ക്രോധത്തിൽ നിങ്ങൾ ഉത്തരം പറയുന്നുവോ?
“ഒരു ഉത്തരം, മൃദുവായിരിക്കുമ്പോൾ, ക്രോധത്തെ ദൂരീകരിക്കുന്നു, എന്നാൽ വേദനക്കിടയാക്കുന്ന ഒരു വാക്ക് കോപത്തെ ജ്വലിപ്പിക്കുന്നു.” സദൃശവാക്യങ്ങൾ 15:1 അപ്രകാരം പ്രസ്താവിക്കുന്നു.
ആരെങ്കിലും നിങ്ങളെ പ്രകോപിപ്പിക്കുമ്പോൾ പകരം കൊടുക്കുന്നതിനു ഉത്തേജിപ്പിക്കപ്പെടുകയും നിങ്ങളുടെ മനസ്സിന്റെ ഒരംശം അയാൾക്കുണ്ടായിരിക്കാൻ അനുവദിക്കുകയും ചെയ്യുമോ? അതിനു ഗുരുതരമായ അനന്തരഫലങ്ങളിലേക്കു നയിക്കുവാൻ കഴിയും.
ന്യൂയോർക്കു സിററിയിൽ, ഒരു കടയിലെ മോശമായ സേവനത്തേച്ചൊല്ലി ചൂടുപിടിച്ച ഒരു വാദപ്രദിവാദത്തിനുശേഷം ഒരു പെൺകുട്ടി വീട്ടിൽ വരികയും അതേപ്പററി അവളുടെ രണ്ടാനപ്പനോടുപറയുകയും ചെയ്തു. കടയുടമസ്ഥനോട് ഒരു വാക്കു ചോദിക്കുന്നതിന് അയാൾ തിരിച്ചു ചെന്നു. ഒരു ശണ്ഠയുണ്ടാകുകയും കടയുടമസ്ഥൻ ആ മനുഷ്യനെ വെടിവെച്ചു കൊല്ലുകയും ചെയ്തു.
അപ്രകാരമുള്ള ഒരു സന്ദർഭത്തിൽ മുൻപറഞ്ഞ സദൃശവാക്യത്തിലെ ബുദ്ധിയുപദേശം പിൻപററുന്നത് സഹായകരമായിരിക്കയില്ലായിരുന്നോ? 1 ശമുവേൽ 25:2-35 വരെ രേഖപ്പെടുത്തിയിരിക്കുന്ന പ്രകാരം, അബിഗയേലും ദാവീദും ഉൾപ്പെടുന്ന സംഭവം ഓർക്കുക. അബിഗയേലിന്റെ ഭർത്താവായ നാബാലിന്റെ അടുത്തുനിന്നു തിരിച്ച വന്ന ബാല്യക്കാരിൽനിന്നും മോശമായ റിപ്പോർട്ടു കിട്ടിയപ്പോൾ ദാവീദ് ഗൗരവമായ ഒരു തെററു ചെയ്യാൻ പുറപ്പെടുകയായിരുന്നു, നിഷ്ക്കളങ്ക രക്തം ചിന്തുമായിരുന്നു. അബിഗയേലിന്റെ ദയാപ്രവർത്തനത്തോടും താഴ്മയോടും കൂടിയ, മൃദുവായ ഉത്തരം, ദാവീദിന്റെയും അവന്റെ പുരുഷൻമാരുടെയും ജ്വലിച്ചിരുന്ന ക്രോധത്തെ അകററിക്കളഞ്ഞു. (w86 3/15)