വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w91 11/1 പേ. 8-9
  • ക്ഷമയുടെ ഒരു പാഠം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ക്ഷമയുടെ ഒരു പാഠം
  • വീക്ഷാഗോപുരം—1991
  • സമാനമായ വിവരം
  • ക്ഷമയുടെ ഒരു പാഠം
    ജീവിച്ചിരുന്നിട്ടുള്ളതിലേക്കും ഏറ്റവും മഹാനായ മനുഷ്യൻ
  • ക്ഷമി​ക്കേ​ണ്ട​തി​ന്റെ ആവശ്യം
    യേശു​—വഴിയും സത്യവും ജീവനും
  • ക്ഷമിക്കേണ്ടത്‌ എന്തുകൊണ്ട്‌?
    മഹാനായ അധ്യാപകനിൽനിന്ന്‌ പഠിക്കാം!
  • ക്ഷമിക്കാത്ത അടിമ
    മഹദ്‌ഗുരുവിനെ ശ്രദ്ധിക്കൽ
കൂടുതൽ കാണുക
വീക്ഷാഗോപുരം—1991
w91 11/1 പേ. 8-9

യേശു​വി​ന്റെ ജീവി​ത​വും ശുശ്രൂ​ഷ​യും

ക്ഷമയുടെ ഒരു പാഠം

യേശു ഇപ്പോ​ഴും ശിഷ്യൻമാ​രോ​ടൊത്ത്‌ കഫർന്ന​ഹൂ​മി​ലുള്ള വീട്ടിൽത്ത​ന്നെ​യാണ്‌. അവൻ സഹോ​ദ​രൻമാർ തമ്മിലുള്ള പ്രശ്‌ന​ങ്ങളെ എങ്ങനെ കൈകാ​ര്യം​ചെ​യ്യ​ണ​മെ​ന്ന​തു​സം​ബ​ന്ധിച്ച്‌ അവരു​മാ​യി ചർച്ച​ചെ​യ്യു​ക​യാ​യി​രു​ന്നു. അതു​കൊണ്ട്‌ പത്രോസ്‌ ഇങ്ങനെ ചോദി​ക്കു​ന്നു: “കർത്താവേ എത്ര പ്രാവ​ശ്യം എന്റെ സഹോ​ദരൻ എന്നോട്‌ പാപം​ചെ​യ്‌തിട്ട്‌ ഞാൻ അവനോട്‌ ക്ഷമി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു?” യഹൂദ മതോ​പ​ദേ​ഷ്‌ടാ​ക്കൾ മൂന്നു പ്രാവ​ശ്യം​വരെ മാപ്പു​കൊ​ടു​ക്കു​ന്ന​തിന്‌ നിർദ്ദേ​ശി​ക്കാ​റു​ള്ള​തു​കൊണ്ട്‌ പത്രോസ്‌, “ഏഴു​പ്രാ​വ​ശ്യ​മോ?” എന്ന്‌ ഒരു നിർദ്ദേശം വെക്കു​ന്നത്‌ വളരെ ഉദാര​മാ​യി കരുതാ​നി​ട​യുണ്ട്‌.

പക്ഷേ അത്തര​മൊ​രു രേഖ സൂക്ഷി​ക്കു​ന്ന​തി​ന്റെ മുഴു ആശയവും തെററാണ്‌. യേശു പത്രോ​സി​നെ ഇങ്ങനെ പറഞ്ഞു​കൊണ്ട്‌ തിരു​ത്തു​ന്നു: “ഞാൻ നിന്നോ​ടു പറയുന്നു, ഏഴു പ്രാവ​ശ്യ​മല്ല, പിന്നെ​യോ എഴുപ​ത്തേഴു പ്രാവ​ശ്യം.” പത്രോസ്‌ തന്റെ സഹോ​ദ​ര​നോട്‌ എത്ര പ്രാവ​ശ്യം ക്ഷമിക്ക​ണ​മെ​ന്നുള്ള കാര്യ​ത്തിൽ ഒരു പരിധി​യും വെക്കാൻ പാടില്ല എന്ന്‌ അവൻ പ്രകട​മാ​ക്കു​ക​യാണ്‌.

