“വളരെ സമ്പന്നമായ ഒരു കൂടിക്കാഴ്ച”
ഫാൻസിലെ ഒരു ചെറുപ്പക്കാരനായ ജറാർഡ് 1984-ലെ വേനൽക്കാലത്ത് ഒരു ആറുമാസ സാഹസത്തിനു പുറപ്പെട്ടു—ഐക്യനാടുകളിലും കാനഡയിലും കൂടി ഒരു സൈക്കിൾ യാത്ര. ഗംഭീരമായ റോക്കി പർവ്വതങ്ങൾ അയാളെ ത്രസ്സിപ്പിച്ചു, ശാന്തമായ പാർക്കുകൾ അയാളെ ആശ്വസിപ്പിച്ചു, എന്നാൽ അയാൾ കാനഡായിൽ ക്യൂബക്കിലെ മോൺട് മാഗ്നിയിൽ കണ്ട രംഗം അയാളെ ഏററവും അധികം മതിപ്പുള്ളവനാക്കി; അത് അയാളുടെ ജീവിതഗതിയെ മാററി.
സെപ്ററംബർ 16-ാം തീയതി ഞായറാഴ്ച ജറാർഡ് മോൺട്മാഗ്നിയിലൂടെ സൈക്കിൾ ചവിട്ടി പോയപ്പോൾ റോഡിന്റെ അരികിൽ ഒരു നീണ്ട നിര കാറുകൾ പാർക്കു ചെയ്തിരിക്കുന്നത് ശ്രദ്ധയിൽപെട്ടു. അടുത്തതായി അയാൾ, നൂറുകണക്കിനാളുകൾ ഒരു നിർമ്മാണ പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നത് കണ്ടു. ഗതാഗതം നിയന്ത്രിച്ചുകൊണ്ടു നിന്ന ജോലിക്കാരിൽ ഒരുവനോട് അയാൾ, “ഇവിടെ എന്താണ് നടക്കുന്നത്?” എന്ന് ചോദിച്ചു. അയാൾ തിരക്കിലായിരുന്നെങ്കിലും, ഈ ജോലിക്കാരെല്ലാം തങ്ങളുടെ മതപരമായ യോഗങ്ങൾക്കുവേണ്ടി ഒരു ഹോൾ പണിയാൻ തങ്ങളുടെ വാരാന്ത്യം ഉപയോഗിക്കുന്ന യഹോവയുടെ സാക്ഷികളാണെന്ന് ജറാർഡിനു വിശദീകരിച്ചുകൊടുക്കാൻ സമയമെടുത്തു. ജറാർഡ് വിവരമറിയാതെ, ദ്വിദിന രാജ്യഹോൾ പ്രോജക്ടിന്റെ ഒടുവിലത്തെ ഉത്സാഹഭരിതമായ മണിക്കൂറുകളിൽ അവിടെ എത്തിച്ചേർന്നു. അയാൾ കാണുകയും കേൾക്കുകയും ചെയ്ത എല്ലാം മുഖാന്തരം മതിപ്പുളവാക്കപ്പെട്ടു. ആ രാത്രി അയാൾ തന്റെ ഡയറിയിൽ ഇപ്രകാരം എഴുതി: “വൈകുന്നേരം ഞാൻ യഹോവയുടെ സാക്ഷികളെ കണ്ടുമുട്ടി. അവർ രണ്ടു ദിവസംകൊണ്ട് ഒരു വീട് നിർമ്മിച്ചു. അവർ 1000-ൽ പരം പേർ ഉണ്ടായിരുന്നു. വളരെ സമ്പന്നമായ കൂടിക്കാഴ്ച്ച.”
അതിനുശേഷം അധികം വൈകുന്നതിനു മുമ്പ് ജറാർഡ് ഫ്രാൻസിലേക്ക് മടങ്ങിപ്പോയി. രണ്ടു വർഷം കഴിഞ്ഞ് 1986 ജൂലൈ 26-ാം തീയതി അയാൾ മോൺട്മാഗ്നിയിലുള്ള യഹോവയുടെ സാക്ഷികളുടെ രാജ്യഹോളിലേക്ക് ഒരു കത്തിൽ ഇപ്രകാരം എഴുതി:
‘നിങ്ങളുടെ രാജ്യഹാൾ നിർമ്മാണത്തിന്റെ രണ്ടാം ദിവസം ഫ്രാൻസിൽ നിന്നുള്ള ഒരു സൈക്കിൾ സഞ്ചാരിയോട് സംസാരിച്ചത് നിങ്ങൾ ഇപ്പോഴും ഓർമ്മിക്കുന്നുണ്ടോ? ആ ദിവസം ഗതാഗതം നിയന്ത്രിച്ചുകൊണ്ടിരുന്നയാൾ ഒരു വിത്തു വിതച്ചു. ഏതാനും മാസങ്ങൾക്കുശേഷം സാക്ഷികൾ ഫ്രാൻസിൽ എന്നെ സന്ദർശിച്ചു, അവരുമായി ബൈബിൾ പഠിക്കുന്നതിനുള്ള വാഗ്ദാനം ഞാൻ സ്വീകരിക്കയും ചെയ്തു. ഞാൻ ഒരു ഉറച്ച കത്തോലിക്കാ കുടുംബത്തിൽ നിന്നുള്ളവനായിരുന്നതിനാൽ അദ്ധ്യയനം എളുപ്പമായിരുന്നില്ല. എന്നാൽ യഹോവ വിത്ത് വളരാൻ ഇടയാക്കി. രണ്ടാഴ്ചമുമ്പ് ഞാൻ നാൻറിസിലെ ഒരു കൺവെൻഷനിൽ സ്നാനമേററു. സത്യം കണ്ടെത്താൻ എന്നെ അനുവദിച്ചതിന് ഞാൻ യഹോവയോട് നന്ദി പറയുന്നു, അന്ന് 1984 സെപ്ററംബർ 16-ാം തീയതി ഞായറാഴ്ച എന്നെ പഠിപ്പിച്ച ആ സഹോദരനോട് എല്ലാററിനും ഞാൻ കൃതജ്ഞതയുള്ളവനുമാണ്. ഒരു സാഹസികനിൽനിന്നുള്ള സൗഹൃദ സ്വീകാരം സത്യത്തിലേക്ക് തിരിയാനിടയാക്കി.’
മോൺടിമാഗ്നിയിലെ രാജ്യഹോളിൽ ജറാർഡിന്റെ കത്തു വായിച്ചു കേട്ടപ്പോൾ സഭയ്ക്കു അത് എത്ര സന്തോഷപ്രദമായിരുന്നു! ഹോൾ പണിയുന്നതിനു സഹായിച്ച എല്ലാവരും ശലോമോന്റെ വാക്കുകളുടെ സത്യസന്ധത അനുഭവിച്ചറിഞ്ഞു: “നിന്റെ അപ്പം വെള്ളത്തിൻമേൽ എറിയുക, അനേകം ദിവസങ്ങൾക്കകം നീ അതു വീണ്ടും കണ്ടെത്തും.” (സഭാപ്രസംഗി 11:1) അതെ, രാജ്യഹോൾ പ്രോജക്ടുകളുടെ ഫലങ്ങൾ അനേക വിധങ്ങളിൽ നീണ്ടുനിൽക്കുന്നതും ദൂരവ്യാപകവുമാണ്. (w87 4/1)