’ എന്ന് തിട്ടപ്പെടുത്താൻ മാർഗ്ഗമില്ല. വിവരണത്തിന്റെ മൂല്യവും പ്രാധാന്യവും അതിന്റെ കൃത്യതയിൽ ആശ്രയിച്ചിരിക്കുന്നില്ല. ഈ കഥ ഒരു കലാനിർമ്മിതിയായി വിചാരിക്കപ്പെടേണ്ടതാണ്.”
അങ്ങനെയുള്ള നിരൂപകൻമാർ ക്രിസ്തുവിന്റെ ജനനത്തെക്കുറിച്ചുള്ള സുവിശേഷ വിവരണങ്ങൾ ചരിത്രപരം എന്ന് വീക്ഷിക്കപ്പെടാൻ കഴിയാത്തവിധം തികച്ചും വിശദാംശങ്ങളില്ലാത്തവയാണെന്ന് മിക്കപ്പോഴും വാദിക്കുന്നു. എന്നാൽ മശിഹായായ യേശുവിന്റെ ജീവിതവും കാലങ്ങളും എന്ന തന്റെ പുസ്തകത്തിൽ ആൽഫ്രഡ് എഡർഷെയിം ഇങ്ങനെ തിരിച്ചടിക്കുന്നു: “ഇത്തരം ഒരു [ഐതിഹ്യമായ] സംഭവത്തിന്റെ കൃത്രിമമോ ഐതിഹ്യപരമോ ആയ യാതൊരു വർണ്ണനക്കും അതിന്റെ സ്വഭാവമായി ഇത്തരം വിശദാംശങ്ങളുടെ അപര്യാപ്തതയോ അഭാവമോ ഉണ്ടായിരിക്കുമായിരുന്നില്ല എന്ന് സുരക്ഷിതമായി തറപ്പിച്ചു പറയാവുന്നതാണ്. എന്തെന്നാൽ ഐതിഹ്യത്തിന്റെയും പാരമ്പര്യത്തിന്റെയും രണ്ട് അത്യന്താപേക്ഷിതസവിശേഷതകൾ അവ തങ്ങളുടെ വീരപുരുഷൻമാർക്ക് മഹത്വത്തിന്റെ ഒരു പ്രഭാവലയം ചാർത്താൻ എപ്പോഴും ശ്രമിക്കുന്നുവെന്നും മററ് പ്രകാരത്തിൽ കുറവുള്ള വിശദാംശങ്ങൾ നൽകാൻ തുനിയുന്നുവെന്നുമുള്ളതാണ്.”
എന്നിരുന്നാലും യേശുവിന്റെ ജനനത്തെ സംബന്ധിച്ച് സുവിശേഷങ്ങൾ ഇത്ര വളരെ കുറച്ചു വിശദാംശങ്ങൾ നൽകുന്നതെന്തുകൊണ്ട്? മുഖ്യമായി അതിന്റെ കാരണം അവന്റെ ജനനത്തിനല്ല അവന്റെ മരണത്തനാണ് വലിയ പ്രാധാന്യമുള്ളത് എന്നതാണ്. (മത്തായി 20:28) എഡർ ഷെയിം നമ്മെ കൂടുതലായി ഇങ്ങനെ അനുസ്മരിപ്പിക്കുന്നു: “യേശുവിന്റെ ജീവചരിത്രമോ അതിനുവേണ്ടിയുള്ള വിവരങ്ങൾ പോലുമോ പ്രദാനം ചെയ്യുക എന്നതായിരുന്നില്ല സുവിശേഷങ്ങളുടെ ലക്ഷ്യം: എന്നാൽ അവക്ക് ദ്വിവിധമായ ഈ ലക്ഷ്യമുണ്ടായിരുന്നു: അവ വായിക്കുന്നവർ ‘യേശു ദൈവപുത്രനായ ക്രിസ്തുവാണെന്ന് വിശ്വസിക്കയും’ വിശ്വസിക്കുന്നതിനാൽ ‘അവന്റെ നാം മുഖേന അവർക്ക് ജീവൻ ഉണ്ടാവുകയും ചെയ്യുക’ എന്നതു തന്നെ.” (w88 6/1)