നിങ്ങളുടെ ഭാവി അതാർക്ക് പ്രവചിക്കാനാവും?
ഭാവി മുൻകൂട്ടിപ്പറയാനൊരുമ്പെടുക എളുപ്പമാണ്. പക്ഷെ അത് കൃത്യമായിരിക്കുക വിഷമവും. പ്രവചനങ്ങൾ ഫലിക്കാതെ തിരിഞ്ഞു കുത്തുമ്പോൾ അത് ഒരു ഫലശൂന്യവ്യായാമം ആയിത്തീരുന്നു, പിൻവരുന്ന ഉദാഹരണങ്ങൾ വ്യക്തമായി സൂചിപ്പിക്കുന്നത് അതാണ്.
പുരാതനകാലം മുതൽക്കേ ഭാവി എന്തെല്ലാം കരുതിയിരിക്കുന്നു എന്ന് കണ്ടെത്താൻ മനുഷ്യൻ ശ്രമിച്ചിട്ടുണ്ട്. ഇന്നുപോലും നമ്മിൽ മിക്കവരും നാളെയിലേക്ക് എത്തിനോക്കാനുള്ള ഒരു ആഗ്രഹം പങ്കുവയ്ക്കുന്നു. വരാനിരിക്കുന്ന സംഭവങ്ങളെപ്പററിയുള്ള അറിവ് തേടിയുള്ള അനുധാവനം മനുഷ്യനെ ബഹുവിധങ്ങൾ പരീക്ഷിച്ചുനോക്കാൻ പ്രേരിപ്പിച്ചിട്ടുണ്ട്. ഉദാഹരണത്തിന് മുഖലക്ഷണങ്ങളിൽ നിന്നും തലയോട്ടിയിലെ പകുപ്പുകൾ, കൈപ്പത്തിയിലെ വരകൾ എന്നിവയിൽ നിന്നും ഉള്ള സൂചനകൾക്കുവേണ്ടി മനുഷ്യശരീരം പരിശോധിക്കപ്പെട്ടിട്ടുണ്ട്. മനുഷ്യൻ മൃഗങ്ങളെ പഠനവിധേയം ആക്കിയിട്ടുണ്ട്—എലികളുടെയും പാമ്പിന്റെയും ചലനം, പക്ഷികളുടെ പറക്കൽ, നിലത്തു തൂകിയ ധാന്യം കോഴി ചികയുന്ന രീതി എന്നിവയെ ഒക്കെ തന്നെ. ചിലർ സ്പടികഗോളങ്ങൾ, ചീട്ടുകൾ, തുട്ടുകൾ, തേയിലഇതളുകൾ, കാപ്പിപ്പൊടി എന്നിവ ഉപയോഗിച്ചിട്ടുണ്ട്. ആളുകൾ, ആചാരങ്ങൾ, കാലഘട്ടങ്ങൾ എന്നിവ ഭിന്നമായിരിക്കുന്നത് പോലെ വിദ്യകളും ഭിന്നമായിരിക്കാം, പക്ഷെ അന്തിമഫലങ്ങൾ എല്ലാം ഒന്നുതന്നെ: പരാജയം.
എങ്കിലും, ഭാവി കൃത്യമായി പ്രവചിക്കാൻ കഴിയുന്ന ഒരുവനുണ്ട്. ആര്? യഹോവയാം ദൈവം. അവൻ “ആരംഭത്തിങ്കലേ അവസാനം പറയുന്നവനാ”കയാൽ യഹോവ അനന്യനാണ്. സംഭവങ്ങൾ അവയുടെ മുഴുദശകളും പൂർത്തിയാക്കിയിട്ടില്ലെങ്കിൽ പോലും അവയുടെ പരമകാഷ്ഠ എങ്ങനെ ആയിരിക്കുമെന്ന് ദൈവത്തിന് മുൻകൂട്ടിപ്പറയാൻ സാധിക്കും. അതെ യഹോവയ്ക്ക് ദിവസങ്ങൾ മുമ്പേ, അല്ല നൂററാണ്ടുകൾക്ക് മുമ്പേതന്നെ, മമനുഷ്യന്റെ കൺമുമ്പാകെ ഭാവിയെ അനാവരണം ചെയ്യാൻ കഴിയും.—യെശയ്യാവ് 46:10.
