‘എനിക്കതു താഴെ വയ്ക്കാൻ കഴിഞ്ഞില്ല’
കരീബിയൻ ദ്വീപിലെ സെൻറ് ലൂസിയായിൽ, തലസ്ഥാനനഗരിയിലെ ഒരു സ്റേറാർ കീപ്പർ നിങ്ങൾക്ക് ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും എന്ന പുസ്തകത്തിന്റെ ഒരു കോപ്പി സമ്പാദിച്ചു. അവൾ പുസ്തകം ആരിൽ നിന്നു സ്വീകരിച്ചോ അയാൾ എഴുതുന്നു.
“വാരം തീരുന്നതിനുമുമ്പ്, ഞാൻ സ്റേറാറിനു മുമ്പിലൂടെ കടന്നുപോയപ്പോൾ മൂന്നുപ്രാവശ്യം അവൾ എന്നെ സ്റേറാറിലേക്ക് വിളിച്ചു. അവൾ പുസ്തകത്തിന്റെ ഭാഗങ്ങൾ വായിക്കുകയും, നരകത്തെക്കുറിച്ചും, ദേഹിയെക്കുറിച്ചും, മറിയ ദൈവമാതാവല്ല, മുതലായ വിഷയങ്ങളെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ ആഗ്രഹിക്കുകയും ചെയ്തു. അവൾ വളരെതിരക്കുള്ള ഒരു സ്റേറാർ കീപ്പറും യാതൊരു വായനയും ഇല്ലാത്തവൾ ആണെങ്കിലും അവൾ രണ്ടുവാരങ്ങൾകൊണ്ട് പുസ്തകം വായിക്കുകയും “എന്റെ ജീവിതത്തിൽ ഞാൻ ഒരിക്കലും ഇത്രയും വായിച്ചിട്ടില്ല. വായനയിൽ നിന്നു എന്റെ തല എന്നെ വേദനിപ്പിക്കുമ്പോൾ പോലും പുസ്തകം താഴെ വയ്ക്കുവാൻ കഴിഞ്ഞില്ലയെന്നു പറയുകയും ചെയ്തു.”
പ്രസിദ്ധീകരണം വിവാദാത്മകമായ എല്ലാ ബൈബിൾ വിഷയങ്ങളും പ്രായോഗികമായി ചർച്ച ചെയ്യുകയും, വായനക്കാരനു ചോദ്യങ്ങളുടെ ഉത്തരങ്ങൾ വ്യക്തമാകത്തക്കവിധത്തിലും തെളിവുകളെ കൂട്ടിച്ചേർക്കുന്നു. നിങ്ങളുടെ കോപ്പിനേടുക, അതെന്തുകൊണ്ട് വളരെയധികം വില മതിക്കപ്പെടുന്നതെന്ന് നിങ്ങൾ മനസ്സിലാക്കും.
നിങ്ങൾക്ക് ഭൂമിയിലെ പരദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും എന്ന 256 പേജുള്ള, ചിത്രങ്ങളാൽ വിശദീകരിക്കപ്പെട്ട, കട്ടിബയൻറിട്ട, പുസ്തകം തപാൽ ചെലവടച്ച്, ദയവായി അയച്ചുതരിക. ഞാൻ ക.25 അയക്കുന്നു.