ദോഷവശം മാത്രം കാണുന്ന നിരൂപണങ്ങൾ എന്തുകൊണ്ട്?
ചില ആളുകൾ എന്തുകൊണ്ട് ദോഷവശം മാത്രം കാണുന്ന വിമർശനങ്ങൾ പറയുന്നതെന്ന് ഉണരുക! മാസികയുടെ ഇംഗ്ലണ്ടിലെ ഒരു വായനക്കാരൻ അതിശയിച്ചു. അദ്ദേഹം വിശദീകരിക്കുന്നു:
“നിങ്ങളുടെ വിശ്വാസത്തിൽപ്പെട്ടതല്ലെങ്കിലും ഞാൻ നിങ്ങളുടെ മാസികയുടെ ഉൾക്കാഴ്ചയിലും കൃത്യതയിലും സ്ഥിരമായ മതിപ്പുള്ളവനായിരിക്കുന്നു.
“എന്റെ ഭവനത്തിലെ സന്ദർശകർ ഒരു പ്രതി കിടക്കുന്നതു കാണുമ്പോൾ ചെയ്യുന്ന, ദോഷം മാത്രം കാണുന്ന വിമർശനങ്ങളാൽ ഞാൻ കൂടെക്കൂടെ വിസ്മയാവാനായിട്ടുണ്ട്. നമ്മെപ്പററി അനേക അനിഷേധ്യവും ശക്തിയേറിയതുമായ പരമാർത്ഥങ്ങൾ പറയുന്ന ഉണരുക! മാസികയാണോ അത്?
“ആൽക്കഹോളിനെക്കുറിച്ചുള്ള നിങ്ങളുടെ കഴിഞ്ഞ വർഷത്തെ ലേഖനത്തിൽ ഞാൻ പ്രത്യേകിച്ചു തൽപ്പരനായിരുന്നു. ഒരു മുഴുക്കുടിയൻ എന്ന നിലയിൽ കുടി ഒരു പാമ്പിനെപ്പോലെ തിരിഞ്ഞുകടിക്കുമെന്ന ബൈബിളിന്റെ ഉദ്ധ്യത ഭാഗം ആ പുസ്തകത്തിന്റെ ജ്ഞാനത്തെ ഒന്നുകൂടെ എനിക്ക് ഉറപ്പാക്കിത്തരുന്നു.”
നിങ്ങൾക്കും ഉണരുക!യാൽ മതിപ്പ് ഉളവാക്കപ്പെടും. അത് വിഷയത്തെ അഗാധമായി പരിശോധിക്കുന്നു. അത് പരസ്യക്കാരെ തൃപ്തിപ്പെടുത്തേണ്ടതില്ലാത്തതിനാൽ വസ്തുതകൾ പ്രസിദ്ധീകരിക്കുന്നതിനു സ്വാതന്ത്ര്യമുണ്ട്. ലക്ഷക്കണക്കിന് ആളുകൾ വായിക്കുന്നതും 53 ഭാഷകളിൽ പ്രസിദ്ധീകരിക്കുന്നതുമായ ഈ മാസിക നിങ്ങളും ആസ്വദിക്കും.
ദയവായി ഉണരുക!യുടെ ഒരു വർഷത്തെ വരിസംഖ്യ അയച്ചു തരിക. ഞാൻ 18ക. അയക്കുന്നു.