ഓർമ്മിക്കുന്നതിനുള്ള ഒരു രാത്രി
ലളിതമായ ഒരു ആഘോഷത്തിൽ യേശുക്രിസ്തു, താൻ മനുഷ്യവർഗ്ഗത്തിനുവേണ്ടി നടത്താൻ പോകുന്ന ബലിയുടെ ചിഹ്നങ്ങളായി പുളിപ്പില്ലാത്ത അപ്പവും വീഞ്ഞും ഉപയോഗിച്ചു.
ഈ ആഘോഷം ഏർപ്പെടുത്തിയപ്പോൾ അവൻ പറഞ്ഞു: “എന്റെ ഓർമ്മക്കായി ഇതു ചെയ്തുകൊണ്ടിരിപ്പിൻ”—ലൂക്കോസ് 22:19.
കഴിഞ്ഞവർഷം, 7,792,109 ആളുകൾ യഹോവയുടെ സാക്ഷികളാൽ ലോകവ്യാപകമായി നടത്തപ്പെട്ട അവന്റെ മരണത്തെ സ്മരിക്കുന്നതിനുള്ള പ്രത്യേക യോഗങ്ങളിൽ ഹാജരായിക്കൊണ്ട് യേശുവിനെ ഓർമ്മിച്ചു.ഈ വർഷം നിങ്ങളുടെ വീടിനോടടുത്തുള്ള രാജ്യഹോളിൽ സ്മാരക ആചരണത്തിനു ഹാജരാകുന്നതിന് നിങ്ങളെ ഹാർദ്ദമായി ക്ഷണിക്കുന്നു.
ഏപ്രിൽ 12, ഞായറാഴ്ച സൂര്യാസ്തമയത്തിനുശേഷം അതു നടത്തപ്പെടുന്നതായിരിക്കും. കൃത്യമായ സമയം അറിയുന്നതിനു സ്ഥലത്തുള്ള യഹോവയുടെ സാക്ഷികളുമായി കാണുക.