ആധുനിക വിവാഹത്തിനു ഏറ്റവും നല്ല ബോധനം
“ഓ! നിങ്ങൾ ഈ മാസികകൾ വാങ്ങിച്ചു വായിക്കണം” അയൽവാസി ഇടയ്ക്കുകയറിപ്പറഞ്ഞു. മാസികകൾ സമർപ്പിച്ച സ്ത്രീയോട് അയൽവാസി ചോദിച്ചു: “അവ അവൾ വായിക്കുന്നതിനു ഞാൻ ആഗ്രഹിച്ചതു എന്തുകൊണ്ടെന്നു നിങ്ങൾക്കറിയാമോ?” “നിങ്ങളുടെ പ്രസിദ്ധീകരണത്തിനു നന്ദി, ഞാൻ വീണ്ടും എന്റെ ഭർത്താവിനോടൊത്താണ്. ഞാൻ അദ്ദേഹത്തിൽനിന്നു വിട്ടു എന്റെ അമ്മയോടുകൂടെ ഒന്നരവർഷം താമസിച്ചു. നിങ്ങളുടെ കൂട്ടത്തിൽപ്പെട്ട ഒരാൾ എന്നെ സന്ദർശിച്ചു ഒരു പ്രസിദ്ധീകരണം നൽകുകയും ഞാൻ അതു പിന്നീട് വായിക്കുകയും ചെയ്തു. അതു എന്റെ ഭർത്താവിന്റെ അടുത്തേക്കു തിരിച്ചുപോകാൻ തീരുമാനിക്കുന്നതിനു ഇടയാക്കി. ഞാൻ നിങ്ങളുടെ പ്രസിദ്ധീകരണങ്ങൾ തുടർന്നു വായിക്കുകയും ഇപ്പോൾ വിവാഹത്തിൽ സന്തുഷ്ടയുമാണു. ഈ ശുപാർശയുടെ അടിസ്ഥാനത്തിൽ വീട്ടുകാരി ഉടനേ മാസികകൾ സ്വീകരിച്ചു.
വീക്ഷാഗോപുരത്തിലും ഉണരുക!യിലും കുടുംബപ്രശ്നങ്ങളെ കൈകാര്യം ചെയ്യുന്നതിനുള്ള ബൈബിളാധിഷ്ഠിത ബോധനം നിരന്തരം അടങ്ങിയിരിക്കുന്നു. കേവലം രൂപാ 36 അയക്കുക, നിങ്ങൾക്ക് ഇരു മാസികകളും (ഓരോ മാസവും ഈരണ്ടു കോപ്പികൾ) ഒരു വർഷത്തേക്കു ലഭിക്കും.