നിങ്ങളുടെ കുട്ടിക്ക് ഒരു വ്യക്തിപരമായ വരിസംഖ്യയുണ്ടോ?
ജ്ഞാനികളായ മാതാപിതാക്കൾ തങ്ങളുടെ കുട്ടികളിൽ പഠിക്കുന്നതിനുള്ള ഒരു ആഗ്രഹം നട്ടുവളർത്തുന്നതിന് നല്ല സാഹിത്യങ്ങൾ അനായാസേന ലഭ്യമാക്കും. ദൃഷ്ടാന്തത്തിന്, അനേകർ തങ്ങളുടെ കുട്ടികൾക്ക് യഹോവയുടെ സാക്ഷികളുടെ പ്രതിവാര ബൈബിൾ ചർച്ചയുടെ അടിസ്ഥാനമായി ഉപയോഗിക്കുന്ന വീക്ഷാഗോപുരം എന്ന ബൈബിൾ മാസികയുടെ ഒരു വ്യക്തിപരമായ വരിസംഖ്യ ഉണ്ടായിരിക്കുന്നതിന് നിഷ്കർഷയുള്ളവരായിരിക്കുന്നു. എന്നാൽ ഏതു പ്രായത്തിലാണ് ഒരു കുട്ടിക്ക് വ്യക്തിപരമായ ഒരു വരിസംഖ്യ ലഭ്യമാക്കേണ്ടത്?
ഈ വർഷം ആരംഭത്തിൽ ഒരു മാതാവിൽ നിന്ന് താഴെപറയുന്ന കത്തു ലഭിച്ചു: “ഈ വരിസംഖ്യ ഞങ്ങളുടെ രണ്ടു വയസ്സുള്ള മകനുവേണ്ടിയാണ്. വീക്ഷാഗോപുര അദ്ധ്യയന സമയത്ത് അവന് തന്റെ സ്വന്തം പ്രതിയുണ്ടായിരിക്കണം. ഞങ്ങൾക്ക് വേറൊരു പ്രതികൂടി ഇല്ലാതിരുന്നതിനാൽ അവന് മറെറാരു ലക്കം നൽകാൻ ഞാൻ ശ്രമിച്ചു. എന്നാൽ ചിത്രങ്ങൾ യോജിപ്പുള്ളവയല്ല എന്ന് അവൻ കണ്ടതിനാൽ അവൻ ഞങ്ങൾ ഉപയോഗിച്ചുകൊണ്ടിരുന്ന ലക്കം ലഭിക്കാനാഗ്രഹിച്ചു. മനോഹരമായ വർണ്ണ ചിത്രങ്ങൾ ഒരു കൊച്ചു കുട്ടിയെപ്പോലും മതിപ്പുള്ളവനാക്കുമെന്നും തനിക്ക് അപ്പോഴും മനസ്സിലാക്കാൻ കഴിയാത്ത ആത്മീയാഹാരത്തിന്റെ ഒരു പൂർവ്വ വിലമതിപ്പ് ഉളവാകാൻ അവനെ സഹായിക്കുമെന്നും എനിക്ക് ഉറപ്പുണ്ട്.”
നിങ്ങളുടെ ഓരോ കുട്ടിക്കും വീക്ഷാഗോപുരത്തിന്റെ ഓരോ വ്യക്തിപരമായ വരിസംഖ്യ ഉണ്ടായിരിക്കുന്നതിന് എന്തുകൊണ്ട് ഉറപ്പുവരുത്തിക്കൂടാ? താഴെ ചേർക്കുന്ന കൂപ്പൺ പൂരിപ്പിച്ച് 18 ക. സഹിതം അയച്ചു തന്ന് ഒരു വർഷത്തേക്കുള്ള വരിസംഖ്യ സ്വീകരിക്കുക. (അർദ്ധമാസപ്പതിപ്പുകൾക്ക് ക.35)
ദയവായി എനിക്ക് വീക്ഷാഗോപുരം അയച്ചുതരിക. ഞാൻ ക.18 ഇതോടൊപ്പം അയക്കുന്നു. (അർദ്ധമാസപ്പതിപ്പ് ക.35)