ആ സ്ഥിതിക്ക് ഭാവിയെ സംബന്ധിച്ച അറിവിനുവേണ്ടിയുള്ള അന്വേഷണം ഫലശൂന്യമായി കലാശിക്കേണ്ടതല്ല. ദൈവവചനമായ ബൈബിൾ നമുക്കുവേണ്ടി ഏററവും പ്രധാനപ്പെട്ട വശങ്ങളുടെ ബാഹ്യരേഖ നൽകിയിട്ടുണ്ട്. മനുഷ്യവർഗ്ഗത്തിന് ഭാവിയിൽ എന്തുകരുതിയിരിക്കുന്നുവെന്നാണ് അത് കാണിക്കുന്നത്? (w86 5/15)
[3-ാം പേജിലെ ചിത്രങ്ങൾ]
“വായുവിനെക്കാൾ ഭാരമേറിയ പറക്കൽ യന്ത്രങ്ങൾ അസാദ്ധ്യമാണ്”—ബ്രിട്ടീഷ് ഗണിതശാസ്ത്രജ്ഞനും ഊർജ്ജതന്ത്രജ്ഞനും ബ്രിട്ടീഷ് റോയൽ സൊസൈററിയുടെ പ്രസിഡൻറുമായിരുന്ന കെൽവിൻ പ്രഭു 1895-ൽ പ്രസ്താവിച്ചത്.a
[അടിക്കുറിപ്പുകൾ]
a *ഈ ഉദ്ധരണികൾ വിദഗ്ദ്ധർ സംസാരിക്കുന്നു എന്ന ക്രിസ്ററഫർ സെർഫ്, വിക്ടർ നവാസ്ക്കി എന്നിവർ ചേർന്നെഴുതിയ ഗ്രൻഥത്തിൽ നിന്ന് എടുത്തിട്ടുള്ളവയാണ്.
“ജീവിതം 1960-ൽ എങ്ങനെയായിരിക്കും എന്ന് പരീക്ഷിക്കുന്നതിനോ ഗ്രഹിക്കുന്നതിനോ നാം ഒരുമ്പെടുന്നുവെങ്കിൽ ആഹാരം, വസ്ത്രം, പാർപ്പിടം എന്നിവ അന്ന് വായുവിനെപ്പോലെ സൗജന്യം ആയിരിക്കും എന്ന് തിരിച്ചറിഞ്ഞുകൊണ്ട് തുടക്കമിടേണ്ടിയിരിക്കുന്നു.”—ബ്രിട്ടീഷ് പത്രപ്രവർത്തകനും റോയൽ ആന്ത്രോപ്പോളജിക്കൽ ഇൻസ്ററിററ്യൂട്ടിന്റെ അംഗവും ആയിരുന്ന ജോൺ ലാംഗഡൻ-ഡെവീസ് 1936-ൽ പ്രസ്താവിച്ചത്.
“നാം ചെയ്തിട്ടുള്ളതിൽ വച്ചേററവും വലിയ വിഡ്ഢിത്തം ഇതാണ്. . . . ബോംബ് പൊട്ടാൻ പോകുന്നില്ല, ഒരു സ്പോടക വസ്തു വിദഗ്ദ്ധനെന്നനിലയിലാണ് ഞാൻ പറയുന്നത്.”—യു. എസ്. അണുബോംബ് പദ്ധതിയെപ്പററി അഡ്മിറൽ വില്യം ലീഹി യു. എസ്. പ്രസിഡൻറായ ഹാരി ട്രൂമാനെ 1945-ൽ ഉപദേശിച്ചത്.
[കടപ്പാട്]
U.S. National Archives