“എന്റെ കുട്ടി ഒരു നിമിഷത്തെ സമാധാനം എനിക്ക് തന്നില്ല”
വാച്ച്ററവ്വർ സൊസൈററിയുടെ പെറുവിലെ ബ്രാഞ്ചാഫീസിലേക്ക് അടുത്ത കാലത്തു വന്നപ്പോൾ ഒരു പിതാവ് അങ്ങനെയാണ് പറഞ്ഞത്. അയാൾ വിശദീകരിച്ചു:
അവന് എന്റെ ബൈബിൾ കഥാപുസ്തകം കിട്ടുന്നതിനുവേണ്ടി എന്റെ ചെറിയ കുട്ടി ആഴ്ചകളോളം എന്നെ ശല്യപ്പെടുത്തുകയായിരുന്നു. അവന്റെ ഒരു സഹപാഠിക്ക് ആ പുസ്തകം കിട്ടിയതിൽപിന്നെ ഒരിക്കലും അവൻ ഒരു നിമിഷനേരത്തെ സമാധാനം എനിക്കു നൽകിയിട്ടില്ല. അതിന്റെ ഒരു കോപ്പി കിട്ടുന്നതിനുവേണ്ടി ഞാൻ എല്ലായിടത്തും അന്വേഷിച്ചുകൊണ്ടിരിക്കുകയായിരുന്നു. എവിടെ തുടങ്ങണമെന്ന ഒരു ചെറിയ ആശയംപോലും എനിക്കില്ലായിരുന്നു. പുസ്തകശാലകളിലെ അന്വേഷണം എനിക്ക് യാതൊരു ഫലവും തന്നില്ല.
“ഞാൻ ഈ സംഗതി എന്റെ ഒരു ഓഫീസ് ജോലിക്കാരനോട് സൂചിപ്പിച്ചു, അത് കിട്ടുന്നതിനുവേണ്ടി ഞാൻ യഹോവയുടെ സാക്ഷികളുടെ അടുത്ത് പോകണമെന്ന് അയാൾ പറഞ്ഞു. ‘ഓ, അല്ല! ആ മനുഷ്യർ അല്ല. അവർ എപ്പോഴും എന്റെ വാതിൽക്കൽ വരുന്നുണ്ട്. ഞാൻ എല്ലായ്പ്പോഴും അവരെ പുറത്തുവിട്ടുകൊണ്ടിരുന്നു.’ പക്ഷേ നിങ്ങൾ അത്ര മോശക്കാരല്ലെന്ന് അയാൾ എന്നെ ബോദ്ധ്യപ്പെടുത്തി—യഥാർത്ഥത്തിൽ നിങ്ങളെക്കുറിച്ച് അയാൾ വളരെ നന്നായി സംസാരിച്ചു, ഞാൻ അന്വേഷിക്കുന്ന പുസ്തകം വാസ്തവത്തിൽ വളരെ നല്ലതാണെന്ന് അദ്ദേഹം പറഞ്ഞു. അതുകൊണ്ട് ഇതാ ഞാൻ ഇവിടെ വന്നിരിക്കുന്നു എനിക്ക് ആ പുസ്തകം വേണം.”
മനോഹരമായി വർണ്ണിക്കപ്പെട്ടതും വലിയ അക്ഷരങ്ങളിൽ അച്ചടിച്ചതുമായ ഈ പ്രസിദ്ധീകരണം നിങ്ങളും ആഗ്രഹിക്കുന്നുവെന്ന് ഞങ്ങൾ വിചാരിക്കുന്നു. ഇതിന്റെ 116 ബൈബിൾ വിവരണങ്ങൾ ബൈബിൾ ആകെ കൂടെ എന്താണെന്ന് വായനക്കാരന് ഒരു ആശയം നൽകുന്നു.
ദയവായി, എന്റെ ബൈബിൾ കഥാപുസ്തകം എന്ന കട്ടിബയൻറിട്ട പുസ്തകം തപാൽ ചിലവടച്ച് അയച്ച് തരിക, ഞാൻ അതിനുവേണ്ടി രൂ. 25 അയക്കുന്നു.