മാപ്പു​നൽകു​ന്ന​വ​രാ​യി​രി​ക്കാ​നുള്ള ശിഷ്യൻമാ​രു​ടെ കടപ്പാട്‌ അവരെ ബോധ്യ​പ്പെ​ടു​ത്താൻ യേശു അവരോട്‌ ഒരു ദൃഷ്ടാന്തം പറയുന്നു. അത്‌ തന്റെ അടിമ​ക​ളു​മാ​യി കണക്കു​തീർക്കാൻ ഉദ്ദേശി​ക്കുന്ന ഒരു രാജാ​വി​നെ​ക്കു​റി​ച്ചാണ്‌. തനിക്ക്‌ 6,00,00,000 ദിനാ​റൈ (1,25,00,00,000 രൂ.) കടമ്പെ​ട്ടി​രുന്ന ഒരു അടിമയെ അവന്റെ മുമ്പാകെ കൊണ്ടു​വ​രു​ന്നു. അവന്‌ അത്‌ തിരികെ കൊടു​ക്കാൻ ഒരു മാർഗ്ഗ​വു​മില്ല. അതു​കൊണ്ട്‌ അവനെ​യും അവന്റെ ഭാര്യ​യെ​യും അവന്റെ കുട്ടി​ക​ളെ​യും വിററ്‌ കടം വീട്ടാൻ രാജാവ്‌ കല്‌പ്പി​ക്കു​ന്ന​താ​യി യേശു വിശദീ​ക​രി​ക്കു​ന്നു.

അതിങ്കൽ ആ അടിമ തന്റെ യജമാ​നന്റെ കാൽക്കൽ വീണ്‌ ഇങ്ങനെ യാചി​ക്കു​ന്നു: “എന്നോട്‌ മനസ്സലി​വു​ണ്ടാ​കേ​ണമേ, ഞാൻ എല്ലാം തിരികെ തരാം.”

മനസ്സലിഞ്ഞ യജമാനൻ കരുണാ​പൂർവം ആ അടിമ​യു​ടെ ബൃഹത്തായ കടം ഇളച്ചു​കൊ​ടു​ത്തു. യേശു തുടർന്നു​പ​റ​യു​ന്ന​ത​നു​സ​രിച്ച്‌, ഒട്ടും വൈകി​യില്ല, ഈ അടിമ​പോ​യി തനിക്ക്‌ 100 ദിനാ​റൈ (2,250 രൂ.) കടമ്പെ​ട്ടി​രി​ക്കുന്ന ഒരു അടിമയെ കണ്ടെത്തു​ന്നു. അയാൾ തന്റെ സഹ അടിമയെ അവന്റെ തൊണ്ടക്ക്‌ കയറി​പ്പി​ടിച്ച്‌ “നീ കടമ്പെ​ട്ടി​രി​ക്കു​ന്ന​തെ​ല്ലാം മടക്കി​ത്ത​രുക” എന്നു പറഞ്ഞു​കൊണ്ട്‌ ശ്വാസം​മു​ട്ടി​ക്കാൻ തുടങ്ങു​ന്നു.

പക്ഷേ ആ സഹയടി​മ​യു​ടെ കൈവശം പണമില്ല. അതു​കൊണ്ട്‌ അവൻ താൻ പണം കടമ്പെ​ട്ടി​രി​ക്കുന്ന അടിമ​യു​ടെ കാൽക്കൽ വീണ്‌ യാചി​ക്കു​ന്നു: “എന്നോട്‌ കനിവു​ണ്ടാ​കേ​ണമേ, ഞാൻ നിങ്ങൾക്കു മടക്കി​ത്ത​രാം. ഈ അടിമ തന്റെ യജമാ​ന​നെ​പ്പോ​ലെ കരുണ​യു​ള്ള​വനല്ല, അവൻ തന്റെ സഹയടി​മയെ തടവി​ലാ​ക്കി​ച്ചു.

സംഭവി​ച്ച​തെ​ല്ലാം കണ്ട മററടി​മകൾ പോയി യജമാ​ന​നോട്‌ വിവരങ്ങൾ പറയുന്നു. അതിങ്കൽ അദ്ദേഹം കുപി​ത​നാ​യി ആ അടിമയെ വിളി​പ്പി​ക്കു​ന്നു, എന്നിട്ട്‌ ഇങ്ങനെ പറയുന്നു: “ദുഷ്ടനായ അടിമയേ, നീ എന്നോട്‌ യാചി​ച്ച​പ്പോൾ നിന്റെ കടം മുഴുവൻ ഞാൻ നിനക്ക്‌ ഇളെച്ചു​തന്നു. അതിനു പകരമാ​യി, എനിക്കു നിന്നോ​ടു കരുണ​യു​ണ്ടാ​യ​തു​പോ​ലെ നിനക്കും നിന്റെ സഹയടി​മ​യോട്‌ കരുണ ഉണ്ടാ​കേ​ണ്ട​തല്ലേ?” പ്രകോ​പി​ത​നായ യജമാനൻ നിഷ്‌ക്ക​രു​ണ​നായ അടിമയെ കടം മുഴുവൻ അടച്ചു​തീർക്കു​ന്ന​തു​വരെ ജയിലർമാ​രെ ഏൽപ്പി​ക്കു​ന്നു.

എന്നിട്ട്‌ യേശു ഇങ്ങനെ ഉപസം​ഹ​രി​ക്കു​ന്നു: “നിങ്ങ​ളോ​രോ​രു​ത്ത​രും താന്താന്റെ സഹോ​ദ​ര​നോട്‌ ഹൃദയ​പൂർവം ക്ഷമിക്കു​ന്നി​ല്ലെ​ങ്കിൽ എന്റെ സ്വർഗ്ഗീയ പിതാ​വും ഇതേ വിധത്തിൽ നിങ്ങ​ളോട്‌ പെരു​മാ​റും.”

ക്ഷമിക്കു​ന്ന​തി​ന്റെ എത്ര നല്ല ഒരു പാഠം! ദൈവം നമ്മോട്‌ ക്ഷമിച്ചി​രി​ക്കുന്ന വലിയ പാപത്തി​ന്റെ കടത്തോ​ടുള്ള താരത​മ്യ​ത്തിൽ നമ്മോട്‌ ഒരു ക്രിസ്‌തീയ സഹോ​ദരൻ ചെയ്‌തേ​ക്കാ​വുന്ന ഏതു തെററും ചെറു​തു​ത​ന്നെ​യാണ്‌. അതിലു​മ​ധി​ക​മാ​യി, യഹോ​വ​യാം ദൈവം നമ്മോട്‌ ആയിര​ക്ക​ണ​ക്കി​നു പ്രാവ​ശ്യം ക്ഷമിച്ചി​ട്ടുണ്ട്‌. മിക്ക​പ്പോ​ഴും അവനോ​ടു നാം ചെയ്യുന്ന പാപങ്ങൾ നാം അറിയു​ന്നു​പോ​ലു​മില്ല. ആയതി​നാൽ പരാതി​ക്കു തക്കതായ ഒരു കാരണ​മു​ണ്ടെ​ങ്കിൽത്ത​ന്നെ​യും നമുക്ക്‌ നമ്മുടെ സഹോ​ദ​ര​ങ്ങ​ളോട്‌ ഏതാനും പ്രാവ​ശ്യം ക്ഷമിച്ചു​കൂ​ടേ? ഓർക്കുക, തന്റെ ഗിരി​പ്ര​ഭാ​ഷ​ണ​ത്തിൽ യേശു പഠിപ്പി​ച്ച​തു​പോ​ലെ, “നാമും നമ്മുടെ കടക്കാ​രോട്‌ ക്ഷമിച്ചി​രി​ക്കു​ന്ന​തു​പോ​ലെ” ദൈവം “നമ്മുടെ കടങ്ങൾ നമ്മോടു ക്ഷമിക്കും.” മത്തായി 18:21-35; 6:12; കൊ​ലോ​സ്യർ 3:13.

◆തന്റെ സഹോ​ദ​ര​നോ​ടു ക്ഷമിക്കു​ന്ന​തു​സം​ബ​ന്ധിച്ച പത്രോ​സി​ന്റെ ചോദ്യ​ത്തെ പ്രചോ​ദി​പ്പി​ച്ച​തെ​ന്താണ്‌, ഏഴു പ്രാവ​ശ്യം എന്ന തന്റെ അഭി​പ്രാ​യത്തെ വളരെ ഉദാര​മാ​യി അവൻ കണക്കാ​ക്കാൻ കാരണ​മെന്ത്‌?

◆തന്റെ അടിമ​യു​ടെ അപേക്ഷ​യോ​ടുള്ള രാജാ​വി​ന്റെ പ്രതി​ക​രണം, തന്റെ സഹയടി​മ​യു​ടെ അപേക്ഷ​യോ​ടുള്ള അടിമ​യു​ടെ പ്രതി​ക​ര​ണ​ത്തിൽനിന്ന്‌ എങ്ങനെ വ്യത്യാ​സ​പ്പെ​ട്ടി​രി​ക്കു​ന്നു?

◆യേശുവിന്റെ ദൃഷ്ടാ​ന്ത​ത്തിൽനിന്ന്‌ നാം എന്തു പഠിക്കു​ന്നു? (w88 3⁄1)

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക